wenewser-user

    എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ് സൗകര്യം സജ്ജമായി

    എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ പാര്‍ക്കിങ് സൗകര്യം സജ്ജമായി. ലക്കിടി ദേശീയ പാതയ്ക്ക് സമീപമുള്ള താസ്സ ഹോട്ടലിനോട് ചേര്‍ന്നാണ് പാര്‍ക്കിങ് സൗകര്യം സജ്ജീകരിച്ചത്. സന്ദര്‍ശകര്‍ക്കായി ടിക്കറ്റ് കൗണ്ടറും ശുചിമുറി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തളിപ്പുഴ മുതല്‍ പാര്‍ക്കിങ് ഏരിയ വരെയുള്ള ദേശീയ പാതയോരത്ത് പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് സൈനേജ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന് ചങ്ങല വേലി സജ്ജീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

    Read More

      അവശരായ രോഗികള്‍ക്ക് തുണയായി സാന്ത്വനമിത്രങ്ങള്‍

      അവശരായ രോഗികള്‍ക്ക് തുണയാവാന്‍ കുടുംബശ്രീയുടെ സാന്ത്വന മിത്രങ്ങളെത്തും. കിടപ്പുരോഗികള്‍, വയോധികര്‍ എന്നിവരെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച സാന്ത്വനമിത്രങ്ങളാണ് വീടുകളിലെത്തുക. തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിലെ കിടപ്പുരോഗികള്‍ക്കും നിസഹായാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്ന സാന്ത്വനമിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മികച്ച കെയര്‍ ഗിവര്‍മാരെ വാര്‍ത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ആതുര സേവന രംഗത്ത് താത്പര്യവും സേവന മനോഭാവമുള്ളവരെ കണ്ടെത്തി ശാസ്ത്രീയമായ നൈപുണി പരിശീലനം നല്‍കിയാണ് സേവനത്തിന് സജ്ജരാക്കുന്നത്. ഒരു സഹായി എന്നതിലുപരി, രോഗീപരിചരണത്തില്‍ അടിസ്ഥാന…

      Read More

        വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ്

        പുൽപ്പള്ളി : വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി.   പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് ആവശ്യം ഉന്നയിച്ച് മീറ്റിംഗ് നടത്തി.     പുൽപ്പള്ളി ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് പട്ടികൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം ഉണ്ടാക്കുന്നു.   ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നവർക്ക് നേരെ ചില നേരങ്ങളിൽ തെരുവ് പട്ടികൾ…

        Read More

          വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

          വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone of houses being built by Congress to be laid today)   ദുരന്തബാധിതർക്കായി ആകെ 100 വീടുകളാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓരോ കുടുംബത്തിനും എട്ട് സെന്റ് ഭൂമിയും 1041…

          Read More

            ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി

            മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് മാര്‍ച്ച് ഒന്നിന് കൈമാറുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി. ടൗണ്‍ഷിപ്പിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. വീടുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ സ്‌പേസ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാവുകയാണ്.   ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 178 വീടുകളുടെ താക്കോല്‍ കൈമാറലും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വജയന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് ടൗണ്‍ഷിപ്പില്‍ നിര്‍വഹിക്കും. ആയിരത്തിലധികം തൊഴിലാളികളാണ്…

            Read More

              അതിമാരക മയക്കുമരുന്നായ മെത്താംഫിറ്റാമിൻ പിടികൂടി

              വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും ബത്തേരി താലൂക്കിൽ നൂൽപുഴ വില്ലേജിൽ കൊല്ലഗൽ- കോഴിക്കോട് ദേശീയപാതയിൽ പൊൻകുഴി ഭാഗത്തു വെച്ച് നടത്തിയ വാഹന പരിശോധനയിൽ കർണാടക ഭാഗത്തു നിന്നും വന്ന കർണാടക RTC ബസ്സിലെ യാത്രക്കാരനായ അസ്‌കർ പിസി (37/2026), S/O ഹംസ, വലിയപറമ്പത്തു വീട്, പാറാട് ഭാഗം, തൂവകുന്ന്(po) കൊളവെള്ളുർ വില്ലജ്,തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, എന്നയാളുടെ പക്കൽ നിന്നും 4.215…

              Read More

                പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു

                പുൽപ്പള്ളി: പുൽപ്പളളി പാളക്കൊല്ലി ഉന്നതിയിലെ നാരായണ (55) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്. പാള കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുകയായിരുന്നു ഇന്ന് ഉച്ചക്കായിരുന്നു സംഭവമെന്ന് നാരായണൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം നാരായണനെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

                Read More

                  ജില്ലാതല പട്ടയമേള; 759 പട്ടയങ്ങള്‍ വിതരണം ചെയ്യും

                  സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയ മേള ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലതല പട്ടയ മേളയില്‍ 795 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 188 ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങള്‍, 77 മിച്ചഭൂമി പട്ടയങ്ങള്‍, 300 ക്രയ സര്‍ട്ടിഫിക്കറ്റുകള്‍, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങളാണ് കൈമാറുന്നത്. ജില്ലാതല പട്ടയ മേളയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി പങ്കെടുക്കും….

                  Read More

                    കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27ന്

                    കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27ന് തുടങ്ങും.സംസ്ഥാന കായിക, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കൽപ്പറ്റ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ 10 ന് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, ജില്ലാ കുടുംബശീ മിഷൻ കോഡിനേറ്റർ കെ.പി. ജയചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   ചടങ്ങിൽ ടി .സിദ്ദിക്ക് എം എൽ എ അധ്യക്ഷത വഹിക്കും….

                    Read More

                      ലഹരിക്കെതിരെ വിസ്മയച്ചെപ്പ് തുറന്ന് മാജിക് ഷോ; കൈയടിയുമായി വിദ്യാർത്ഥികൾ

                      കൽപ്പറ്റ*: വയനാട് ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശാനുസരണം എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ വിമുക്തി വിഭാഗം മാനന്തവാടി ജനമൈത്രി എക്സൈസ് സ്വകാഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്തി. ജില്ലയിലെ ഓറിയൻ്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ലക്കടി, എൻ.എം.എസ്.എം.ഗവ.കോളേജ് കൽപ്പറ്റ, ഫാത്തിമ മാത നഴ്സിംഗ് കോളേജ് കൽപ്പറ്റ മുതലായിടങ്ങളിൽ പ്രശസ്ത മജീഷ്യൻ രാജീവ് മേമുണ്ട ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ അവതരിപ്പിച്ചു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ,എക്സൈസ് വിമുക്തി മിഷൻ…

                      Read More