wenewser-user

    വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർണാടക പോലീസ് അറസ്റ്റ് ചെയ്തു

    വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പോലീസ് പിടികൂടിയത്. ഇവർക്കൊപ്പം കുറ്റ്യാടി വേളം സ്വദേശിയായ പൊന്ന് അജ്മൽ എന്ന മുഹമ്മദ് അജ്മൽ (30) എന്നയാളും പിടിയിലായിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഫെബ്രുവരി 18 ബുധനാഴ്ച കർണാടക പുത്തൂരിലെ ഒലമുഗ്രു ഗ്രാമത്തിൽ വെച്ച് പുത്തൂർ…

    Read More

      നാടിനെ ലഹരിക്ക് പണയം വെക്കരുത്; ബാർ സമയം കൂട്ടുന്നതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത

      മാനന്തവാടി: കേരളത്തിൽ ബാറുകളുടെയും മദ്യശാലകളുടെയും പ്രവർത്തന സമയം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തെയും കുടുംബഭദ്രതയെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ചൂണ്ടിക്കാട്ടി. വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന ഇത്തരം നടപടികൾ സാംസ്കാരിക കേരളത്തിന് വലിയ തിരിച്ചടിയാണെന്ന് രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ കുറ്റപ്പെടുത്തി.   വിനോദസഞ്ചാര വികസനത്തിന്റെ പേരുപറഞ്ഞാണ് സർക്കാർ മദ്യശാലകൾ കൂടുതൽ സമയം തുറന്നിടാൻ ശ്രമിക്കുന്നത്. എന്നാൽ വിനോദസഞ്ചാരിയായാലും സാധാരണക്കാരനായാലും മദ്യം നശിപ്പിക്കുന്നത് ഒരു മനുഷ്യജീവിതത്തെയാണ്….

      Read More

        വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

        വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമ്മ: ജയന്തി. സഹോദരൻ: അക്ഷയ് സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് തച്ചമ്പത്ത് കുടി ശ്മ‌ശാനത്തിൽ നടത്തും.

        Read More

          അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു.

          അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു. കൽപ്പറ്റയിൽ നടത്തിയ യോഗം ഡോക്ടർ സണ്ണി ഉദ്ഘാടനം ചെയ്തു..ടൂറിസം & സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ സംസ്ഥാന സെക്രട്ടറി ബിജു പി.ഡി, സംസ്ഥാന പ്രസിഡന്റ് സോബിൻ ഫിലിപ്പോസ്, സംസ്ഥാന ട്രഷറര്‍ ലില്ലി പി. ടി, സംസ്ഥാന ജോയിൻ സെക്രട്ടറി അബ്ദുൽ ജാസ് കെ ആർ, സംസ്ഥാന വൈസ് പ്രസിഡന്റ് സുമയ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സഞ്ജു വേണുഗോപാൽ, തസ്‌ലീം എന്നിവർ പങ്കെടുത്തു. അനധികൃതമായി നടക്കുന്ന സ്പാകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന…

          Read More

            ജില്ലയിലെ മികച്ച കോളേജായി മാനന്തവാടി മേരി മാതാ കോളേജ്; ജില്ലാ കളക്ടറുടെ പ്രശംസാപത്രം

            മാനന്തവാടി: വോട്ടർ അവബോധവും ജനാധിപത്യ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിലെ മികച്ച കോളേജായി മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കാലയളവിൽ കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ELC) നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം. വയനാട് ജില്ലാ കളക്ടറിൽ നിന്ന് കോളേജ് അധികൃതർ പ്രശംസാപത്രം ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്വമുള്ള പൗരത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പരിപാടികളാണ് കോളേജ്…

            Read More

              സാബു കെ.മാത്യൂ അനുസ്മരണ വോളി ബോൾ നാളെ

              പുൽപ്പള്ളി: മുൻ പഞ്ചായത്ത് അംഗവും പൊതുപ്രവർത്തകനും കലാ സാംസ്കാരിക വേദികളിൽ നിറ സാന്നിധ്യവുമായിരുന്ന സാബു കെ മാത്യം വിന്റെ അനുസ്മരണാർത്ഥം വേലിയമ്പം പ്രിയദർശ്ശിനിസംഘടിപ്പിക്കുന്ന അഖില വയനാട് വോളിബോൾടൂർണ്ണമെന്റ് നാളെ ആരംഭിക്കും.  ദേവി വിലാസം വോക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6 മണിക്ക് മത്സരങ്ങൾ ആരംഭിക്കും അനുസ്മരണ യോഗം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രകാശൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.. പ്രിയദർശിനി…

              Read More

                വെറ്ററിനറി സർവകലാശാലയിൽ എസ്‌എഫ്‌ഐ സമര വിജയം; ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ വിതരണത്തിന്‌ 3 കോടി രൂപ അനുവദിച്ചു

                പൂക്കോട്‌: വെറ്ററിനറി സർവകലാശാലയിൽ എട്ട്‌ മാസമായി മുടങ്ങിയ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ എന്നിവ ഉടൻ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ പൂക്കോട്‌ വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ തുടർന്ന്‌ ധനവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചു. സർവകലാശാലയിലെ ഹോസ്റ്റലുകളിൽ മാസം 2000 രൂപ ഫീസ്‌ വർധിപ്പിക്കാനുള്ള ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ തീരുമാനത്തിന്‌ എതിരെയും പ്രതിഷേധം ഉയർന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗവർണറെ ഉപയോഗിച്ച്‌ സർവകലാശാലയുടെ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റിൽ സംഘപരിവാർ…

                Read More

                  മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

                  മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M .K സുനിലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നെയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന TN 31 CH 2990 നമ്പർ Sree SUGAM സ്ലീപ്പർ ബസ്സിലെ യാത്രക്കാരായ രണ്ട് യുവാക്കളെയാണ് *41.5 ഗ്രാം MDMA *യുമായി അറസ്റ്റ്* *ചെയ്തത്* . ഇന്ന് രാവിലെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് കർണ്ണാടകയിൽ നിന്നും…

                  Read More

                    മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും

                    മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും. ദുരിതബാധിതര്‍ക്ക് കരുതലായി 178 വീടുകള്‍ പൂര്‍ത്തിയാവുന്നു.   മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.   ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും…

                    Read More

                      പുൽപ്പള്ളി താഴെയങ്ങാടി കലുങ്ക് ഇന്ന് വൈകുന്നേരം പൊളിക്കും. വാഹനങ്ങൾ ഒരു വരിയായി കടത്തിവിടും

                      പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിലെ കലിങ്ക് ഇന്ന് വൈകുന്നേരം മുതൽ പൊളിച്ചു തുടങ്ങും. ഒരു വരിയായി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് പണി മുടങ്ങിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. വാഹനങ്ങൾ ഒരു വരിയായി പോകുന്നതിന് വേണ്ട ക്രമീകരണങ്ങൾ യാത്രക്കാർ സ്വീകരിക്കണമെന്ന് പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആതിര കെ നാരായണൻ അറിയിച്ചു.

                      Read More