wenewser-user

    വോട്ടിംഗ് ബോധവൽക്കരണം: മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

    മുട്ടിൽ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ പുരസ്കാരം. ജില്ലയിലെ ഏറ്റവും മികച്ച കോളേജിനുള്ള അംഗീകാരമാണ് ഡബ്ല്യു.എം.ഒ കോളേജിന് ലഭിച്ചത്.വയനാട് ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. 2025-ലെ ജില്ലാ തെരഞ്ഞെടുപ്പ്,വോട്ടർ പട്ടിക പുതുക്കൽ എന്നിവയിൽ ക്ലബ്ബ് നടത്തിയ സജീവ ഇടപെടലുകളാണ് കോളേജിനെ അംഗീകാരത്തിന് അർഹമാക്കിയത്.14 ലൊക്കേഷനുകളിലായി 28 പരിപാടികൾ സംഘടിപ്പിച്ചതും തുടർച്ചയായി 21ദിവസം എസ്.ഐ.ആർ പ്രവർത്തനങ്ങളിൾ…

    Read More

      ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ വയനാട്ടിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

      കൽപ്പറ്റ:മഹീന്ദ്ര കൗശിക് ദേശീയ അധ്യക്ഷനായ ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൽപ്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.   . വൈകാതെ കണ്‍വന്‍ഷന്‍ നടത്തി ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും നാടിനെ വികസന പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ജില്ലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്ന്   പാര്‍ട്ടി സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ നെടുമണ്‍കാവ് ഗോപാലകൃഷ്ണൻ പറഞ്ഞു.     . സമീപ ഭാവിയില്‍ സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ ശക്തിയായി ഇക്വാലിറ്റി…

      Read More

        യാത്രക്കാർക്ക് നോമ്പ്തുറക്കാൻ സൗകര്യമൊരുക്കി ജില്ലയിൽ വിഖായ ഇഫ്താർ ടെന്റുകൾക്ക് തുടക്കമായി

        യാത്രക്കാർക്ക് നോമ്പ്തുറക്കാൻ സൗകര്യമൊരുക്കി ജില്ലയിൽ SKSSF വിഖായ ഇഫ്താർ ടെന്റുകൾക്ക് തുടക്കമായി skssf വിഖായയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ഇഫ്താർ ടെന്റ് ഈ വർഷവും ജില്ലയിലെ വിവിധ മേഖലകളിൽ സംവിധാനിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ പ്രധാന റോഡുകളും ടൗണുകളും കേന്ദ്രീകരിച്ചാണ് യാത്രക്കാർക്ക് നോമ്പുതുറക്കാനായി ഇഫ്താർ ടെന്റുകൾ സംഘടന സംവിധാനിക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരത്തിലേറെ ആളുകൾക്ക് ഇഫ്താർ ടെന്റിലൂടെ നോമ്പ് തുറക്കാനുള്ള സംവിധാനം സൗജന്യമായി സംഘടന ഒരുക്കിയിരുന്നു. വൈത്തിരി മേഖലയിൽ – ചേലോട് മഖാം പരിസരത്ത് തുടക്കം കുറിച്ച…

        Read More

          കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലം

          കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലത്തിനെ നിയമിച്ചു. മുൻ ഒഐസിസി കുവൈറ്റ്‌ വെൽഫെയർ വിംഗ് ചെയർമാൻ, ഒ.ഐ.സി.സി നാഷണൽ കമിറ്റി അംഗമായും,കുവൈറ്റ്‌ മലയാളി സമാജം വൈസ് പ്രസിഡന്റായും, താമരശ്ശേരി അസോസിയേഷൻ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല ജന :സെക്രട്ടറി, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF)ജില്ല ജന :സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.

          Read More

            പാതിരി ഉന്നതയിലെ കമ്മ്യൂണിറ്റി ഹാൾ നാശത്തിന്റെ വക്കിൽ: ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു

            മുള്ളൻകൊല്ലി : പാതിരി ഉന്നതിയിൽ കേരള വികസന പദ്ധതിയിൽ ടി എസ് പി പണ്ടുപയോഗിച്ച് 2007ൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സാംസ്കാരിക നിലയം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉന്നതിയിലെ കുട്ടികളുടെ പഠന വീട് പ്രവർത്തിച്ചിരുന്നതും ഈ കേന്ദ്രത്തിൽ ആയിരുന്നു. എന്നാൽ പഠന വീടിന്റെ പ്രവർത്തനവും നിലച്ചു പോയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു പ്രസിഡണ്ട് ഗിരീഷ് കുമാർ സെക്രട്ടറി ജോഷി…

            Read More

              വയനാട് ആസ്ഥാനമായി പശ്ചിമഘട്ട സർവ്വകലാശാല ആരംഭിക്കണം: കർമ്മ സമിതി രൂപീകരിച്ചു.

              കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും വിധം വയനാട് ആസ്ഥാനമാക്കി പശ്ചിമഘട്ട സർവ്വകലാശാല ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.  ഈ ആവശ്യവുമായി വയനാട് പശ്ചിമഘട്ട സര്‍വ്വകലാശാല കര്‍മ്മസമിതി രൂപീകരിച്ചു.  പരമ്പരാഗതമായ പാഠ്യവിഷയങ്ങള്‍ക്ക് പുറമെ ഏറ്റവും അത്യാധുനികമായ പാഠ്യവിഷയങ്ങള്‍ കൂടി കോര്‍ത്തിണക്കിക്കൊണ്ടുള്ള ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് കോഴ്‌സുകളാണ് ഈ സര്‍വ്വകലാശാലയില്‍ പ്രതീക്ഷിക്കുന്നത്. വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും കാര്‍ഷിക സംസ്‌കൃതിയും വനസമ്പത്തും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള വികസന കാഴ്ചപ്പാടിലുള്ള കോഴ്‌സുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. തദ്ദേശീയ ജനതയുടെ…

              Read More

                മുണ്ടക്കൈ,ചൂരൽമല ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന്

                തൃശൂര്‍: വയനാട് മുണ്ടക്കൈ , ചൂരൽമല പ്രകൃതി ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം 26 ന് ഉച്ചയ്ക്ക് രണ്ടിന് മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.   ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്ത കച്ചവടസ്ഥാപനത്തിന്റെ 40 ഉടമകള്‍ക്ക് 5 ലക്ഷം രൂപവീതം ചടങ്ങില്‍ കൈമാറും. ഇവര്‍ പ്രിയങ്ക ഗാന്ധിയെ നേരില്‍കണ്ട് അവരുടെ…

                Read More

                  ഗവ.മെഡിക്കല്‍ കോളജിന് വനഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: വയനാട് പ്രകൃതി സംരക്ഷണ സമിതി

                  കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് മാനന്തവാടി അമ്പുകുത്തിയില്‍ 11.2778 ഹെക്ടര്‍(28 ഏക്കര്‍)വനഭൂമി ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അമ്പുകുത്തിയില്‍ ഏറ്റെടുക്കുന്നതിന് പകരം ബത്തേരി പുത്തൂരില്‍ 8.9730 ഉം കാപ്പാടില്‍ 2.3477 ഉം ഹെക്ര്‍ ഭൂമി പരിഹാര വനവത്കരണത്തിന് കൈമാറി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് തട്ടിപ്പാണ്. ഈ സ്ഥലങ്ങള്‍ കര്‍ഷകരുടെ കൈവശം ഉണ്ടായിരുന്നതും അതിരൂക്ഷമായ വന്യജീവിശല്യത്തിന്റെ പശ്ചാത്തലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ സ്വയംസന്നദ്ധ പുനരധിവാസം നടപ്പാക്കിയപ്പോള്‍ വനം വകുപ്പിന് ലഭിച്ചതുമാണ്. ഈ…

                  Read More

                    അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക്; സംവിധാനം സജ്ജമാക്കി മെഡിക്കല്‍ കോളേജ്

                    അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന സാങ്കേതിക വിദ്യയിലൂടെ ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം കൃത്യതയോടെ ലഭിക്കും. സാധാരണ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളില്‍ ടിവി സ്‌ക്രീനിലൂടെ ടുഡി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ശരീരത്തിനകത്തെ അതിസൂക്ഷ്മമായ രക്തക്കുഴല്‍, നാഡീവ്യൂഹങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും. ലാപ്രോസ്‌കോപ്പിക് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ ഒരേസമയം കൂടുതല്‍ രോഗികള്‍ക്ക് നിലവാരമുള്ള ചികിത്സ…

                    Read More

                      ഹരിത കര്‍മ്മസേന അംഗങ്ങളെ അനുമോദിച്ചു

                      തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേന അംഗങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്റഎ നേതൃത്വത്തില്‍ അനുമോദിച്ചു. മേപ്പാടി, തരിയോട്, പനമരം, നൂല്‍പ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ഹരിതകര്‍മ്മസേന അംഗങ്ങളെയാണ് അനുമോദിച്ചത്. പരിപാടിയുടെ ഭാഗമായി അക്കൗണ്ട്‌സ് ആന്‍ഡ് ബുക്ക് കീപ്പിങ്, ആരോഗ്യവും ശുചിത്വവും, മെന്‍സ്ട്രല്‍ കപ്പ് സംബന്ധിച്ച് ബോധവത്കരണം തുടങ്ങിയ വിഷങ്ങയളില്‍ ക്ലാസുകള്‍ നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സില്‍ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബൈജു ജോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ…

                      Read More