wenewser-user

    ഉമ വിത്തിൻ്റെ നെല്ല് സംഭരിക്കുന്നില്ല; നെല്ല് റോഡരികിൽ കെട്ടികിടക്കുന്നു

    പടിഞ്ഞാറത്തറ: സർക്കാറിൻ്റെയും കൃഷി വകുപ്പിൻ്റെയും അനാസ്ഥ കാരണം കൃഷിക്കാർ വിളവെടുപ്പ് നടത്തിയ നെല്ല് കെട്ടി കിടക്കുന്നു. കൃഷിഭവൻ മുഖേനെ വിതരണം ചെയ്ത ഉമ വിത്തിൻ്റെ നെല്ല് സംഭരണത്തിലുടെ ഏറ്റെടുക്കാൻ മില്ലുകൾ തയ്യാറാവാത്തതും , അഥവാ ഏറ്റെടുക്കുകയാണങ്കിൽ ഒരു കിൻ്റലിന് 37 കിലൊ കിഴിവ് വരുത്തുകയും ചെയ്യുന്ന രീതിയും , സംഭരിച്ച നെല്ലിൻ്റെ വില ലഭിക്കുന്നതിന്ന് മാസങ്ങൾ കാത്ത് നിൽക്കുകയും ചെയ്യേണ്ട സ്ഥിതിയും കർഷകരോട് ചെയ്യുന്ന തികഞ്ഞ അവഗണനയാണന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം…

    Read More

      തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു.

      തൃക്കൈപ്പറ്റ: വാർഷിക പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ പരീക്ഷാ ഒരുക്ക നവീകരണ ധ്യാനവും ദിവ്യകാരുണ്യ അഭിഷേകാരാധനയും സംഘടിപ്പിച്ചു. 50ൽ പരം വിദ്യാർത്ഥികൾ ധ്യാനത്തിൽ പങ്കെടുത്തു. ഇടതകവികാരി റവ ഡോ മാത്യു പുളിന്താനം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

      Read More

        സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

        തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണ,വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ മികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. 20 ലക്ഷം രൂപയാണ് പുരസ്‌കാരം. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. കാർബൺ ന്യൂട്രൽ പദ്ധതികൾ, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി പഞ്ചായത്ത് നടത്തുന്ന സമഗ്ര ഇടപെടലൽ അവാർഡിന് അർഹമാക്കി. കാർഷിക വികസനം, ഉത്‌പാദനക്ഷമത വർധിപ്പിക്കൽ, മാലിന്യ സംസ്കരണ സംവിധാനം, അടിസ്ഥാന സൗകര്യ വികസനം, ഹരിതകർമ്മ…

        Read More

          ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു

          കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗവേഷകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന്, ആര്‍ട്ടിസ്റ്റ് ഫവാസ് അമീര്‍, സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി കൃഷ്ണന്‍, നെയ്റ്റര്‍ പരിശീലകന്‍ സി.ടി ഷറഫുദ്ദീന്‍, മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം…

          Read More

            അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ചു; പ്രതിയെ പോലീസ് വിട്ടയച്ചെന്ന് പരാതി; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

            സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. ബത്തേരി ബാർ അസോസിയേഷൻ അംഗമായ അഡ്വ. ആതിരയെയാണ് കക്ഷിയുടെ ഭർത്താവ് മർദ്ദിച്ചത്.   ഇന്നലെ വൈകുന്നേരം ബത്തേരി കോടതിക്ക് സമീപം ടൗണിൽ വെച്ചായിരുന്നു അക്രമം. മർദ്ദനമേറ്റ അഭിഭാഷക ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്‌കരിച്ചത്.  …

            Read More

              കേളോംകടവ് പാലം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

              പനമരം ഗ്രാമപഞ്ചായത്തില്‍ 9.97 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ഫെബ്രുവരി 18 ) വൈകിട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിപി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, പനമരം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, പനമരംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ജോര്‍ജ്,…

              Read More

                വികസന സെമിനാര്‍ സംഘടിപ്പിച്ചു

                പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം, കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍ അധ്യക്ഷയായ പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ഗ്ഗീസ് മൂരിന്‍കാവില്‍,…

                Read More

                  ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആദരവും, കണക്കെഴുത്ത് പരിശീലനവും സംഘടിപ്പിച്ചു.

                  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആദരവും, കൺസോർഷ്യം ഭാരവഹികൾക്കുള്ള കണക്കെഴുത്ത് പരിശീലനവും സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ശ്രീ ബൈജു ജോസ് കൽപ്പറ്റ ഗ്രീൻഗേറ്റ്സിൽ വെച്ച് നിർവഹിച്ചു.   ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മസേന അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ജനപ്രതിനിധികളായി ചുമതലയേറ്റ അംഗങ്ങളുടെ സേവനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സ്നേഹോപഹാരം നൽകിയത്. മേപ്പാടി, തരിയോട്, പനമരം,…

                  Read More

                    ചുരത്തിലെ ബസപകടം; ചികിത്സയിലായിരുന്ന വാളവയൽ സ്വദേശി മരിച്ചു

                    സുൽത്താൻ ബത്തേരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.   പുൽപ്പള്ളി കബനിഗിരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, തെറ്റായ ദിശയിൽ എത്തിയ കണ്ടെയ്‌നർ ലോറിയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ സുഭാഷിനും ഭാര്യ സരോജിനിക്കും ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റിരുന്നു.

                    Read More

                      വയനാട് മെഡിക്കല്‍ കോളെജില്‍ അത്യാധുനിക സി.ടി സ്‌കാന്‍

                      വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ജര്‍മന്‍ നിര്‍മ്മിത എഫ്.സി.ടി ഐസ്ട്രീം മോഡല്‍ സി.ടി സ്‌കാന്‍ എത്തിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ നാല് കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക ജര്‍മ്മന്‍ നിര്‍മ്മിത സി.ടി സ്‌കാന്‍ മെഷിന്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ശേഷിക്കുന്ന തുക അനുബന്ധ ഉപകരണങ്ങള്‍ക്കായി വിനിയോഗിക്കും. സി.ടി സ്‌കാന്‍ യന്ത്രം സ്ഥാപിക്കാനുള്ള മുറികള്‍ നിലവില്‍ തയ്യാറാക്കിട്ടുണ്ട്. പഴയ സി.ടി റൂം നവീകരിച്ച് പുതിയ സി.ടി സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കും. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന…

                      Read More