ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍: ജില്ലാതല ഉദ്ഘാടനം മന്ത്രി ഒആര്‍ കേളു നിര്‍വഹിച്ചു.
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല വാക്സിനേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഓരോ വിശ്വാസിയുടെയും സ്വപ്നമായ ഹജ്ജ് തീര്‍ത്ഥാടനം ആരോഗ്യത്തോടെയും ശാന്തിയോടെയും പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്ന 282 തീര്‍ത്ഥാടകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. മെനിഞ്ചോകോക്കല്‍, ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍, വൃക്ക, കരള്‍, രക്തപരിശോധന, പ്രമേഹ-രക്തസമ്മര്‍ദ്ദ…
