wenewser-user

    ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനം നടത്തി

    കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ പൊതുസമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ ‘ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തിൽ അവതരണം നടത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ലത്തീഫ് മേമാടൻ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് ജില്ലാ സെക്രട്ടറി കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ എ അഭിജിത്ത് പ്രവർത്തന റിപ്പോർട്ടും എം…

    Read More

      സുവർണ ജൂബിലി സമാപിച്ചു

      കൊളവയൽ: ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ വാർഷികം ജോർജിയ 2K26 വിവിധ പരിപാടികളോടെ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപുഴ അധ്യക്ഷത വഹിച്ചു. സാമൂഹിക പങ്കാളിത്തം ഉറപ്പാക്കി വിളംബര ജാഥ, ലോഗോ പ്രകാശനം, പൂർവാധ്യാപക വിദ്യാർഥി സംഗമം, എൽ പി തല അഖില വയനാട് ഫുട്ബോൾ മേള, നാടക കളരി, പഠനയാത്രകൾ, സ്കൂൾ ആരംഭകാലത്തെ പ്രവർത്തകരെ ആദരിക്കൽ, സ്കൂളിന്റെ…

      Read More

        “തലകുനിക്കില്ല കേരളം” വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

        തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയ എൽഡിഎഫ് സർക്കാർഅത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.   ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും. റവന്യൂ മന്ത്രി കെ രാജൻ വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.   ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 555 കുടുംബങ്ങളുടെ 1620 വായ്‌പ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്.കേരള ബാങ്ക് എഴുത്ത് തള്ളിയ വായ്പകൾ പുറമേ ആണിത്….

        Read More

          വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി

          തിരുവനന്തപുരം: വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി. ആർത്തവാവധി അനുവദിക്കുന്നത് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും ഇത്തരമൊരു അധിക ബാധ്യത കോർപ്പറേഷന് താങ്ങാനാവില്ലെന്നും കെഎസ്ആർടിസി ആറിയിച്ചു. ആർത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹർജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്.   ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ, വനിതാ കണ്ടക്ട‌ർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും കോർപറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്. ആർത്തവാവധി അനുവദിക്കുക എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമെന്നും കെഎസ്ആർടിസി…

          Read More

            മാലിന്യമുക്ത നവകേരളം; ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു

            കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ എന്നീ വിഷയങ്ങളിൽ ജനപ്രതിനിധികൾക്ക് ക്ലാസുകൾ നൽകി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ജനപ്രതിനിധികൾക്കായി കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ശില്പശാല നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി ബ്ലോക്കിന് കീഴിലെ ജനപ്രതിനിധികൾക്കായി ബ്ലോക്ക് പഞ്ചായത്ത്…

            Read More

              ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്

              തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനവും ക്ഷേമവും ഒരുപോലെ മുൻഗണന നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് പ്രധാന തടസ്സമെന്ന നിലപാടാണ് ധനവകുപ്പ് ആവർത്തിക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്കിടയിലും ജനക്ഷേമ പദ്ധതികൾക്ക് ആവശ്യമായ പരിഗണന നൽകാൻ സർക്കാർ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ.   സർക്കാർ ജീവനക്കാർ ശമ്പള…

              Read More

                വയനാട് ജില്ല യുവ ആപതാ മിത്രാ ദുരന്ത നിവാരണ പരിശീലന ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി

                കാട്ടിക്കുളം : ദേശീയ – സംസ്ഥാന – ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ വിവിധ കോളേജുകളിലെ 100 എൻ. എസ്.എസ് വോളന്റീയേഴ്‌സിനായി നടത്തുന്ന സപ്തദിന ഡിസാസ്റ്റർ മാനേജ്‌മെന്റ് പരിശീലന ക്യാമ്പിൽ (യുവ ആപതാ മിത്രക്ക് ) മാനന്തവാടി മുദ്രമൂല മോറിയാ മല റിട്രീറ്റ് സെന്ററിൽ വച്ച് എക്സൈസ് വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിശീലനം നൽകി.യുവ ആപതാ മിത്ര…

                Read More

                  കാട്ടാനയിറങ്ങിയതായി വ്യാജ ഫോൺ സന്ദേശം നൽകി ജീവനക്കാരെ മർദ്ദിച്ചതായി വനംവകുപ്പ്: മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി

                  കൽപ്പറ്റ: പുൽപ്പള്ളി ആലൂർക്കുന്ന്, കുറിച്ചി ഭാഗത്ത് കാട്ടാനയിറങ്ങിയതായി വ്യാജ ഫോൺ സന്ദേശം ലഭിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ പ്രദേശവാസികളായ ചിലർ ചേർന്ന് ആക്രമിച്ചതായി വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിനെതിരെ വനം വകുപ്പ് പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. വനം വകുപ്പ് വാഹനം വീടിന്റെ വഴിമുടക്കി പാർക്ക് ചെയ്തത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ മകനെ ഉപദ്രവിച്ചതായി പരാതിപ്പെട്ട് പുൽപ്പള്ളി കുറിച്ചിപ്പട്ട സ്വദേശിനി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ…

                  Read More

                    ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് സ്നേഹാദരവ്

                    താമരശ്ശേരി ചുരത്തിലെ സന്നദ്ധ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് മലബാർ സ്പെഷ്യൽ പോലീസ് 1995 ബാച്ചിന്റെ വാർഷിക കൂട്ടായ്മ ‘സ്റ്റാന്റ് ഈസി ‘ വയനാടൻ സംഗമം 2026 ന്റെ ഭാഗമായി നടന്ന പരിപാടിയിൽ സ്നേഹാദരവ് നൽകി. ക്രൈംബ്രാഞ്ച് സബ്ബ് ഇൻസ്പക്ടർ ഗിരീഷ് കുമാറിൽനിന്നും ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണയും ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാടും ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ…

                    Read More

                      വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

                      തിരുനെല്ലി ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് യോഗം വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ജിതിൻ കെ ആർ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ഗോപിനാഥൻ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ സിജിത്ത്,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ജയഭാരതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷർമിനാസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി…

                      Read More