wenewser-user

    കാരുണ്യത്തിന്റെ കയ്യൊപ്പിൻ മഹല്ലിന്റെ സ്നേഹാദരം

    ന്യൂറോ ബ്ലാസ്റ്റോമ എന്ന മാരകമായ രോഗം പിടിപെട്ട് MVR ക്യാൻസർ സെന്റർ കോഴിക്കോട് ചികിത്സയിലുള്ള ആയിഷ ഫിൽസ രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ ചികിത്സയിലേക്ക് അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം നേതൃത്വം നൽകിയ ആയിഷ ഫില്‍സ ജനകീയ സഹായ കമ്മിറ്റിയോട് ചേർന്ന് സുമനസ്കരുടെ സഹായങ്ങൾ വാങ്ങി എടുക്കുന്നതിന് നേതൃത്വം നൽകിയ കമ്പളക്കാട്ടെ യുവ കൂട്ടായ്മയെ മഹല്ല് കമ്മിറ്റിയുടെ ആദരവ് നൽകി. ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി ഭാരവാഹികളായ മൊയ്തൂട്ടി കാവുങ്ങൽ.അബ്ദുൽ ഷുക്കൂർ വി പി. പിസി…

    Read More

      ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

      സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട റോഡായ ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 2019 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച് റോഡ് പണി നാളിതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ് ഡെവലപ്പേര്‍ഡ്‌സ് എന്ന കണ്‍സഷന്‍ കമ്പനിയാണ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്‌. എന്നാല്‍ കരാറുകാരന്റെ അനാസ്ഥ മൂലം ഗവണ്‍മെന്റ് അദ്ദേഹത്തെ ടെര്‍മിനേറ്റ് ചെയ്തിരുന്നു. 22 കിലോമീറ്റര്‍…

      Read More

        ആപ്ത മിത്ര വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

        ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന യുവ ആപ്താ മിത്ര സപ്തദിന പരിശീലനത്തിന് തുടക്കമായി. മാനന്തവാടി മുദ്രമൂല മോറിയാമല റിട്രീറ്റ് സെന്ററില്‍ നടന്ന പരിശീലനം സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു. ദുരന്ത സാഹചര്യങ്ങളില്‍ ഫസ്റ്റ് ലൈന്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ യുവാക്കളെ സജ്ജരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, അഗ്നിരക്ഷാസേന, എക്‌സൈസ്, വനം, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ…

        Read More

          ടൗൺഷിപ്പ് താക്കോൽ ദാനം ഫെബ്രുവരിയിൽ

          മുണ്ടക്കൈ – ചൂരൽമല പുനരധിവാസം ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരിയിൽ. പട്ടയം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കറണ്ട് കണക്ഷൻ, കുടിവെള്ള കണക്ഷകൻ എന്നി സൗകര്യങ്ങളോടു കൂടിയാകും ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുക. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം അന്തിമ ഘട്ടത്തിൽ എത്തിയിട്ടുള്ള 200 ഓളം വീടുകളിൽ നിന്ന്, ദുരന്തത്തിൽ പൂർണമായും നഷ്ടം സംഭവിച്ച ഫേസ് ഒന്നിലെ…

          Read More

            ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു; ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

            സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-ഭാരതീയ-ഹോമിയോ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍, സേവനങ്ങള്‍, ആരോഗ്യ വര്‍ദ്ധക, രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ശീലമാറ്റങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ചെയര്‍മാന്‍ നിര്‍വഹിച്ചു. എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിനായി ജനകീയ…

            Read More

              എസ്‌റ്റിയു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കും.

              മാനന്തവാടി കോഴിക്കോട് വെച്ച് നടക്കുന്ന എസ് റ്റി യു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കാൻ മാനന്തവാടി നിയോജക മണ്ഡലംപാചക തൊഴിലാളി യുനിയൻ കമ്മിറ്റി തീരുമാനിച്ചു യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്കബീർ മാനന്തവാടി യോഗം ഉദ്ഘാടനം ചെയ്തു പാറക്ക നസീർ അദ്ധ്യക്ഷതവഹിച്ചു ഫൗസിയ കബ്ലക്കാട് മുഖ്യപ്രഭാഷണം നടത്തി സജ്ന ചക്കരതൊടി ‘സഫിയ കബ്ലക്കാട് ‘മറിയം പള്ളിക്കൽ ‘അമ്മദ് പുലിക്കാട് മൊയ്തു തരുവണ എന്നിവർ സംസാരിച്ചു. റഷീദ് ആറുവാൾ സ്വാഗതം പറഞ്ഞു ഹക്കിം കല്ലക്കണ്ടി നന്ദി പറഞ്ഞു

              Read More

                വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

                മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്. വിമാനം കത്തിയമരുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.   നാല് സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അജിത് പവാർ ബാരാമതിയിലേക്ക് തിരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.

                Read More

                  മാണ്ടാടിൻ്റെ മട്ടുപ്പാവിൽ ഇനി തിരിനനയും

                  മണ്ടാട് ഗവ. എൽപി സ്കൂളിൽ നവീന കൃഷി രീതിയായ തിരിനന അഥവാ WICK IRRIGATION വിജയകരമായി നടപ്പിലാക്കി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ മുട്ടിൽ 14-ാം വാർഡ് മെമ്പർ ശ്രീമതി സഫിയ ഈറക്കൽ നിർവഹിച്ചു. സ്കൂളിലെ നൂൺ മീൽ ചുമതലയുള്ള അധ്യാപകൻ ശ്രീ. നബീൽ പാമ്പൻപാറയാണ് ഈ പ്രോജക്ടിന് നേതൃത്വം നൽകിയത്. മീനങ്ങാടി മാർബസേലിയസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സഹായവും പ്രോജക്ട് നിർവഹണത്തിന് ലഭിച്ചു.പ്രൊജക്റ്റ് കൃഷിവകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം തുള്ളിനന അഥവാ…

                  Read More

                    കോഴിക്കോട്-മാനന്തവാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി

                    കുറ്റ്യാടി: കോഴിക്കോട്-മാനന്തവാടി റൂട്ടിൽ പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനോട് എം.എൽ.എ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് അനുവദിച്ച 12 സർവീസുകളിൽ ആദ്യത്തെ രണ്ടെണ്ണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പുലർച്ചെ 4.50-നും രാവിലെ 7-നും തൊട്ടിൽപ്പാലത്തുനിന്നാണ് സർവീസുകൾ ആരംഭിക്കുക. കുറ്റ്യാടി സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. മോഹന്ദാസ്, കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ വി.എം. ഷാജി, എ.ടി.ഒ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

                    Read More

                      ഓൺലൈൻ സംഗമം സമാപിച്ചു

                      പാണ്ടിക്കടവ് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ത്വയ്‌ബ പ്രവാസി കൂട്ടായ്മയുടെ മൂന്ന് ദിവസത്തെ ഓൺലൈൻ സംഗമം വിജയകരമായി സമാപിച്ചു. സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ, അംഗങ്ങളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട ഭാവി പദ്ധതികൾ, ഫണ്ട് സ്വരൂപണം,സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംഗമത്തിൽ ചർച്ചയായി. പ്രവാസികളും നാട്ടുകാരും ഒരുമിച്ച് നാടിന്റെ പുരോഗതിക്കായി കൈകോർക്കുന്ന ത്വയ്‌ബയുടെ പ്രവർത്തനങ്ങൾക്ക് സംഗമം പുതിയ ദിശ നൽകുമെന്ന് നേതൃത്വം അറിയിച്ചു.

                      Read More