സന്തോഷമുള്ള മനസ്സാണ് ജീവിതത്തിന്റെ അടിസ്ഥാനം; ‘സേഫ് വിതിൻ’ പദ്ധതിക്ക് തുടക്കമായി
lമാനന്തവാടി: ദുരന്താനന്തര പുനരധിവാസത്തിൽ മാനസികാരോഗ്യ സംരക്ഷണം ഏറെ നിർണായകമാണെന്ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (WSSS) കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘സേഫ് വിതിൻ’ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതവും സന്തോഷകരവുമായ മനസ്സാണ് എല്ലാ മനുഷ്യ ഇടപെടലുകളുടെയും അടിസ്ഥാനമെന്നും, ആന്തരിക സ്വാതന്ത്ര്യവും മാനസിക ശക്തിയും വ്യക്തി-സമൂഹ ക്ഷേമത്തിന് അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു. വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുകൾക്ക് ശേഷമുള്ള രണ്ടാംഘട്ട ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി…
