wenewser-user

    മാനന്തവാടിയിൽ മത്സരിക്കാൻ സി കെ ജാനു?; തന്ത്രപരമായ നീക്കവുമായി വി.ഡി സതീശൻ

    മാനന്തവാടിയിൽ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി കെ ജയലക്ഷ്മ‌ി ഇത്തവണയും മാനനന്തവാടിയിൽ യു ഡി എഫ് സ്ഥാനാർഥിയാവുമെന്നായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്. എന്നാൽ സി കെ ജാനു എൻ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫിൽ…

    Read More

      സംസ്ഥാനതല ക്ഷീരവികസന വകുപ്പ് അവാര്‍ഡുകളില്‍ തിളങ്ങി വയനാട്

      കല്‍പ്പറ്റ: കൊല്ലം ആശ്രമ മൈതാനിയില്‍ 21വരെ നടത്തുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല ക്ഷീര സംഗമത്തില്‍ കർഷകർക്കും ജീവനക്കാർക്കും ഉള്ള വിവിധ പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് വയനാട് ജില്ല തിളക്കമാർന്ന നേട്ടം കൈവരിച്ചു.ഇതോടൊപ്പം സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും അധികം ഫണ്ട് ചെലവഴിക്കുന്ന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വർഗീസ് കുര്യൻ അവാർഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം സ്വന്തമാക്കി.   ക്ഷീര സഹകാരി അവാർഡ് മലബാർ മേഖലയില്‍ ജനറല്‍ വിഭാഗം എം.വി. മോഹൻദാസ്-…

      Read More

        ടീം ജേഴ്സി പ്രകാശനം ചെയ്തു

        പൊഴുതന: പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിൻ്റെ ജേഴ്സി പ്രകാശനം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം, സലീം കടവൻ, പത്മ കുമാർ എന്നിവർ പങ്കെടുത്തു

        Read More

          വയനാട് പുനരധിവാസം: ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകൾ കൈമാറും; 289 വീടുകളുടെ വാർപ്പ് പൂർത്തിയായി

          കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യു മന്ത്രി കെ. രാജൻ. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന് ശേഷം സർക്കാർ ഉറപ്പ് നൽകിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക. കർണാടക സർക്കാർ വീട്…

          Read More

            തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായതായി

            കൽപറ്റ: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായതായി ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എസ്‌ഐആർ നടപടികളുടെ ഭാഗമായി ആകെ 43230 ഹിയറിങ് നോട്ടിസുകളാണ് തയ്യാറാക്കിയത്. ഇതിൽ 17670 നോട്ടിസുകൾ വിതരണം ചെയ്തതായും ജില്ലാ കലക്ടർ പറഞ്ഞു. 19797 പേർക്ക് കൂടി ഹിയറിങ് നോട്ടിസുകൾ തയ്യാറാക്കും. ഉന്നതികളിൽ ഹിയറിങ് നടപടികൾ…

            Read More

              വയനാടിന് ആവേശമായി വനിതകളുടെ ഓഫ് റോഡ് ചാലഞ്ച്

              തലപ്പുഴ. സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദ ടൂറിസം മിഷന്‍, വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ എന്നിവ സംയുക്തമായി തലപ്പുഴയില്‍ ”ഹേര്‍ ട്രെയില്‍സ്” ഓഫ്റോഡ‍് ഇവന്‍റ് സംഘടിപ്പിച്ചു. വനിതാ ഓഫ്റോഡേഴ്സ് അണിനിരന്ന ചാലഞ്ച്. തലപ്പുഴ പാരിസണ്‍സ് ടീ എസ്റ്റേറ്റിലാണ് ഓഫ് റോഡ് ജീപ്പുകളുമായി എത്തി ഇവര്‍ ആവേശമായത്. സ്ത്രീ സൗഹൃദ ടൂറിസം എന്നതായിരുന്നു തീം. കേരളത്തിന് അകത്തും പുറത്തും നിന്ന് മുപ്പതോളം വനിതാ ഓഫ്റോഡേഴ്സ് പരിപാടിയുടെ ഭാഗമായി. പാരിസണ്‍സ് ടീ എസ്റ്റേറ്റിലൂടെ തലപ്പുഴയില്‍ നിന്ന് പേര്യ വരെയാണ് ഹേര്‍…

              Read More

                ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

                കല്ലോടി: കല്ലോടി ഉദയാ വായനശാലയുടെ ആഭിമുഖ്യത്തിൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കല്ലോടി ടൗണിൽ നടന്ന പരിപാടിയിൽ, വായനശാലാ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജോർജ് പടകൂട്ടിൽ അധ്യക്ഷനായി. വായനശാല രക്ഷാധികാരി കൂടിയായ കല്ലോടി ഫൊറോനാ വികാരി റവ.ഫാദർ.സജി കോട്ടായിൽ ജനപ്രതിനിധികളെ ഷാളണിയിച്ച് ആദരിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ, ജില്ലാ ഡിവിഷൻ മെമ്പർ ജിൽസൺ തൂപ്പുങ്കര,ബ്ലോക്ക് മെമ്പർ ചിന്നമ്മ ജോസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീലാ ബാലൻ,വാർഡ് മെമ്പർ വത്സ ജോസ്…

                Read More

                  ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ പി എസ് ടി എ

                  മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജീവക്കാരോടുള്ള ശത്രുതാമനോഭാവം സിവിൽ സർവ്വീസിൻ്റെ തകർച്ചയ്ക്ക് കാരണമാകും. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ്…

                  Read More

                    ചുരം നവീകരണം: മണ്ണിടിച്ചിൽ ഭീഷണി തടയും, വലിയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം

                    താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ഓണക്കാലത്ത് മണ്ണിടിച്ചിലുണ്ടായ ഒമ്പതാം വളവിന് മുകളിൽ വല വിരിച്ച് മണ്ണിടിച്ചിൽ ഭീഷണി ത‌ടയും. ഒമ്പതാം വളവിന് മുകളിലുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് കഴിഞ്ഞ ദിവസം വിളിച്ച ഓൺലെെൻ യോഗത്തിലാണ് തീരുമാനം. വയനാട് തുരങ്കപ്പാത നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ് കോൺ കമ്പനിയെയാണ് വല കെട്ടി സുരക്ഷ ഉറപ്പാക്കാനുള്ള പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. ചുരത്തിലെ നവീകരണ പ്രവൃത്തി കഴിയുന്നതുവരെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തി. വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുന്നതു…

                    Read More

                      ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്‍ ബത്തേരിയില്‍ 21 മുതല്‍ 25 വരെ

                      ബത്തേരി: ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറുവര്‍ഷത്തെ വളര്‍ച്ചയും ആധുനിക ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പോര്‍ട്ടല്‍ ലൂക്കയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്സിബിഷന്‍ 21 മുതല്‍ 25 വരെ സെന്റ് മേരീസ് കോളജില്‍ നടക്കും. സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍, സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ. വിജയകുമാര്‍, ഫിസിക്സ് വിഭാഗം മേധാവി ഡോ.ജയേഷ് ജോസ്,…

                      Read More