wenewser-user

    മുള്ളൻകൊല്ലിയിലെ ക്വാറി പ്രവർത്തനം നിയന്ത്രിക്കണം; ശാസ്ത്രസാഹിത്യ പരിഷത്ത്

    പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കോറികളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പുതിയ ക്വാറികൾക്ക് അനുമതി നൽകരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ 50 മീറ്റർ ചുറ്റളവിൽ കോറികൾ പ്രവർത്തിപ്പിക്കാമെന്ന സർക്കാർ നിബന്ധനയുടെ മറവിൽ, അനുവദനീയമായതിലും എത്രയോ മടങ്ങ് ശേഷിയുള്ള സ്ഫോടനങ്ങളാണ് നടക്കുന്നത്. ഇത് സമീപത്തെ വീടുകളിൽ വിള്ളൽ വീഴ്ത്തുന്നതിനും കൃഷിനാശത്തിനും കാരണമാകുന്നുണ്ട്. സ്ഫോടനത്തിൽ തെറിക്കുന്ന പാറക്കഷണങ്ങൾ വീടുകളുടെ മുറ്റത്ത് വരെ വന്നു വീഴുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്…

    Read More

      അറബി നാടകത്തിൽ വീണ്ടും ക്രസൻറ്

      സംസ്ഥാന സ്കൂൾ കലോലോത്സവത്തിൽ അറബി നാടകത്തിൽ വീണ്ടും എ ഗ്രേഡ് നേടി പനമരം ക്രസൻറ് പബ്ലിക് സ്കൂൾ ടീം. വ്യത്യസ്തത കൊണ്ടും പ്രമേയം കൊണ്ടും സദസ്സിനെ അമ്പരപ്പിച്ച ഇരുപതോളം നാടകങ്ങളിൽ ശ്രേദ്ധേയമായ സ്ഥാനം നേടിയാണ് ക്രസൻറ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കിസ്മത്ത് എന്ന നാടകം എ ഗ്രേഡ് നേടിയത്. നാടകത്തിൽ ഉൾപ്പെടുത്തിയ ഉണ്ട്സഖീ എന്ന് തുടങ്ങുന്ന പ്രശസ്ത മാപ്പിളപ്പാട്ടിൻറെ അറബി വരികൾ സദസ്സിന് പുതിയ അനുഭവമായി. വിധികർത്താക്കളുടെ പ്രത്യേക അഭിനന്ദനവും നേടാൻ സാധിച്ചു. പത്മനാഭൻ ബ്ലാത്തൂർ എഴുതിയ നാടകം…

      Read More

        ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു

        ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി മുഖേന പെൺകുട്ടികൾക്ക് ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. കൽപറ്റ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.എം ഫ്രാൻസിസ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ ബിന്ദുബായി, ഫുട്ബോൾ പരിശീലകൻ സിറാജ് എന്നിവർ സംസാരിച്ചു

        Read More

          ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

          ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.ദീപക്ക് ബസില്‍ വച്ച്‌ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദീപക് വലിയ മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ദീപക്കിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച്‌ ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ…

          Read More

            ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം; കെ പി എസ് ടി എ

            മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജീവക്കാരോടുള്ള ശത്രുതാമനോഭാവം സിവിൽ സർവ്വീസിൻ്റെ തകർച്ചയ്ക്ക് കാരണമാകും. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ്…

            Read More

              പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു.

              സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സിമ്പോസിയത്തിൽ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ പി. ഉബൈദ് ഉദ്ഘാടനം ചെയ്തു.   കരുതൽ തടങ്കൽ ഉത്തരവുകൾ പാസാക്കുമ്പോൾ പോലീസ് വകുപ്പും ജില്ലാ മജിസ്ട്രേറ്റും അതീവ ശ്രദ്ധ ചെലുത്തണമെന്ന് ചെയർമാൻ പറഞ്ഞു. സത്യസന്ധവും ശക്തവുമായ കേസുകളില്‍ മാത്രമേ കാപ്പ…

              Read More

                സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലിനങ്ങളിൽ എ ഗ്രേഡ് സ്വന്തമാക്കി ഋഗ്വേദ് എസ് നായർ

                ബത്തേരി:തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങൾക്കും A ഗ്രേഡ് കരസ്ഥമാക്കിയ ഋഗ്വേദ് എസ് നായർ . സു.ബത്തേരി അസംപ്ഷൻ സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അഷ്ടപതി, കഥകളിസംഗീതം, ഗാനാലാപനം, വൃന്ദവാദ്യം എന്നിവയിലാണ് നേട്ടമുണ്ടാക്കിയത്. പുല്ലുമല സ്വദേശികളായ ശ്രീജേഷ് ഹസിത ദമ്പതികളുടെ മകനാണ്.

                Read More

                  കേരള നടനത്തിൽ എ ഗ്രേഡ് നേടി എയ്ഞ്ചലീന മരിയ ഷൈൻ

                  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം കേരള നടനത്തിൽ എ ഗ്രേഡ് നേടിയ എയ്ഞ്ചലീന മരിയ ഷൈൻ പുൽപ്പള്ളി കല്ലുവയൽ ജയശ്രീ. എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഡോ: നാട്യ പൂർണ്ണ, കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്. പുൽപ്പള്ളി, കാര്യംപാതിക്കുന്നു ആക്കപ്പള്ളി ഷൈൻ- സൗമ്യ ദമ്പതികളുടെ മകളായ എയ്ഞ്ചലീന പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയിൽ നിന്നും നാലുവയസ്സ് മുതൽ നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചു വരുന്നു.

                  Read More

                    സ്കൂൾ കലോത്സവത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനക്കാരിയെ പിന്തള്ളി എ ഗ്രേഡ് സ്വന്തമാക്കി ശ്രദ്ധലക്ഷ്മി

                    തൃശ്ശൂർ :തൃശ്ശൂരിൽ നടക്കുന്ന 64മത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനകാരിയെ  പിന്തള്ളി എ ഗ്രേഡ് സ്വന്തമാക്കി ശ്രദ്ധലക്ഷ്മി ജിഎച്ച്എസ്എസ് മൂലൻകാവിലെ പ്ലസ്‌ വൺ വിദ്യാർത്ഥിനിയാണ് എച്ച് എസ്  ഭരതനാട്യം മത്സരത്തിലാണ് അപ്പീലിമായ എത്തി  എ ഗ്രേഡ് നേടിയത്.  സായന്ത്, അനന്യ സായന്ത്, അനിൽ കുമാർ ആണ് ഗുരുക്കൾ

                    Read More

                      ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ

                      ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് പിടിയിലായത്. ഇരുളം ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുഞ്ഞുമോൻ പി.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എസ്.എഫ്.ഒ സുരേഷ് എം.എസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജീഷ് പി.എസ്, ജിതിൻ വിശ്വനാഥ്, അജിത്ത് എം.എൻ, വിനീഷ്…

                      Read More