wenewser-user

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ് , എച്ച്‌. എം ദിവ്യ കെ. ടി, അബ്ദുൽ ഗഫൂർ, സുലൈമാൻ വി. ടി, അലി…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യുവവോട്ടർമാരുടെ കൂട്ടപ്പലായനം

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കിടെ വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്ന് യുവതലമുറയുടെ കൂട്ടപ്പലായനം വ്യക്തമാകുന്നു. ഇതോടെ, ഈ മലയോര മേഖലകളിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുകയാണ്.   രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങുമ്പോഴാണ് ഈ ആശങ്കാജനകമായ സാഹചര്യം വ്യക്തമായത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ 19-ാം വാർഡായ പാതിരിയിൽ 1173 വോട്ടർമാരിൽ 200-ഓളം പേർ വിദേശത്താണ്. സമീപത്തെ പെരിക്കല്ലൂർ വാർഡിൽ 1185 വോട്ടർമാരിൽ 300-ഓളം പേരും നാട്ടിലില്ല.  …

Read More

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: മന്ത്രി കെ.കൃഷ്ണൻകുട്ടി

ഇടുക്കി: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വാൽവുകളിൽ ഗുരുതര ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനാൽ ഇടുക്കി അണകെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്നും വൈദ്യുതി നിരക്ക് വർധനയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.   ജനറേറ്ററുകളുടെ വാൽവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കും. ചില വാൽവുകളിൽ ഗുരുതര ചോർച്ച ശ്രദ്ധയിൽപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിർമാണം പൂർണമായും നിർത്തും. വിൽപന നടത്തിയ 400…

Read More

സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അൻസിഫ് ഉസ്മാനും മുഹമ്മദ്‌ സാബിത്തും 

കണിയാമ്പറ്റ. പാലക്കാട്‌ വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ്‌ മോഡലിൽ A ഗ്രേഡ് നേടി കണിയാമ്പറ്റ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ മുഹമ്മദ്‌ അൻസിഫ് ഉസ്മാനും മുഹമ്മദ്‌ സാബിത്തും. വനത്തി നുള്ളിൽ കഴിയുന്നവർക്ക് വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ഉരുൾ പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും സെൻസർ സഹായത്തോടെ സുരക്ഷാ കവചം ഒരുക്കിയാണ് ഇരുവരും A ഗ്രേഡ് നേടിയത്.

Read More

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ

കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സർഗ്ഗവിചാര സദസ്സ് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി അദ്ദേഹം.സാംസ്ക്കാരികമേഖലയെ ഉപയോഗിച്ച് സിപിഎം നടത്തുന്ന മറപിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പൊതു ജനം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.ഡി സി സി പ്രസിഡൻ്റ് അഡ്വ…

Read More

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍…

Read More

തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ

പുൽപ്പള്ളി : സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ *”തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”* ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് എം.കെ. സാലി അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ” :- സെമിനാർ നയിച്ചു. സ്കൂൾ ലീഡർ സൽമാനുൾ ഫാരിസ് , അസിസ്റ്റൻ്റ് ലീഡർ സൂസൻ…

Read More

മീഷോയുടെ പേരിൽ വ്യാജ ഓഫർ ലിങ്ക്; തുറക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ മീഷോയുടെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഐഫോൺ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇതൊരു ഫിഷിംഗ് തട്ടിപ്പാണെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.   അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ മറ്റുള്ളവർക്ക് പങ്കുവെക്കുകയോ ചെയ്യരുത്. ലിങ്കുകൾ തുറക്കുന്നത് ബാങ്കിംഗ് വിവരങ്ങൾ, കാർഡ് നമ്പറുകൾ, ഒടിപി എന്നിവ…

Read More

ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ് – സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി 

ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ് – സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്. ഒളിവിലായിരുന്ന തൃശൂര്‍, എടക്കുനി, അത്താണിപുരയില്‍ വീട്ടില്‍, നിഷാന്ത്(39), പത്തനംതിട്ട, അയിരൂര്‍, കാഞ്ഞിരത്ത് മുട്ടില്‍ വീട്ടില്‍ സിബിന്‍ ജേക്കബ്ബ്(36), പത്തനംതിട്ട, അത്തിക്കയം, വേങ്ങത്തോട്ടത്തില്‍…

Read More

ക്രിയേറ്റ് ഡെസ്ക്ക് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.

എരുമത്തെരുവ്: ഡിസൈൻ&പ്രിന്റിംഗ് മേഖലകളിൽ അതിനൂതന സാങ്കേതിക വിദ്യയോട് കൂടി പരിചയസമ്പത്തുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ച് കൊണ്ട് ക്രിയേറ്റ് ഡെസ്ക്ക് എരുമത്തെരുവിൽ ബഹു:പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു.   മെമെന്റോസ്, ഗിഫ്റ്റ്ഐറ്റംസ്, ഫോട്ടോ&ഗ്ലാസ് ഫ്രെയിംസ്,നോട്ടീസ്, ഫ്ലെക്സ്, വിസിറ്റിങ് കാർഡ്,തുടങ്ങിയവ മികച്ച നിലവാരത്തോടെ ക്രിയേറ്റ് ഡെസ്ക്കിൽ ലഭിക്കുമെന്ന് മാനേജ്മെന്റ്പ്രതിനിധികളായ ഫൈസൽപഞ്ചാരകൊല്ലി, എ പി ജാബിർ,അസില ഫൈസൽ തുടങ്ങിയവർ അറിയിച്ചു   നഗരസഭാ ചെയർപേഴ്സൻ സി കെ രത്നവല്ലി,സ്റ്റാന്റിങ് കമ്മിറ്റി…

Read More