wenewser-user

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍ വിലയിരുത്തി. ഫോം വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബി.എൽ.ഒമാർ ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

Read More

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും   കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും   കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു   ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച ബെയ്‌ലി ബ്രാൻഡിന് കീഴിൽ വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഉത്പന്നങ്ങളുടെ നിർമ്മാണ…

Read More

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ഉദ്ഘാടനം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അധ്യക്ഷനായി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ വസന്ത, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഹണി ജോസ്, വാർഡ് അംഗം പുഷ്പ സുന്ദരൻ, മെഡിക്കൽ ഓഫീസർ…

Read More

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും ഒൻപത് ബസുകളിലായി 256 വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 512 പേരാണ് ആറളത്തെ സ്കൂളിലെത്തിയത്. വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ആറളത്ത് ഒരുക്കിയിരിക്കുന്നത്.   തിരുനെല്ലി ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷ പരിഗണിച്ചാണ് വിദ്യാർത്ഥികളെ അടിയന്തിരമായി ആറളത്തേക്ക് മാറ്റാൻ മന്ത്രി ഒ.ആർ കേളു നിർദേശം നൽകിയത്….

Read More

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം   * മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ * സമാപന ചടങ്‌ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു   കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 91 പോയിന്റുകളുമായി കൽപ്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും,…

Read More

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ ചെക്ക് ഡാം നിർമ്മിച്ചത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. വണ്ടിയാമ്പറ്റ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്ന് പുഴയിലേക്ക് ഒഴുകുന്ന ജലം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം നിര്‍മിച്ചത്.   ചെക്ക് ഡാം യാഥാര്‍ത്ഥ്യമായതാടെ പ്രദേശത്തെ 80…

Read More

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും.തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 ഡിസംബർ പോളിങ്ങ് നടക്കും.ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും.   941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ്‌…

Read More

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കെഎസ്ആർടിസി ബസുകൾക്ക് രജിസ്ട്രേഷൻ; നിയമത്തിൽ ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: പുതുതായി വാങ്ങിയ കെഎസ്ആർടിസി ബസുകൾ കേന്ദ്രസർക്കാരിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഇവയ്ക്ക് രജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ വാഹന രജിസ്ട്രേഷൻ നിയമങ്ങളിൽ ആറ് മാസത്തേക്ക് ഇളവ് അനുവദിച്ചു. ബസ് ബോഡി കോഡ് (AIS 153) നടപ്പാക്കുന്നത് താൽക്കാലികമായി മാറ്റിവെക്കാനാണ് തീരുമാനം. ഈ ഇളവ് സ്വകാര്യ ബസുകൾക്കും ബാധകമാകും.   കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം, 2025 ഓഗസ്റ്റിന് ശേഷം നിർമ്മിക്കുന്ന എല്ലാ ബസുകൾക്കും ബസ് ബോഡി കോഡ് നിർബന്ധമാണ്. ബസിന്റെ നിർമ്മാണ നിലവാരം, ഘടനാപരമായ സുരക്ഷ,…

Read More

ഹൈവേ റോബറി: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്

ബത്തേരി: എസ്.ഐയെ ആക്രമിച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഹൈവേ കവര്‍ച്ചാ കേസ് പ്രതിയെ സംയുക്ത ഓപ്പറേഷനിലൂടെ അതിസാഹസികമായി പിടികൂടി പോലീസ്. തൃശൂര്‍, ചെന്ത്രാപ്പിന്നി, തട്ടാരത്തില്‍ അപ്പു എന്ന സുഹാസ്(40)നെയാണ് തൃശൂരിലെ താന്നിശ്ശേരിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് വളഞ്ഞ് മതിയായ ബലപ്രയോഗത്തിലൂടെ പിടികൂടിയത്. കവർച്ചക്ക് ശേഷം ഒളിവിലായിരുന്ന സുഹാസിനെ പിടികൂടി ബത്തേരി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വരുമ്പോള്‍ മെഡിക്കല്‍ കോളജിനടുത്ത് ചേവായൂരില്‍ നിന്നാണ് വെള്ളിയാഴ്ച ചാടി രക്ഷപ്പെട്ടത്. തുടർന്ന്,…

Read More

തരിയോടിന്റെ താരങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം. 

കാവുംമന്ദം: കായിക മേഖലയിൽ മികവ് തെളിയിച്ച താരങ്ങളെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബ്ലോക്ക് തല കേരളോത്സവം ഫുട്ബോൾ ജേതാക്കളായ സ്റ്റാർ എഫ് സി തരിയോട്, ക്രിക്കറ്റ് റണ്ണറപ്പായ ഫാൽക്കൻസ് കാവുമന്ദം, സംസ്ഥാന ഹാൻഡ് ബോൾ ടീമിൽ ഇടം ലഭിച്ച മുഹമ്മദ് ഡാനിഷ്, അജിൻ ജിബോയ്, സംസ്ഥാന സബ്ജൂനിയർ ഹോക്കി ടീമിൽ ഇടം ലഭിച്ച വിജിത്ത് ചന്ദ്രൻ, സംസ്ഥാന ജൂനിയർ വോളിബോൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം അംഗമായ ആൻലിയ മാത്യു, നാഷണൽ ഇൻറർ യൂണിവേഴ്സിറ്റി…

Read More