wenewser-user

എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് കലോത്സവം നടത്തി

കണിയാമ്പറ്റ: എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് മദ്റസ കലോത്സവം2025 ന് ഉജ്ജ്വല സമാപനം. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റയിൽ നടന്ന പരിപാടി വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുഹമ്മദ് അലി ഫൈസി, ബഷീർ സഖാഫി പിണങ്ങോട്, ഹബീബ് റഹ്മാൻ സഖാഫി, ബഷീർ അബ്ദുല്ല സഖാഫി, അനസ് സഖാഫി, മൊയ്തീൻ കുട്ടി, ഹാരിസ് ഖുതുബി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കിളികളാകുക നാം; പ്രഥമ പക്ഷി മഹോ ഝവത്തിന് ഒരുക്കങ്ങളായി

കൽപ്പറ്റ: പക്ഷികൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ എത്ര പ്രധാനമാണെന്ന് സമഗ്രമായി അനുഭവിച്ചറിയാവുന്ന ഇന്ത്യയിലെ പ്രഥമ പക്ഷി മേളക്ക് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി.   ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജി 14,15,16 തീയതികളില്‍ പുളിയാര്‍മലയില്‍ നടത്തുന്ന പക്ഷി മേള വിളംബരം ചെയ്ത് 12നും 13നും ജാഥ നടത്തും. 12ന് പുതിയ സ്റ്റാന്‍ഡില്‍നിന്നും 13ന് മുണ്ടേരിയില്‍നിന്നും വൈകുന്നേരം അഞ്ചിന് പുളിയാര്‍മലയിലേക്കാണ് ജാഥ. പക്ഷി നിരീക്ഷണ-സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രകൃതി സ്‌നേഹികളും പങ്കാളികളാകുന്ന…

Read More

കെ.ജി.എം.ഒ.എ., ഐ.എം.എ., സ്റ്റാഫ് കൗൺസിൽ ചേർന്ന് പുൽപ്പള്ളി സി.എച്ച്.സി.യിൽ സംയുക്ത പ്രതിഷേധ ധർണ

പുൽപ്പള്ളി : ഡോ. ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ., ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ ജാഥയും നടത്തി.   ധർണയുടെ ഉദ്ഘാടന പ്രസംഗം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകരൻ നിർവഹിച്ചു. ഐ.എം.എ. സംസ്ഥാന ഘടക ഭാരവാഹി ഡോ. സണ്ണി ജോർജ്, കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ….

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം ചൂടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ദ്വാരക

പാലക്കാട്: പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം ചൂടി വയനാടിന് അഭിമാനമായി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക. ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 164 പോയിന്റുകൾ നേടി മറ്റു ജില്ലകളിൽ നിന്നുള്ള സ്കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് ദ്വാരക, സേക്രഡ് ഹാർട്ട് എച്ച്.എസ്. എസ് ചുരമിറങ്ങി പാലക്കാടിന്റെ മണ്ണിൽ നിന്നും ബെസ്റ്റ് സ്കൂൾ ചാമ്പ്യൻഷിപ്പ് വയനാടിന് സമ്മാനിച്ചത്.. വയനാട് ജില്ലാ ശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യന്മാർ ആയിരുന്ന സ്കൂൾ കഴിഞ്ഞവർഷം…

Read More

എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഗൂഗിൾ

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.   ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ…

Read More

വൈ.എം.സി എ – അഖില ലോക പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചു

കൽപ്പറ്റ :അഖിലലോക വൈഎംസിഎ പ്രാർത്ഥനാവാരത്തിന്റെ വയനാട് സബ് റീജന്റ് ഉദ്ഘാടനം കൽപ്പറ്റ വൈഎംസിയിൽ വച്ച് നടന്നു. കൽപ്പറ്റ ൈ വ .എം സി എ പ്രസിഡണ്ട പ്രൊഫസർ സിബി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജിയൻ ചെയർമാൻ സിജെ ടോമി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ വചന സന്ദേശം ചേലോട് എസ്റ്റേറ്റ് മാനേജർ റവറന്റ് ഫാദർ ഫ്രാൻസൺ ചെരുമാൻതുരുത്തിയിൽ നൽകി. സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ഐ വർഗീസ് സ്വാഗതവും ഡോക്ടർ…

Read More

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോഡിനേറ്റർ പിസി മജീദ് മുഖ്യാതിഥിയായി. സ്കൂൾ കോമ്പൗണ്ടിൽ സാമൂഹ്യവിരുദ്ധ ശല്യം ഇല്ലായ്മ ചെയ്യുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഏറെ ഉപകാരപ്രദമാണ് നിലവിൽ നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്,…

Read More

സ്പർശ് നാലാം വാർഷികം: സ്വാഗതസംഘം ഓഫിസ് തുറന്നു

കൽപറ്റ: കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ സ്പർശ് പെൻഷൻ പദ്ധതിയുടെ നാലാം വാർഷികവും സ്നേഹ സംഗമവും നവംബർ 16 ഞായറാഴ്ച കൽപറ്റ സെൻ്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്പർശ് , സ്നേഹ സംഗമം സ്വാഗതസംഘം ഓഫിസ് കൽപറ്റ മുൻസിപ്പൽ ചെയർമാൻ പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്പർശ് പദ്ധതിയിലൂടെ ഓട്ടിസം ബാധിതരായവരെ കണ്ടെത്തി മാസം തോറും ആയിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയാണിത്. 4 വർഷമായി പെൻഷൻ വിതരണവും വാർഷിക സംഗമവും മുടങ്ങാതെ…

Read More

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:  ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം: ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയിൽ   – ബുളു എന്ന ജിതിന്‍ ജോസഫിനെയാണ് ബത്തേരി പോലീസ് പിടികൂടിയത്   ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫ്(35)നെയാണ് ബത്തേരി പോലീസ് മന്ദംകൊല്ലി ബിവറേജിന് സമീപം വെച്ച്് ശനിയാഴ്ച പിടികൂടിയത്. 2023 ല്‍ കാപ്പ…

Read More

പോക്സോ; പ്രതിക്ക് കഠിന തടവും പിഴയും 

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.   2021 നവംബറിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽ നിന്നും പൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനിൽ മിസ്സിംഗ്‌ കേസ് രെജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തെ തുടർന്ന് കുട്ടിയെ കണ്ണൂർ, പയ്യാമ്പലത്ത് വച്ച് കണ്ടെത്തുകയായിരുന്നു….

Read More