wenewser-user

തേവർക്കാട്ടിൽ ജോയിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു 

ചെന്നലോട്: നാല് പതിറ്റാണ്ടിലേറെ കാലം നവീകരണം കാത്തിരുന്ന തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട തേവർക്കാട്ടിൽ ജോയിപ്പടി റോഡ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദിഖ് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡിൻറെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ ടി ഡി ജോയ്, എ…

Read More

ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ കാർ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.

വയനാട്: ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ കാർ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.   വയനാട് ബത്തേരി കല്ലൂരില്‍ വച്ചാണ് വാഹനം തട്ടിക്കൊണ്ടുപോയത്. മുള്ളൻകൊല്ലി പാടിച്ചിറയില്‍ വാഹനം നശിപ്പിച്ച്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.   ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ ദേശീയപാതയില്‍ നൂല്‍പ്പുഴ കല്ലൂർ പാലത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി സിഎസ് സന്തോഷ് കുമാർ (53), ഡ്രൈവർ ബാലുശേരി സ്വദേശി ജിനീഷ് (38) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ബിസിനസ് ആവശ്യത്തിനായി ബെംഗളൂരുവില്‍…

Read More

എടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു ദ്വാരക ബസ്സ് ബേ ഉദ്ഘാടനം ചെയ്തു,

എടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു ദ്വാരക ബസ്സ് ബേ ഉദ്ഘാടനം ചെയ്തു, ദ്വാരകയിൽ മാനന്തവാടി രൂപത സൗജന്യമായി നൽകിയ സ്ഥലത്ത് എടവക പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ബസ്സ് ബേയുടെ ഉദ്ഘാടനം മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം നിർവ്വഹിച്ചു, ഏകദേശം അയ്യാ രിരത്തോളം വിദ്യാർത്ഥികൾ വന്നു പോകുന്ന ദ്വാരകയിലെ ബസ് ബേ വിദ്യാർത്ഥികൾക്കും നാടിനും പ്രയോജനപ്പെടുമെന്നും ദ്വാരകയുടെ വികസനത്തിന് ഇത് ആക്കം കൂട്ടുമെന്നും ബിഷപ്പ് അഭിപ്രായപെട്ടു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി…

Read More

കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് ശല്യം ചെയ്താൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കർശന നിർദ്ദേശവുമായി മന്ത്രി

കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് ശല്യം ചെയ്താൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കർശന നിർദ്ദേശവുമായി മന്ത്രി   കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുകയോ ജീവനക്കാരോട് തർക്കിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരുമായി ബസ് നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കണ്ടക്ടർമാർക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.   മദ്യപിച്ച് യാത്ര ചെയ്യുന്നതിന് തടസ്സമില്ല, എന്നാൽ സഹയാത്രികരെ, പ്രത്യേകിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുക,…

Read More

കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ   തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ വോൾവോ 9600 എസ്എൽഎക്സ് സ്ലീപ്പർ ബസ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ടെസ്റ്റ് ഡ്രൈവ് നടത്തി. തിരുവല്ലം മുതൽ കോവളം വരെയും തുടർന്ന് ആനയറ വരെയുമാണ് മന്ത്രി ബസ് ഓടിച്ചത്.   നാല്പത്തിരണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഈ ബസിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകൾക്കും എമർജൻസി എക്സിറ്റ്…

Read More

ഹിറ്റായി തരിയോട് ഫിറ്റ്‌നസ് സെന്റര്‍ ദിവസവുമെത്തുന്നത് നൂറിലധികം വനിതകള്‍

തരിയോട് :വ്യായാമത്തിലൂടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി ആരംഭിച്ച ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തന മികവില്‍ മാതൃകയാവുന്നു. രാവിലെയും വൈകിട്ടും രണ്ട് സെഷനുകളിലായി നൂറുകണക്കിന് വനിതകളാണ് ഇവിടെ വ്യായാമത്തിന് എത്തുന്നത്. കാവുമന്ദത്ത് പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സെന്ററില്‍ അത്യാധുനികവും വ്യത്യസ്തവുമായ വ്യായാമ ഉപകരണങ്ങളുള്ള സന്ററില്‍ ലെഗ്ഗ് എക്സ്റ്റന്‍ഷന്‍, ട്രെഡ്മില്‍, ഹെല്‍ത്ത് മാറ്റ്, ക്രോസ് ഓവര്‍, ലാട്സ്സ് പുള്‍ ഡൗണ്‍, ബെഞ്ച് പ്രസ്, ലെഗ്ഗ് പ്രസ്സ് ഉള്‍പ്പെടെയുള്ള മള്‍ട്ടി ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. അമിതവണ്ണം, ഫാറ്റി ലിവര്‍, കൊഴുപ്പ്, ശരീര…

Read More

സ്റ്റുഡന്റ്സ്‌ ഡയറി ക്ലബ്‌ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാർമല ഗവ. വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ്‌ ഡയറി ക്ലബ്‌ തെനേരി ക്ഷീര സംഘം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വെള്ളാർമല ഹൈസ്കൂളിലെ 40 വിദ്യാർത്ഥികളെയാണ് ഈ വർഷം ക്ലബിലേക്ക് തെരഞ്ഞെടുത്തത്. വിദ്യാർത്ഥികളിൽ ക്ഷീര മേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തെനേരി ക്ഷീര സംഘത്തിലെ പാൽ ശേഖരണം, സംഭരണം, ടെസ്റ്റിങ് തുടങ്ങിയവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ക്ഷീര മേഖലയുമായി ബന്ധപെട്ട…

Read More

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ക്ഷീര കർഷകർക്ക് 2.31 കോടി രൂപ വിതരണം ചെയ്യും 

കൽപ്പറ്റ : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ക്ഷീര കർഷകർക്ക് 2.31 കോടി രൂപ വിതരണം ചെയ്യും. കര്‍ഷകര്‍ക്കുള്ള റിവോൾവിങ് ഫണ്ട്, പാൽ സബ്‍സിഡി പദ്ധതികൾ തെനേരി ക്ഷീരസംഘം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഈ വർഷം പാലിന് ഇൻസെന്റീവ് ഇനത്തിൽ 2.21 കോടി രൂപയും റിവോൾവിങ് ഫണ്ട് ഇനത്തിൽ 10 ലക്ഷം രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുക. ജില്ലയിൽ 56 ക്ഷീര സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 2.5 ലക്ഷം ലിറ്റർ…

Read More

എന്‍.എം.എം.എസ് പരീക്ഷ; ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മീനങ്ങാടി: നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ചോലയിൽ ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരപരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്നും, അതിന് കൃത്യമായ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ആവശ്യമായ പിന്തുണ നല്‍കിയാൽ വിദ്യാലയത്തിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് പഠന…

Read More

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു   വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജുവാന്‍ ക്രിസ്റ്റോ ഷിജു, കെ. മുഹമ്മദ് ഹാനി, ആന്മരിയ ഷിജു എന്നിവര്‍ അര്‍ഹരായി. കലാ-കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി കൂടി ഉള്‍പ്പെടുത്തിയുമാണ്…

Read More