കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 10 ഏക്കര്‍ ഭൂമി അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്, റവന്യൂ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കത്ത് നല്കി. ദിവസേന ആയിരത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ ആശുപത്രി വയനാട് ജില്ലയിലേതു മാത്രമല്ല,…
