wenewser-user

    ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയാൾ പിടിയിൽ

    പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും പനമരം പോലീസും ചേർന്ന് പിടകൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽ മണ്ണും മണലും ചാണകവും നിറച്ച ട്രേയിൽ 3 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More

      ഉരുള്‍ദുരന്തം: വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസപദ്ധത നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം.എൽ.എ

      കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്കായി എം എല്‍ എ കെയര്‍ മലബാര്‍ ഗോള്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസ പദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ ദീര്‍ഘകാല വിദ്യാഭ്യാസ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ മലബാര്‍ ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപപ്പെടുത്തിയ ഉയിര്‍പ്പ് പദ്ധതിയില്‍ ദുരന്തം നേരിട്ട് ബാധിച്ച…

      Read More

        ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ല: കെ പി എസ് ടി എ

        മീനങ്ങാടി: പൊതുപരീക്ഷകൾ വിളപ്പാടകലെ എത്തിനിൽക്കുമ്പോൾ സിലബസിനു പുറത്തുള്ള വിഷയങ്ങൾ കുത്തിനിറച്ച് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ലെന്ന് കെ പി എസ് ടി എ മീനങ്ങാടി ബ്രാഞ്ച് സമ്മേളനം അറിയിച്ചു. രാഷ്ട്രീയ താല്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരം പരിപാടികൾ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകും. പൊതുസമൂഹം തള്ളിക്കളഞ്ഞ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ക്വിസ് മൽസരം തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇത്തരം പരിപാടികളുടെ നടത്തിപ്പിനെ സംഘടന ശക്തമായി പ്രതിരോധിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി…

        Read More

          പള്ളി കൂദാശയും അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നടത്തി.

          മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ അഞ്ചുകുന്ന് കുണ്ടാല ദേവാലയത്തിൻ്റെ മൂറോൻ അഭിഷേക കൂദാശയും പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നടന്നു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. നാരകത്ത്പുത്തൻപുര പൗലോസ് കോർഎപ്പിസ്കോപ്പയും വൈദിക ശ്രേഷ്ഠരും സഹകാർമികത്വം വഹിച്ചു. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയമാണിത്. വയനാട് ജില്ലയിൽ ആദ്യമായാണ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചത്.   ബാവ കബറടങ്ങിയ…

          Read More

            കൊയ്ത്തുത്സവവും ഗോത്ര ഫെസ്റ്റും സംഘടിപ്പിച്ചു.

            വെൺമണി: വിദ്യാലയത്തിലെ തനത് പ്രവർത്തനമായ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പതിനാറാം വാർഡ് മെമ്പർ ശ്രീമതി അനിഷ സുരേന്ദ്രൻ നിർവഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ശ്രീമതി സുഗത നാരായണൻ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം നടത്തി. കാവിൽ പാടം തറവാട്ടിലെ കാരണവരെ ആദരിക്കുകയും, വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട്, മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു

            Read More

              KGMOA വയനാട് ജില്ലാ തലത്തിൽ നടത്തിയ മെഡിക്കൽ IQ ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന് മിന്നും വിജയം

              പുൽപ്പള്ളി : കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്ർസ് അസോസിയേഷൻ ജില്ലാ തലത്തിൽ ബത്തേരിയിൽ വച്ച് നടത്തിയ മെഡിക്കൽ IQ അമൃതകിരണം ക്വിസ് മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികളായ ആസിം ഇഷാൻ എ.എസ്, നിരഞ്ജൻ കെ. ജിതേഷ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കുകയും ചെയ്തു. വിജയികളെ സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

              Read More

                സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

                ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ 53 ബാലസഭകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കായി സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച ക്യാമ്പ് നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ ഉദ്ഘാടനം ചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ബബിത, ആനിമേറ്റർ കോ-ഓർഡിനേറ്റർ ബാബു, കെ.പ്രതീഷ്, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ…

                Read More

                  ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

                  മുട്ടിൽ : ഗോത്ര വിഭാഗ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 21 വാർഡുകളിലെ 31 ബാലസഭകളിലെ 120 കുട്ടികൾക്കാണ് ഏകദിന ശില്പശാല നടത്തിയത്. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബാലസഭ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, കുട്ടികൾ ഒരുമിച്ചുകൂടേണ്ടതിൻ്റെ ആവശ്യകത എന്നിവ അദ്ദേഹം കുട്ടികൾക്ക് മുന്നി അവതരിപ്പിച്ചു.   മുട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ഇൻ-…

                  Read More

                    പൊലീസിനൊപ്പം തിമിർത്താഘോഷിച്ച് തിരുനെല്ലി സ്കൂൾ വിദ്യാർഥികൾ

                    തിരുനെല്ലി: ‘ഇത്രയും നല്ല ചുരം കാണിച്ചു കൊടുത്തതിനെന്തിനാ പോലീസ് മാമാ, ബ്രിട്ടീഷുകാർ കരിന്തണ്ടനെ കൊന്നത്..?’. പൂക്കോട് തടാകവും ചുരവും കണ്ട് ലക്കിടിയിലെ ചങ്ങല മരത്തിന് സമീപമെത്തിയപ്പോൾ തിരുനെല്ലി എസ്.എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അജയന്റെ സംശയം തീരുന്നില്ല. ചുരം പാത കണ്ടെത്താൻ സഹായിക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ഗോത്ര മൂപ്പന്റെ കഥ വീണ്ടും വിശദമായി തന്നെ പോലീസുകാർ വിദ്യാർഥികളെ പറഞ്ഞു കേൾപ്പിച്ചു. കെട്ടഴിച്ചു വിട്ട സംശയങ്ങൾക്കെല്ലാം നിവാരണമായ സന്തോഷത്തിൽ പൊലീസിനൊപ്പം പോലീസ് ബസിൽ വിദ്യാർഥികളുടെ പഠന…

                    Read More

                      വാളാട്എക്സൈസ് മിന്നൽ പരിശോധന

                      മാനന്തവാടി : വാളാട് ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസിന്റെ മിന്നൽ പരിശോധന. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധികൃത മദ്യ വിൽപനയും ചാരായ നിർമാണവും വിൽപനയും വ്യാപകമായ വാളാട് ടൗൺ, കാട്ടിമൂല എടത്തന എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മൂന്ന് നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് സംഘത്തെ കൂടാതെ എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ 6…

                      Read More