wenewser-user

ഒപ്പം പദ്ധതി: തടിയുത്പന്ന നിര്‍മാണ പരിശീലനക്കളരി സംഘടിപ്പിച്ചു

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള’ഒപ്പം’ഉപജീവന പദ്ധതിയുടെ ഭാഗമായി നാരങ്ങാക്കണ്ടി ഉന്നതിയില്‍ വിദ്യാര്‍ഥികള്‍ക്ക് തടിയുത്പന്ന നിര്‍മാണ പരിശീലനക്കളരി നടത്തി. പരിശീലനത്തിന്റെ ഭാഗമായി മൂന്നു വീതം ബെഞ്ചും സ്റ്റൂളും 20 കളിപ്പാട്ടങ്ങളും കുട്ടികള്‍ നിര്‍മിച്ചു. കാര്‍പെന്ററി ട്രെയിനര്‍ ജയ്‌സണ്‍ നേതൃത്വം നല്‍കി. യൂണിവേഴ്‌സിറ്റി റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്, ടീച്ച് ഫോര്‍ നേച്ചര്‍ ഫെലോ സുശ്രുതന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

വയനാട് അതിദാരിദ്ര്യ മുക്തം, പ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കാനുള്ള കപട പ്രചാരണം: എസ്ഡിപിഐ

കൽപ്പറ്റ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയനാട് അതിദാരിദ്ര്യ മുക്തം പദ്ധതി ജില്ലയുടെ നിജസ്ഥിതി മറച്ചുവെക്കാനുള്ള പ്രചാരണ തന്ത്രം മാത്രമാണെന്നും ഭരണകൂടം നാടിൻ്റെ പിന്നോക്കാവസ്ഥ ആഘോഷമാക്കുകയാണെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി. ഐ) വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, നിത്യരോഗികളും ഭൂരഹിതരും ഭവനരഹിതരുമായ നിരവധി ആദിവാസി-ഗോത്ര വിഭാഗങ്ങൾ ജില്ലയിലുണ്ട്. സാമ്പത്തീക പരാധീനതകളാൽ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കേണ്ടി വരുന്ന കുടുംബങ്ങളനവധിയുണ്ട്. ആരോഗ്യമേഖലയും പരിതാപകരമായ അവസ്ഥയിലാണ്. വയനാട് മെഡിക്കൽ കോളേജ് ഇന്നും പൂർണ്ണാർത്ഥത്തിൽ യാഥാർത്യമായിട്ടില്ല. ഏത്…

Read More

‘ഡിജിറ്റൽ എടവക’ വയനാടിന് മാതൃക: സംഷാദ് മരയ്ക്കാർ

എടവക: പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഭൂമിശാസ്ത്രപരവും സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി ആസൂത്രണത്തിനും ഉപകാരപ്പെടുന്ന ‘ദൃഷ്ടി’ ഡിജിറ്റൽ പോർട്ടലിന് എടവകയിൽ തുടക്കം കുറിച്ചു. ഇതോടെ എടവക ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മാറി. സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഡിജിറ്റൽ പോർട്ടൽ ഉദ്ഘാടനം ചെയ്തു. 2022 – 23 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച് ഡ്രോൺ സർവ്വേയിലൂടെയും എടവകയിലെ മുഴുവൻ വീടുകളും കെട്ടിടങ്ങളും പൊതു ആസ്തികളും…

Read More

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

    പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാ സ് (23) കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ സ്വദേശിനിയാ ണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് റസ്‌ലിംങ്ങിൽ സംസ്ഥാനത്തെ എറ്റവും മികച്ച വിദ്യാലയമായി ജി വി എച്ച് എസ് എസ് മാനന്തവാടി

മാനന്തവാടി : സംസ്ഥാന മത്സരത്തിൽ 3 സ്വർണവും 6 വെങ്കലവും നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത് . സംസ്ഥാനത്തെ മികച്ച സ്പോർട്സ് സ്കൂളുകളോട് മത്സരിച്ചാണ് ഈ നേട്ടം എന്നത് എറെ അഭിമാനകരമാണ് . വിദ്യാലയത്തിലെ കായികാധ്യാപകനും ജില്ലാ സ്പോർട്സ് കോർഡിനേറ്ററുമായ ജെറിൽ സെബാസ്റ്റ്യൻ്റെ കീഴിലാണ് പരിശീലനം . അഭിഷേക് എ.വി , നോയൽ മാനുവൽ , ജൂഡ്‌സിയ വില്യംസ് എന്നിവർ സ്വർണ മെഡൽ നേടി ദേശീയ മത്സരത്തിന് യോഗ്യത നേടി . വിജയ് , അഫ്രീദ…

Read More

മോൻതാ ചുഴലിക്കാറ്റ് തീവ്രമായി; ഇന്നും നാളെയും മഴ കനക്കും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്*

  സംസ്ഥാനത്ത് ഇന്നും ബു ധനാഴ്‌ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചുദിവസം നേരിയ തോ ഇടത്തരമോ ആയ മഴയോ ഇടിയോടു കൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നും കേ ന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കി ലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവ സ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. *ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതി ട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകു ളം, തൃശൂർ ജില്ലകളിലും ബുധനാഴ്ച തിരുവ നന്തപുരം,…

Read More

എടപ്പെട്ടി സ്കൂളിൽ ഇൻ്ററാക്ടീവ് പാനൽ സ്ഥാപിച്ചു

എടപ്പെട്ടി: മുട്ടിൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി എടപ്പെട്ടി ഗവ. എൽ പി സ്കൂളിന് ഇൻ്ററാക്ടീവ് പാനൽ ലഭ്യമാക്കി.വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാനൽ സ്ഥാപിച്ചത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, എം…

Read More

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.   ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ റോഡിലൂടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് അപകടങ്ങൾക്കും വഴിവെക്കുന്നു. സമീപത്തെ വ്യാപാരികളും തെരുവുനായ ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്.   കുറച്ചുനാൾ മുൻപ്…

Read More

ജി.വി.എച്ച്.എസ് എസ്.കൽപ്പറ്റയിലെ എസ്.പി.സി. കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

കൽപ്പറ്റ: ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റയിലെ 2022-25 16-ാം ബാച്ച് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.കൽപ്പറ്റ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. പി എൽ ഷൈജു സല്യൂട്ട് സ്വീകരിച്ചു. അച്ചടക്കവും ഉത്തരവാദിത്വബോധവും, സാമൂഹിക പ്രതിബദ്ധതയും, നീതിബോധവും ഉള്ള നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിൽ എസ് പി സി പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ചടങ്ങിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സരോജിനി ഓടമ്പം,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ…

Read More

ലഹരി വിരുദ്ധ പ്രവർത്തനത്തനങ്ങൾക്ക് കരുത്തേകാൻ വിമുക്തി മിഷനും,നല്ല പാഠവും

പനമരം: സമൂഹത്തെ കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം നല്ലപാഠം വീണ്ടും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാത്യകയായി. പനമരം സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ” മുക്തി ” എന്ന് പേരിട്ട ഈ പ്രവർത്തനം പനമരം സ്കൂളിൽ വച്ചാണ് നടത്തിയത്. മുഴുവൻ രക്ഷിതാക്കളേയും ലഹരിയുടെ അപകടത്തെ കുറിച്ചും , അത് ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ചും , അതുമൂലം അവനവൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന…

Read More