wenewser-user

വയനാട് സ്വദേശി ഒമാനിൽ മരിച്ച നിലയിൽ.

ഒണ്ടയങ്ങാടി:വയനാട് സ്വദേശി ഒമാനിൽ മരിച്ച നിലയിൽ. മാനന്തവാടി സ്വദേശി മാത്യു.കെ മാര്‍ട്ടിന്‍ (28) നെ മത്ര ഒമാന്‍ ഹൗസിനടുത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോച്ചേരി വീട്ടില്‍ മാര്‍ട്ടിന്റേയും എല്‍സിയുടേയും മകനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുവരും.ജോമോന്‍, ജോബിഷ് എന്നിവര്‍ സഹോദരങ്ങൾ.

Read More

തിടുക്കം ജനവിധി അട്ടിമറിക്കാന്‍, ജനാധിപത്യത്തോടുള്ള വെല്ലുവിളി; എസ്ഐആറിന് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധം സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഹാര്‍ എസ്‌ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.   ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ…

Read More

വയലാർ അനുസ്മരണം നടത്തി

മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സകലകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ജില്ലാതല വയലാർ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു.   ആകാശവാണി അവതാരകനും, ഗായകനുമായ ആർ. കനകാംബരൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ പാലുകുന്ന്, ബേബി വർഗീസ്, സാബു സേവ്യർ, സുമി മീനങ്ങാടി, ജോയ് ഐക്കരക്കുടി, റീമ പപ്പൻ എന്നിവർ പ്രസംഗിച്ചു. ഗാനാലാപന മത്സരത്തിൽ വിനോദ് ബത്തേരി,…

Read More

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെലോ അലർട്ട്; തൃശൂരിൽ അവധി; മഴ തുടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലർട്ട് നൽകിയിട്ടുള്ളത്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും. തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.സി, ഐ.സി.എസ്.സി,…

Read More

ബുധനാഴ്ച്ച സംസ്ഥാനത്ത് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:* പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാൾ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.   സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല.

Read More

സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു

കാര്യമ്പാടി : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ട് സ്കൂളുകളാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഇൻ്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കാര്യമ്പാടി ഗവ. എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ കെ…

Read More

ട്രാഫിക് പോലീസ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുത്: മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷൻ 

മാനന്തവാടി :മാനന്തവാടി ടൗണില്‍ സാധനങ്ങള്‍ വാങ്ങുവാനായി വാഹനവുമായി എത്തിച്ചേരുന്ന ഉപഭോക്താക്കളെ ട്രാഫിക് പോലീസ് ബുദ്ധിമുട്ടിക്കുന്നതായി മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന്‍ ആരോപിച്ചു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന് വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി സ്ഥലങ്ങള്‍ വിട്ടു നല്‍കിയതാണ് വ്യാപാരികള്‍. അവരുടെ സ്ഥാപനത്തിന് മുമ്പില്‍ റോഡിന് വീതി ഉണ്ടായിട്ടും കുറച്ചു സമയത്തേക്ക് എങ്കിലും ചെറിയ വാഹനങ്ങള്‍ പോലും നിര്‍ത്തി സാധനം വാങ്ങുവാന്‍ അനുവദിക്കാത്ത പോലീസിന്റെ നടപടികള്‍ നീതീകരിക്കാവുന്നതല്ലെന്ന് അസോസിയേഷന്‍ പ്രസ്താവിച്ചു. മാനന്തവാടിയിൽ അതുപോലെ കാര്യങ്ങൾ നിർവഹിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുളളത്. മാനന്തവാടി…

Read More

വയനാട് മെഡിക്കൽ കോളേജിൻ്റെ ഭാവി തുലാസിൽ: ആക്ഷൻ കമ്മിറ്റി

ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താൽക്കാലിക അംഗീകാരം നേടിയെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.   ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് അവഗണിച്ചാണ് സർക്കാർ മെഡിക്കൽ കോളേജിന് അനുമതി നേടിയെടുത്തത്. നിലവിലെ പരിമിതമായ സൗകര്യങ്ങൾ ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രണ്ടാം വർഷ…

Read More

ഈ മന്ത്രി കേളുവേട്ടന് പ്രാന്താണോ?  വയനാട് ‘അതിദാരിദ്ര്യമുക്ത’ പ്രഖ്യാപനം പ്രഹസനം; മന്ത്രി കേളുവിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യപ്രവർത്തകർ 

കൽപ്പറ്റ: വയനാടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്ത്. യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സർക്കാർ നടത്തുന്ന പ്രഖ്യാപനം ഒരു പ്രഹസനം മാത്രമാണെന്ന് സാമൂഹ്യപ്രവർത്തകരായ അമ്മിണി കെ. വയനാട്, മണിക്കുട്ടൻ പണിയൻ, ലീല സന്തോഷ്, മംഗല ശ്രീധർ എന്നിവർ ആരോപിച്ചു.   ചാറൊഴിച്ച കറി കൂട്ടി ഒരുനേരം പോലും കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാനില്ലാത്ത അമ്മമാരുള്ള, ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കുടുംബങ്ങളുള്ള, വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുള്ള വയനാടിനെ എങ്ങനെ ദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാനാകുമെന്ന് ആദിവാസി…

Read More

കാലുകൾ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സംശയം

കമ്പളക്കാട്: കമ്പളക്കാട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.   കമ്പളക്കാട് ഒന്നാം മൈൽ റോഡിലുള്ള കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ രണ്ട് കാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു.   അതേസമയം, സംഭവസ്ഥലത്തുനിന്ന് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ഒരു ബാഗും മദ്യക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.   കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു….

Read More