wenewser-user

    ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്

    മേപ്പാടി: ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചു. ഈയൊരു പാപ്പാഞ്ഞി നിർമ്മിക്കാൻ നാലേ മുക്കാൽ (4.75) ടൺ സ്റ്റീലും, 450 മീറ്റർ വെൽവെറ്റ് തുണിയും വൈക്കോലും ഫോം ഷീറ്റുമാണ് ഉപയോഗിച്ചത്. ഹലോ മീഡിയ ഈവന്റ്സിന്റെ മേൽനോട്ടത്തിൽ ശ്യാം കുമാർ, പ്രതീഷ് എന്നിവർ ചേർന്നാണ്…

    Read More

      ഡോ. രാജേഷ് കുമാർ എം.പി.ക്ക് ദേശീയ പുരസ്കാരം

      വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന *ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ്* വൈത്തിരിയിലെ *ഡോ. രാജേഷ് കുമാർ എം.പി.* യെ തേടിയെത്തി. ആരോഗ്യ രംഗത്ത് അദ്ദേഹം നല്‍കിയ മികച്ച സേവനങ്ങളും, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അദ്ദേഹം നിർവഹിച്ച തുടർച്ചയായ സാമൂഹ്യ-സേവന പ്രവർത്തനങ്ങളുമാണ് ഈ ദേശീയ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനത്തിലെ ഔദ്യോഗിക ചടങ്ങിൽ ഡോ. രാജേഷ് കുമാർ…

      Read More

        യുഡിടിഎഫ് ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി

        കൽപ്പറ്റ: യുഡിടിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാർ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റം ഉൾപ്പെടെ നടത്തി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. യുഡിടിഎഫ് നിയോജകമണ്ഡലം ചെയർമാൻ അബു ഗൂഡലായി അധ്യക്ഷത വഹിച്ചു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു, ജിനി തോമസ്, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി,…

        Read More

          സർവീസിൽനിന്നു വിരമിച്ച ദമ്പതികൾക്ക് യാത്രയയപ്പ് നൽകി

          കൽപ്പറ്റ: സർവീസിൽനിന്നു വിരമിച്ച ദമ്പതികൾക്ക് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ജെ. ഷാജി, ഭാര്യ ചെറുകിട ജലസേചന വകുപ്പ് ജൂണിയർ സൂപ്രണ്ട് എം.ജെ. മേരി എന്നിവരാണ് വിരമിച്ചത്. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവർ പ്രസംഗിച്ചു.   സർവീസിൽനിന്നു വിരമിച്ച ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ജെ. ഷാജിക്ക് എക്‌സൈസ് കൽപ്പറ്റ ഡിവിഷൻ ഓഫീസിലെ സഹപ്രവർത്തകർ നൽകിയ യാത്രയപ്പിൽനിന്ന് ഷാജിക്ക് എക്‌സൈസ് ഡിവിഷൻ ഓഫീസിലെ…

          Read More

            മധ്യവയസ്ക്‌കന്റെ കൊലപാതകം; ബന്ധു അറസ്റ്റിൽ

            കമ്പളക്കാട്: മദ്യലഹരിയിൽ ബന്ധുവിനെ പട്ടിക കഷണം കൊണ്ടടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏചോം, കുറുമ്പാലക്കോട്ട, കരടികുഴി ഉന്നതിയിലെ വി. ജ്യോതിഷിനെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രിയാണ് കരടികുഴി ഉന്നതിയിലെ കേശവൻ (50) കൊല്ലപ്പെട്ടത്. ജനാതിഷിന്റെ അമ്മയുടെ സ്ഥലത്ത് കേശവൻ വീട് വെച്ച വിരോധത്തിലുള്ള അടിപിടിയാണ് മരണ ത്തിൽ കലാശിച്ചത്. കമ്പളക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ്.ഐ റോയ്, ഡ്രൈവർ എസ്.ഐ. റോബർട്ട് ജോൺ, എസ്.സി.പി.ഒ പ്രസാദ്, സിപി.ഒമാരായ ശിഹാബ്, സുനീഷ്…

            Read More

              ആരോഗ്യം ആനന്ദം  വൈബ് 4 വെൽനെസ്സ് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചു

              ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്സ് ക്യാമ്പയിനിന്റെ എടവക ഗ്രാമ പഞ്ചായത്ത്‌ തല ഉത്ഘാടനം പൈങ്ങാട്ടിരി ആയുഷ്മാൻ ആരോഗ്യ മന്ദിർ വച്ചു ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ ശ്രീമതി ഗിരിജ സുധാകരൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീ മുസ്തഫ തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രതിജ്ഞ വാർഡ് മെമ്പർ ശ്രീ വിനോദ് തോട്ടത്തിൽ ചൊല്ലിക്കൊടുത്തു. എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ശ്രീമതി ദീപ കെ ആർ പദ്ധതി വിശദീകരിച്ചു. പരിപാടി യുടെ ഭാഗമായി നടക്കുന്ന…

              Read More

                സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു

                കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ. നൂറുദ്ധീൻ പി, മുൻ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. സിദ്ധിഖ്, ആശാ വർക്കറായ ശ്രീമതി.അമ്പിളി, അദ്ധ്യാപകരായ ബിനേഷ് രാഘവൻ, റംല കാവുങ്ങൽ എന്നിവർ സംസാരിച്ചു. സമാപന…

                Read More

                  ത്രിദിന ക്രിസ്തുമസ് ക്യാമ്പ് സ്റ്റാർസ് 2k26ന് തുടക്കമായി.

                  കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ത്രിദിന ക്രിസ്തുമസ് ക്യാമ്പ് സ്റ്റാർസ് 2k26ന് തുടക്കമായി. Dec . 31 മുതൽ Jan 2 വരെ നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കെ.ടി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡി വിഷൻ മെമ്പർ ജിതിൻ മുഖ്യപ്രഭാഷണം നടത്തി. HM സബ്രിയാ ബീഗം. പി.ടി.എ പ്രസിഡണ്ട് സിജിത്ത് കെ, വൈസ്…

                  Read More

                    കോയമ്പത്തൂർ ബസിനു സ്വീകരണം നൽകി

                    തരുവണ: മാനന്തവാടിയിൽ നിന്നു കോയമ്പത്തൂരിലേക്ക് പടിഞ്ഞാറത്തറ വഴി പുതുതായി ആരംഭിച്ച ട്രാൻസ്‌പോർട് ബസിനു തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും പാസ്സഞ്ചേഴ്സ് അസോസിയേഷനും ചേർന്നു സ്വീകരണം നൽകി. മാനന്തവാടിയിൽ നിന്ന് 7.45ന് പുറപ്പെടുന്ന ബസ് രാവിലെ 6.45ന് കോയമ്പത്തൂരിൽ എത്തും. വാർഡ് മെമ്പർ സാവാൻ നാസർ, കമ്പ അബ്ദുല്ലഹാജി, ഉസ്മാൻ പള്ളിയാൽ, എ.കെ.ഹാരിസ്,നവാസ്, സി.എച്ച്.ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.

                    Read More

                      വ്യത്യസ്ത പുതു വത്സരാഘോഷവുമായി പനമരം കുട്ടി പോലീസ്

                      പനമരം: ജനുവരി 1 പുതുവത്സര ദിനത്തിൽ വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൻ്റെ അവസാന സെഷൻ കോളനിയിലെത്തി ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി റുഖിയയുമൊത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷങ്ങൾ എപ്പോഴും അത് അർഹിക്കുന്നവർക്കൊപ്പമാകണം എന്ന ചിന്ത കേഡറ്റുകളിൽ ഉണ്ടാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം വളരെയേറെ സന്തോഷത്തോടെയാണ് കേഡറ്റുകൾ ഏറ്റെടുത്തത്

                      Read More