wenewser-user

    ലീഗൽ മെട്രോളജി വകുപ്പിന് പുതിയ ജില്ലാ ഓഫീസ് ഉദ്ഘാടനം ജനുവരി 9ന്

    സുൽത്താൻ ബത്തേരിയിൽ പുതുതായി നിർമ്മിച്ച ലീഗൽ മെട്രോളജി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെയും വർക്കിങ് സ്റ്റാൻഡേർഡ് ലബോറട്ടറികളുടെയും ഉദ്ഘാടനം ജനുവരി 9 രാവിലെ 10ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവ്വഹിക്കും. ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷനാവുന്ന പരിപാടിയിൽജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

    Read More

      ലഹരിക്കെതിരെ നാടുണരട്ടെ ക്യാമ്പെയിൻ നടത്തി 

      അഞ്ചു കുന്ന്.: ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് NSS യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് അഞ്ചു കുന്ന് GMUP സ്കൂളിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി അഞ്ചു കുന്ന് ടൗണിൽ വച്ച് ലഹരിക്കെതിരെ നാടുണരട്ടെ എന്ന പരിപാടി നടത്തി,പരിപാടി PTA പ്രസിഡണ്ട് ഇസഹാക്ക് അഞ്ചു കുന്ന് ഉദ്ഘാടനം ചെയ്തു, പ്രോഗ്രാം ഓഫീസർ സിൽവിയ സെബാസ്റ്റ്യൻ ,ബിബിൻ സജി ,ആൻറിയ എന്നിവർ സംസാരിച്ചു.ഇതിനോട് അനുബദ്ധിച്ച് ലഹരിക്കെതിരെ, ജാഗ്രതാ ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ ഒപ്പുശേഖരണം, ഫ്ലാഷ് മോബ് എന്നിവ…

      Read More

        കേശങ്ങളുടെ സമർപ്പണം നടത്തി

        മാനന്തവാടി: കേശദാനം സ്നേഹദാനം എന്ന ആപ്തവാക്യവുമായി ടീം ജ്യോതിർഗമയ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണം നടത്തുന്നതിനായി സമാഹരിച്ച കേശങ്ങളുടെ സമർപ്പണം നടത്തി.   കേശദാന രംഗത്ത് വർഷങ്ങളായി പ്രവർത്തി ക്കുന്ന കമില്ലസ് സെമിനാരിക്ക് കൈമാറുന്ന കേശം തൃശ്ശൂർ അമല ആശുപത്രിയിൽ എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്. വിദ്യാർഥിനികൾ അടക്കം നിരവധി യുവതീ യുവാക്ക ൾ കേശദാനം നടത്തുന്നുണ്ട്. മാനന്തവാടി വയനാട് സ്ക്കിൽ പാർക്കിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…

        Read More

          ആറു മാസം മുമ്പ്ഇസ്രായേലിൽ മരണപ്പെട്ട യുവാവിൻ്റെ ഭാര്യ മരിച്ച നിലയിൽ

          ബത്തേരി: ആറു മാസം മുമ്പ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാര (38) ൻ്റെ ഭാര്യ രേഷ്മ (34) മരണപ്പെട്ടു. വിഷം കഴിച്ച് അവശനിലയിലായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ജൂലൈ നാലിനാണ് 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്‌തുവെന്ന വിവരം ലഭിച്ചത്.എന്നാൽ പുറത്ത് നിന്ന് ആരോ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീനേഷിനെയും കൊലപ്പെടുത്തിയെന്നാണ് പിന്നീട് ലഭിച്ച റിപ്പോർട്ട്. സൗമ്യ സ്വഭാവക്കാരനായ ജിനേഷ് മെഡിക്കൽ റെപ്പ് ജോലി ഉപേക്ഷിച്ച് ഇസ്രായേലിൽ…

          Read More

            ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

            പനമരം : ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികള്‍, കേരള പോലീസിന്റെഡി -ഡാഡ് പദ്ധതി സംബന്ധിച്ച് ക്ലാസുകള്‍ നടന്നു. ജില്ലാ ജനമൈത്രി പോലീസ്അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്‍ അധ്യക്ഷനായ പരിശീലന പരിപാടിയില്‍ എസ്.പി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, പനമരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോന്‍,…

            Read More

              വയോജന സംരക്ഷണത്തിന് അഭിപ്രായ രൂപീകരണ യോഗം ചേര്‍ന്നു

              കൽപ്പറ്റ: വയോജങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ വയോജന സംഘടനകളില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് യോഗം ചേര്‍ന്നു. വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുനരധിവാസത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് കമ്മീഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.സോമപ്രസാദ് പറഞ്ഞു. വയോജനങ്ങള്‍ നേരിടുന്ന ചൂഷണം, അനാഥത്വം തുടങ്ങിയ ജീവിത ആശങ്കകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കമ്മീഷനിലൂടെ സാധിക്കും. അകത്തളങ്ങളില്‍ ഒതുങ്ങിപ്പോകുന്ന വയോജനങ്ങളുടെ സങ്കടാവസ്ഥ മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം.   വയോമിത്രം…

              Read More

                വയനാട് ഫ്ളവർഷോ ഇന്ന് സമാപിക്കും: നാളെ മുതൽ ചെടികൾ പകുതി വിലക്ക്

                കൽപ്പറ്റ : അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെയും സ്നേഹ ഇവൻ്റ്സിൻ്റെയും നേതൃത്വത്തിൽ ഒരു മാസമായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടന്നുവന്ന വയനാട് ഫ്ളവർ ഷോ ഇന്ന് രാത്രി സമാപിക്കും. നാളെ രാവിലെ മുതൽ ജനുവരി രണ്ടാം തിയതി ഉച്ചവരെ ഫ്ളവർ ഷോയിൽ ഡിസ്പ്ലേ വെച്ച മുഴുവൻ പുഷ്പ-ഫലചെടികളും പകുതി വിലക്ക് വിറ്റഴിക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്തുമസ് – ന്യൂ ഇയർ അവധിയാഘോഷമാക്കി ഫ്ളവർ ഷോയെ മാറ്റിയ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

                Read More

                  പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്

                  കല്‍പ്പറ്റ: പുതുവത്സരാഘോഷവേളയില്‍ അനിഷ്ട സംഭവങ്ങളില്ലാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും സജ്ജമായി വയനാട് ജില്ലാ പോലീസ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് സ്‌പെഷ്യല്‍ ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കും.   ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും…

                  Read More

                    കുവൈറ്റ് വയനാട് അസോസിയേഷൻ ( കെ ഡബ്ലിയു എ ) ഭവനം നിർമിച്ചുനൽകി

                    പുൽപ്പള്ളി : കുവൈറ്റ് വയനാട് അസോസിയേഷൻ ( കെ ഡബ്ലിയു എ ) ഭവനം നിർമിച്ചുനൽകി. കുവൈറ്റിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് ജില്ലാ അസോസിയേഷൻ കഴിഞ്ഞവർഷത്തേതുപോലെ ഈ വർഷവും വയനാട്ടിൽ ഒരു നിർധന കുടുംബത്തിനു ഭവനം നിർമിച്ചു നൽകി. സ്വപ്നഗേഹം ഭവന നിർമാണ പദ്ധതി 2025 എന്ന പേരിൽ അജേഷ് സെബാസ്റ്റ്യൻ കൺവീനറായും എബീ ജോയ്, മൻസൂർ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുവൈറ്റ് വയനാട് അസോസിയേഷൻ വെൽഫെയർ കൺവീനർ ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന…

                    Read More

                      മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

                      കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൻ വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആനുകൂല്യങ്ങളും കൂടിശിക ആക്കിയ സർക്കാർ. പിടിച്ച് നിൽക്കാൻ ലോൺ എടുത്ത ജീവനക്കാരുടെ റിക്കവറിയുടെ 2 ശതമാനം കമ്മിഷൻ പിരിക്കാനുള്ള നീക്കം അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.. ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി…

                      Read More