wenewser-user

    വ്യത്യസ്ത പുതു വത്സരാഘോഷവുമായി പനമരം കുട്ടി പോലീസ്

    പനമരം: ജനുവരി 1 പുതുവത്സര ദിനത്തിൽ വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൻ്റെ അവസാന സെഷൻ കോളനിയിലെത്തി ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി റുഖിയയുമൊത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷങ്ങൾ എപ്പോഴും അത് അർഹിക്കുന്നവർക്കൊപ്പമാകണം എന്ന ചിന്ത കേഡറ്റുകളിൽ ഉണ്ടാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം വളരെയേറെ സന്തോഷത്തോടെയാണ് കേഡറ്റുകൾ ഏറ്റെടുത്തത്

    Read More

      ആത്മീയ ചികില്‍സയുടെ മറവിൽ പീഡനം മധ്യവയസ്കൻ അറസ്റ്റിൽ.

      മേപ്പാടി: ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്‍.റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍, ആലക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ എട്ടിനാണ് ഇയാള്‍ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റെയില്‍ എത്തിച്ചു ബലാല്‍സംഘം ചെയ്യുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും…

      Read More

        പുതുജീവനേകി പുതുവത്സരാഘോഷം

        ലോകം പുതുവർഷത്തിന്റെ വരവ് ആഘോഷമാക്കുമ്പോൾ, ചലന പരിമിതരായ രണ്ട് ജീവിതങ്ങൾക്ക് സ്വപ്നങ്ങളിലേക്ക് പറക്കാൻ ചിറകുകൾ നൽകി മലബാർ ഭദ്രാസനത്തിന്റെ ‘കൂട്’ പദ്ധതി. ചലന പരിമിതരായ രണ്ട് സഹോദരങ്ങൾക്ക് പുതുവർഷത്തെ വരവേൽക്കാൻ ഇതിലും മനോഹരമായ മറ്റൊരു സമ്മാനം സ്വപ്നം കാണാനാവില്ല. ഒരാൾക്ക് 1,09,000 രൂപ വിലവരുന്ന രണ്ട് അത്യാധുനിക ഇലക്ട്രിക് വീൽചെയറുകളാണ് ‘കൂട്’ കാരുണ്യ പദ്ധതിയിലൂടെ കൈമാറിയത്. മീനങ്ങാടി ബിഷപ്പ് ഹൗസിലെ ശാന്തമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ, അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സ്നേഹത്തിന്റെ ഈ പുതുവർഷ…

        Read More

          സേവനമാതൃക തീർത്ത് എൻ. എസ്. എസ് യുവത

          മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജിലെ ഈ വർഷത്തെ എൻ. എസ്. എസ് സപ്ത ദിന ക്യാമ്പ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.   ഡിസംബർ 25 മുതൽ 31 വരെ മാനന്തവാടി ഗവ. യു. പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തുരുമ്പെടുത്ത് ഉപയോഗിക്കാതിരുന്ന 1 ലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന ഫർണിച്ചറുകൾ ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉപയോഗ യോഗ്യമാക്കി. ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡുകളുടെ തരം തിരിക്കൽ, മാലിന്യ കൂമ്പരമായി…

          Read More

            അരുണഗിരി റസിഡൻസ്അ സോസിയേഷൻ പുതുവൽസരാഘോഷം നടത്തി 

            കാക്കവയൽ : അരുണഗിരി റസിഡൻസ് അസോസിയേഷൻ പുതുവൽസരാഘോഷം മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ വി എം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് പി ഐ മാത്യു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി വയനാട് മിഷൻ കോ-ഓർഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകി. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ, ക്യാമ്പ്ഫയർ, ആകാശ വിസ്മയം എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. സി ടി…

            Read More

              എംഎസ്എസ് വനിത് വിംഗ് അനുമോദന ചടങ്ങ് നടത്തി

              പിണങ്ങോട്: എംഎസ്എസ് വനിത് വിംഗ് വയനാട് ജില്ലാ കമ്മറ്റി പിണങ്ങോട് ദയ ഗ്രന്ഥശാല ഹാളില്‍ വെച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍ വനിത വിംഗിന്റെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് വിതരണം ചെയ്തു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച എംഎസ്എസ് ലേഡീസ് വിംഗ് മെമ്പര്‍മാരായ ജനപ്രതിനിധികളെയും, യു.പി.എസ്.സി, സിഎംഎസ് കരസഥമാക്കിയ ഖദീജ സുമനെയും ആദരിച്ചു. . സുൽത്താൻബത്തേരി നഗരസഭാ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട റസീന അബ്ദുൽ ഖാദറിന്…

              Read More

                പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

                സംസ്ഥാനത്തെ എല്ലാ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ ഈടാക്കുമെങ്കിലും കാലിക്കുപ്പി ഏതു മദ്യക്കടയിലും തിരിച്ചേൽപിച്ചാൽ 20 രൂപ തിരികെ ലഭിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ നേരത്തെ നടപ്പാക്കിയ പദ്ധതിയാണ് എല്ലാ ഔട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.   ട്രെയിൻ സമയത്തിലുമുണ്ട് മാറ്റം. ബെംഗളൂരു -എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ് 30 മിനിറ്റ് നേരത്തെ രാവിലെ…

                Read More

                  കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

                  കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

                  Read More

                    ഹരിത കർമ സേനയെ ആദരിച്ചു.

                    പൂതാടി : ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന കണിയാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ ഹരിത കർമസേനയെ ആദരിച്ചു. വിനിജ രക്നാകരൻ, സിനി , അമൃത സനിൽ, റീന സജി, രാധ രവി എന്നീ അംഗങ്ങളെ ആയിരുന്നു ആദരിച്ചത്. എൻ എസ് എസിന്റെ ഹരിതം സാക്ഷ്യം എന്ന പരിപാടിയുടെ ഭാഗമായാണ് ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചത്. പ്രോഗ്രാം ഓഫീസർ…

                    Read More

                      സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുത്: മന്ത്രി ഡോ. ആർ.ബിന്ദു

                      സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ‘സി.എം. റിസർച്ചർ സ്കോളർഷിപ്പ് പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സ്കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവ്വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ (പ്രതിവർഷം 1,20,000 രൂപ) 3 വർഷം വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്.   ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച…

                      Read More