പണിയ വിഭാഗത്തിൽ നിന്നും ആദ്യ നഗരസഭ അധ്യക്ഷൻ – കുരുന്തൻ ഉന്നതിയിൽ നിന്നും വിശ്വനാഥൻ പടുത്തുയർത്തിയത് ചരിത്രം
കൽപ്പറ്റ: വയനാടിന്റെ മണ്ണിൽ നിന്ന് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ജനാധിപത്യ വിപ്ലവം പിറവിയെടുത്തിരിക്കുന്നു. പണിയ വിഭാഗത്തിൽ നിന്ന് രാജ്യത്തെ ആദ്യത്തെ നഗരസഭാ ചെയർപേഴ്‌സണായി പി. വിശ്വനാഥൻ ചുമതലയേറ്റപ്പോൾ, അത് കേവലം ഒരു പദവി കൈമാറ്റമായിരുന്നില്ല, മറിച്ച് പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമായിരുന്നു.പോരാട്ടവഴികളിലെ വളർച്ചനാല്പതുകാരനായ പി. വിശ്വനാഥന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഡി.വൈ.എഫ്.ഐയുടെ യുവജന പോരാട്ടങ്ങളിലൂടെയാണ്. എടഗുനിയിലെ കുരുന്തൻ ഉന്നതിയിൽ നിന്നും സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റെടുത്തു വളർന്ന അദ്ദേഹം, ഇന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ…
