wenewser-user

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം;  ഒരാള്‍ കൂടി പിടിയില്‍

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍   – പിടിയിലായത് ബാംഗ്ലൂരുവില്‍ ഒളിവില്‍ കഴിയവേ   ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍, ജോഷ്വ വര്‍ഗീസി(35)നെയാണ് ബാംഗ്ലൂരില്‍ നിന്ന്് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ 2009-ല്‍ ബത്തേരി സ്‌റ്റേഷനില്‍ അടിപിടി കേസിലൂം 2014-ല്‍…

Read More

മാനന്തവാടി പുതുശ്ശേരി വളവ് കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കുന്നു

മാനന്തവാടി-പുതുശ്ശേരി വളവ് റൂട്ടിൽ വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കുന്നു. എടവക ഗ്രാമപഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാലമുക്ക്, പള്ളിക്കൽ, കല്ലോടി, അയിലമൂല തുടങ്ങിയ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ബസ് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. മാനന്തവാടി എംഎൽഎയും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആർ കേളുവിന്റെ ഇടപെടലാണ് വിജയം കണ്ടത്. നേരത്തെ പുതുശ്ശേരി വളവിൽ നിന്ന് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്, ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ എത്തുന്നവർക്കും, രാവിലെ…

Read More

എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കൺവീനർ കെ. എസ് ശ്യാൽ , പ്രോഗ്രാം ഓഫീസർ എ സ്മിത, സീനിയർ അസിസ്റ്റൻ്റ് എം പി ജഷീന. സി .ബി സുനിതാബായി , കെ ആർ ബിനീഷ് , വി ജി വിശ്വേഷ്…

Read More

കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൺട്രാക്ഷൻ സെൽ ഉത്ഘാടനം ചെയ്തു

നടവയൽ: കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം കെൽട്രോൺ നടപ്പിലാക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻട്രാക്ഷൻ സെല്ലിന്റെ കോഴ്സുകാളാണ് കോളേജിൽ ആരംഭിക്കുന്നത്. സെന്റർ ആരംക്കുന്നതിലൂടെ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് നൂതനമായ കോഴ്സുകൾ കുറഞ്ഞ ചിലവിൽ പഠിക്കാനും സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കാനും വഴിയൊരുക്കും…

Read More

മുഖ്യമന്തിക്ക് നിവേദനം നൽകി 

മുഖ്യമന്തിക്ക് നിവേദനം നൽകി ചീരാൽ : ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പാർലമെൻ്റ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സ്കൂൾ പാർലമെൻ്റ് ചെയർപേഴ്സൺ ആയിഷ സയാൻ, സ്കൂൾ ലീഡർ നേയ ലഷീൻ, അന്ന മരിയ ബിനു എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ ദിനേശൻ, പി.ടി.എ പ്രസിഡണ്ട് എം.എ സുരേഷ്,…

Read More

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിന ശിൽപശാല സംഘടിപ്പിച്ചു

കൽപറ്റ:അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ദുരന്ത പ്രതിരോധ, നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എം.ജെ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.   ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളിൽ വിവിധ വകുപ്പുകൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുന്ന മേഖലകളെക്കുറിച്ചും തയ്യാറാക്കാവുന്ന പദ്ധതികളെക്കുറിച്ചും ശിൽപശാലയിൽ വിശദീകരിച്ചു. പദ്ധതികൾ തയ്യാറാക്കുന്നതിന്റെ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ക്ക്…

Read More

കലക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ടയിൽ

കൽപറ്റ:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് ഇന്ന് (ഒക്ടോബര്‍ 14) മുതല്‍ ഒക്ടോബര്‍ 17 വരെ അപേക്ഷകള്‍ നല്‍കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ കേള്‍ക്കും.   പൊതുജനങ്ങള്‍ക്കിടയില്‍ അടിയന്തരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിലൂടെ. ആരോഗ്യ-അക്ഷയ-ബാങ്ക്…

Read More

സംസ്ഥാനത്ത് ‘ഹരിത പടക്കങ്ങൾ’ മാത്രം: സമയപരിധിയും നിശബ്ദ മേഖലകളും നിശ്ചയിച്ചു

തിരുവനന്തപുരം :പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെ്റെയും ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി, ദീപാവലിക്ക് ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയിലുള്ള 2 മണിക്കൂറായി നിജപ്പെടുത്തി. കൂടാതെ, ആശുപത്രികൾ, കോടതികൾ,…

Read More

ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ.

ബത്തേരി : ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ. കേരള സർക്കാരിന്റെ ആർദ്രം മിഷൻ്റെ ഭാഗമായി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ജനസൗഹൃദവും കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ ഒരു സേവന ശൃംഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി സമയം 9 മുതൽ 6 മണി വരെയും ഞായറാഴ്ച ഉൾപ്പടെയുള്ള പൊതുഅവധി ദിവസങ്ങളിൽ 9 മുതൽ 12.30 വരെയും പരിശോധന സമയം പുനക്രമീകരിച്ചതിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ്…

Read More

‘കിടക്കാൻ സ്ഥലമില്ല, കയ്യിൽ പണമില്ല’ സ്റ്റേഷനിൽ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്

മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പോലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപുരയിൽ എം.ടി. ഷബീറി(40)നെയാണ് പോലീസ് പിടികൂടിയത്. ഇയാൾ കണ്ണൂർ, കണ്ണപുരം സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്.   12.10.2025 രാത്രിയോടെയാണ് ഷബീർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. കൈയിൽ പണമില്ലാത്തതിനാൽ കിടക്കാൻ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ്…

Read More