കെ പി എസ് ടി എ റജീന ബക്കറെ അനുമോദിച്ചു
മീനങ്ങാടി : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനത്തെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക റജീന ബക്കറെ കെ പി എസ് ടി എ മീനങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് അർപ്പണമനോഭാവത്തോടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി ടീച്ചറാണ് സ്കൂളിലെ എസ് പി സി പദ്ധതിയുടെ സി പി ഒ . കെ പി എസ് ടി എ…
