wenewser-user

പുനർജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു 

മാനന്തവാടി: നാഷണൽ സർവീസ് സ്കീം ടെക്‌നിക്കൽ സെല്ലിന്റെ പുനർജ്ജനി പ്രൊജക്റ്റ് മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജിലെ എൻ.എസ്. എസ് യൂണിറ്റ് നല്ലൂർനാട് അംബേദ്‌കർ ക്യാൻസർ സെന്ററിൽ നടത്തി. ഒക്ടോബർ 10,11,12 തീയതികളിൽ നടന്ന പുനർജ്ജനി ക്യാമ്പ് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ അധ്യക്ഷനായ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഡോ. സൂര്യ, ഹെഡ് നേഴ്സ് ആലീസ്, പി. ടി സുബാഷ്, ജിഷ്ണു ജയാനന്ദൻ, ശ്രിയ തുടങ്ങിയവർ സംസാരിച്ചു. 3 ദിവസങ്ങളിലായി 60…

Read More

സാമൂഹിക ഭദ്രതയ്ക്ക് കുടുംബം അനിവാര്യം: ഡോ. ഹുസൈൻ മടവൂർ

മീനങ്ങാടി: കുടുംബ സംവിധാനത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയും ഒറ്റയായും സ്വതന്ത്രമായും ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതുലോകത്ത് സാമൂഹിക ഭദ്രത തകരുകയാണെന്നും കുടുംബ സംസ്കാരം രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം ഉണ്ടാക്കാൻ കഴിയുമെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.   ‘പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ’ എന്ന പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ വയനാട് ജില്ലാ കമ്മിറ്റി മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ജില്ലാ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. എൻ….

Read More

പരപ്പൻപാറ ഉന്നതിയിലെ ദുരിത ജീവിതം; പരാതികൾ നൽകി ആം ആദ്മി പാർട്ടി

വടുവഞ്ചാൽ:വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ കാടാശ്ശേരി പരപ്പൻപാറ പ്രദേശത്തെ എസ് . റ്റീ വിഭാഗത്തിൽ ഉള്ള വിവിധ കുടുംബങ്ങളിൽ നിന്നുമായി 34 പേര് 2019 ലെ പുത്തുമല ഉരുൾ പൊട്ടലിനെ തുടർന്ന് പ്രദേശത്തെ വെളളം ഒഴുകി പോകുന്ന പരപ്പൻപാറ എന്ന സ്ഥലത്തിനോട് ചേർന്ന ചാലിയാർ പുഴയുടെ സമീപത്ത്, ജനനം മുതൽ താമസിച്ച് വന്നിരുന്ന സ്ഥലത്ത് നിന്നും പ്രദേശവാസിയായ ഒരാളുടെ കൈവശഭൂമിയിലേക്ക് അഭയാർത്ഥികളായി താമസം മാറ്റേണ്ടി വരികയും, അന്ന് മുതൽ നാളിത് വരെ ഒരു…

Read More

വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുന്നു: ജുനൈദ് കൈപ്പാണി

മാനന്തവാടി: വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുകയും ഭാവനയെ വിശാലമാക്കുകയും ചെയ്യുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. മാനന്തവാടി സെന്റ് ജോർജ് ജേക്കോബിറ്റ് സിറിയൻ ചർച്ച് ഹാളിൽ ന്യൂറോനെറ്റ് സംഘടിപ്പിച്ച ദേശീയ തല അബാക്കസ്സ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ആത്മാഭിമാനത്തിന്റെ അടിസ്ഥാനവും സമൃദ്ധിയുടെ താക്കോലുമാണെന്നും ജുനൈദ് കൈപ്പാണി കൂട്ടിചേർത്തു.ന്യൂറോനെറ്റ് പ്രതിനിധി ബിജു പച്ചിരിയൻ അധ്യക്ഷത വഹിച്ചു. റൈഹാനത്ത് നൗഷാദ്, പ്രജിത് പി.വി തുടങ്ങിയവർ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് മുതല്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഈ മാസം 21 വരെയാണ് സംവരണ നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക. മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടര്‍ക്കും കോര്‍പറേഷനുകളില്‍ അര്‍ബന്‍ ഡയറക്ടര്‍ക്കുമാണ്.   941 പഞ്ചായത്തുകളിലേക്ക് ഇന്ന് മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്. കണ്ണൂര്‍ ജില്ലയിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റു ജില്ലകളിലേത് അതത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും….

Read More

ജില്ലയിലെ ആദ്യ ഒ. പി തല പഞ്ചകര്‍മ്മ പദ്ധതി

കല്‍പറ്റ: വയനാട് ജില്ലയിലെ ആദ്യത്തെ ഒപി തല പഞ്ചകര്‍മ്മ പദ്ധതിക്ക് മൂപ്പൈനാട് ആയുര്‍വേദ ഡിസ്പന്‍സറിയില്‍ തുടക്കമായി. ഒപി ലെവല്‍ പഞ്ചകര്‍മ്മ പദ്ധതി ആയുര്‍കര്‍മ്മയുടെ പ്രവര്‍ത്തന ആരംഭം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമീണ മേഖലയിലെ പൊതുജനങ്ങള്‍ക്ക് മികച്ച ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിനായി നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെയാണ് ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള…

Read More

രണ്ടു കുടുംബങ്ങൾക്ക് കൈത്താങ്ങായി ജയശ്രീ സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി

 പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ഉപജീവനം, പ്രഭ പദ്ധതികളിലൂടെ രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമേകി ജയശ്രീ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ മാതൃകയായി. എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ കലോത്സവം, കായികമേള ദിനങ്ങളിൽ കുട്ടികട നടത്തിയും പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി ധനസമാഹരണം ചെയ്തും കിട്ടിയ വരുമാനത്തിൽ നിന്നാണ് രണ്ട് കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാൻ സാധിച്ചത്. ജയശ്രീസ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് ഉപജീവനമായി തയ്യൽ മെഷീൻ നൽകിയും പുൽപ്പള്ളി…

Read More

പുതുക്കാട് അങ്ങാടിയിലെ കുടിവെള്ള പ്രയാസത്തിന് പരിഹാരം കാണണം: എസ്ഡിപിഐ.

റിപ്പൺ: പുതുക്കാടിലെ നിരവധിയാളുകൾ കുടിവെള്ളത്തിന് ആശ്രയിച്ചു കൊണ്ടിരുന്ന കുഴൽ കിണർ വർഷങ്ങളായിട്ട് കേട്പാട് സംഭവിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അത് ഉടൻ ഉപകാര പ്രദമാക്കണമെന്നും എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപെട്ടു. അങ്ങാടിയിലെ കച്ചവടക്കാരും പ്രദേശവാസികളും സ്ഥിരമായിട്ട് ഉപയോഗിച്ചിരുന്ന കുഴൽക്കിണറായിരുന്നു ഇത്. കുഴൽ കിണർ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ അടിയന്തരമായി പുനരുദ്ദാരണം നടത്തണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് മുഹമ്മദ് ടി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് പി. നെസ്ൽ പി. അഷ്റഫ് എന്നിവർ സംസാരിച്ചു.

Read More

റെഡ് ബ്രിഗേഡിനായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : സി.ഐ.ടി.യു. റെഡ് ബ്രിഗേഡ് സേനക്കായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചുമട്ടു തൊഴിലാളികളുടെ ആതുര സേവന സന്നദ്ധ സേനയുടെ വയനാട് പരിശീലന ക്യാമ്പിൽ പി.കെ. രാമചന്ദ്രൻ സ്വാഗതമാശംസിച്ചു. ടി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി. സജിത്ത്കുമാർ അച്ചൂരാനo ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ടി.കെ. രവീന്ദ്രൻ…

Read More

പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം ഉടൻ യാഥാർഥ്യമാക്കണം: എസ്ഡിപിഐ

സുൽത്താൻ ബത്തേരി: കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് എസ്ഡിപിഐ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30 വർഷം മുമ്പ് തറക്കല്ലിട്ട പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം ഇന്ന് വിസ്മൃതിയിലായെന്നും കമ്മിറ്റി ആരോപിച്ചു. വയനാട്ടിലെ പുൽപ്പള്ളിക്ക് സമീപമുള്ള പെരിക്കല്ലൂരിനെയും കർണാടകയിലെ എച്ച്.ഡി. കോട്ടെ താലൂക്കിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. ബൈരക്കുപ്പയിലെ ഏകദേശം 10,000 പേർക്കും പെരിക്കല്ലൂരിലെ 28,000-ഓളം പേർക്കും യാത്രാസൗകര്യം വർധിക്കും….

Read More