wenewser-user

പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് 2 വിദ്യാർത്ഥികളെ കണ്ടുകിട്ടി

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പാക്കം ചെറിയമല ഉന്നതിയിലെ സുധീഷ് (14),എട്ടാം ക്ലാസ് വിദ്യാർത്ഥി യായ ഭൂദാനം ഇരുമുക്കി ഉന്നതിയിലെ അനിൽ (13) എന്നീ കുട്ടികളെ ഇന്നലെ വൈകിട്ട് മുതൽ കാണ്മാനില്ലായിരുന്നു. കുട്ടികൾ കാപ്പിക്കുന്ന് ഉന്നതിയിലെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.*

Read More

പുൽപ്പള്ളി അമ്പലപ്പറമ്പിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു

പുൽപ്പള്ളി : പുൽപ്പള്ളി അമ്പലപ്പറമ്പിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. പുൽപ്പള്ളിയിലെ ടെമ്പോ ഡ്രൈവറായ ചെറ്റപ്പാലം സ്വദേശി അച്ഛൻകടാൻ ജയഭദ്രൻ(52) ആണെന്ന് സ്ഥിരീകരിച്ചു. പോലീസ് എത്തി നടപടികൾ സ്വീകരിച്ചു വരുന്നു*

Read More

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.   കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച…

Read More

ഡിവൈഎഫ്‌ഐ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ്‌ മാർച്ച്‌ നടത്തി 

lവൈത്തിരി: പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം അറിയിച്ച്‌ ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധ നൈറ്റ്‌ മാർച്ച്‌ നടത്തി. മുൻ ബ്ലോക്ക്‌ ട്രഷറർ സി യൂസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എസ്‌ ഹരിശങ്കർ അധ്യക്ഷനായി. എസ്‌ ചിത്രകുമാർ, വി വിനോദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എം രമേശ് സ്വാഗതവും സി എച്ച് ആഷിഖ് നന്ദിയും പറഞ്ഞു.

Read More

ദേശീയപാതയോരം ശുചീകരിച്ചു

ബത്തേരി: മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി. ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി. ചില്ല്, പ്ലാസ്റ്റിക്ക്, റബ്ബർ, തുണി, പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ ശേഖരിച്ചു. 15 ചാക്കുകളോളം മാലിന്യമാണ് ശേഖരിച്ചത്. ലയൺസ് ക്ലബ് ഓഫീസർ ഡോ.റോയ്, പ്രോഗ്രാം ഓഫീസർ മുബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജ്മോഹൻ എന്നിവർ സംസാരിച്ചു.

Read More

വൈത്തിരി ഉപജില്ലാ ശാസ്ത്രമേള 6, 7, 8 തീയതികളില്‍ കണിയാമ്പറ്റയില്‍

കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിവ ആറ്, ഏഴ്, എട്ട് തീയതികളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബിഎഡ് സെന്റര്‍, വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ നടക്കും. മേളകളില്‍ 170 ഇനങ്ങളില്‍ 3,500ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എഇഒ ടി. ബാബു, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസി ലസ്‌ലി, സംഘാടക സമിതി കണ്‍വീനര്‍ കെ. സഹല്‍, ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ്, എ.പി. സാലിഹ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു….

Read More

സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി: കാർഷിക മേഖലയിൽ മഴക്കെടുതിയിലുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വിതരണം വൈകരുതെന്ന് സ്വതന്ത്ര കർഷക സംഘം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വിള ഇൻഷ്വർ ചെയ്ത കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുക, നെല്ല് സംഭരണവില കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രസിഡന്റ് മായൻ മുതിര യുടെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.ഈ മാസം പതിനാലിനു കർഷക സംഘം നടത്തുന്ന കളക്ടറെറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്…

Read More

വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾക്ക് തുടക്കമായി*

വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ മെഡിസിൻ ബാച്ചിൽ 41 വിദ്യാർത്ഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന് ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഫൗണ്ടേഷൻ കോഴ്‌സ് നൽകും.   വിദ്യാർത്ഥികളെ മെഡിക്കൽ പാഠ്യപദ്ധതിയെയും ആരോഗ്യ പരിപാലന സംവിധാനത്തെയും കുറിച്ച് ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ആരംഭിച്ച ഫൗണ്ടേഷൻ കോഴ്സ്. ഫൗണ്ടേഷൻ കോഴ്‌സിന് ശേഷം തിയറി, പ്രാക്ടിക്കൽ…

Read More

പോഷണ മാസാചരണം നടത്തി

  വനിതശിശുവികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ടിൽ പോഷണ മാസാചരണത്തോടനുബന്ധിച്ച് 4/10/25 ന് മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അങ്കണവാടി വർക്കർമാർക്കും സെന്റ് ജോസഫ് മിഷ്യൻ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു. മുള്ളൻകൊല്ലിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ P k വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. 15ാം വാർഡ് മെമ്പർ ശ്രീ ചന്ദ്രബാബു അദ്ധ്യക്ഷനായ്. വനിത ശിശു വികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ട് ഓഫീസർ ലീഷ്മ മേഡം ഹോസ്പിറ്റൽ പി…

Read More

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. 05.10.2025 വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവ് ഭാഗത്തു നിന്നാണ് ഇരുവരും പിടിയിലായത്. മൻസൂറിൽ നിന്ന് 88 ഗ്രാമും, ബ്രിജിത്തിന്റെ കയ്യിൽ നിന്ന് 82 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More