wenewser-user

    യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

    ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. 24.11.2025 തീയതി രാത്രി ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്ക് ബത്തേരി സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ട്.

    Read More

      യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍

      ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസ്(29)നെയാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത് വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ അമ്പലവയല്‍, മേപ്പാടി, ബത്തേരി സ്‌റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു…

      Read More

        കുട്ടിപ്പോലീസിന് ബോധവൽക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി.

        കുട്ടിപ്പോലീസിന് ബോധവൽക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി. ജിഎച്ച്എസ്എസ് പനങ്കണ്ടി യിലെ എസ് പി സി വിദ്യാർത്ഥികൾക്ക് കൗമാര ആരോഗ്യം : പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വാഴവറ്റ പി എച്ച് സി യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ അമാനുള്ള സർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. കരാട്ടെ ചീഫ് ഇൻസ്‌ട്രക്ടർ ശ്രീ സുനിൽ വർഗീസ് സാർ കരാട്ടെ ക്ലാസ്സ്‌ നയിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ഷൌക്ക്മാൻ, സിപിഒ മാരായ ജിഷ എ ജെ, സുമിത്ര പി…

        Read More

          ജില്ലാ മെഡിക്കൽ ഓഫീസർക്ക് പാലിയേറ്റീവ് കൂട്ടായ്മയുടെ യാത്രയയപ്പ് 

          മാനന്തവാടി ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി, പാലിയേറ്റീവ് രംഗങ്ങളിലടക്കം പ്രത്യേക പരിഗണന നൽകിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് സർവീസിൽ നിന്നും വിരമിക്കുകയാണ്. പെയിൻ & പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ മോഹൻദാസിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് അസൈനാർ പനമരം ഉപഹാര സമർപ്പണം നടത്തി. ട്രഷറർ ഷമീം പാറക്കണ്ടി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ദിനീഷ്, ഡോ. ആൻസി മേരി, ജില്ലാ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ശ്രീകുമാരി, ജമീല,…

          Read More

            ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ- 2025 പ്രത്യേക അവബോധന പരിപാടികൾ സംഘടിപ്പിച്ചു

              ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ – ന്റെ ഭാഗമായി ജിഎച്ച്എസ്എസ് പനമരം സ്കൂളിലെ Spc വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീ കേന്ദ്രീകൃത്യ നിയമങ്ങളെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലർ ശ്രീമതി. ആതിര റോസ് കുട്ടികൾക്ക് അവബോധന ക്ലാസ്സ്‌ നൽകുകയും തുടർന്ന് spc കോർഡിനേറ്റർസിന്റെ നേതൃത്വത്തിൽ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശൈശവ വിവാഹ നിരോധന ഓഫീസറുടെ പേരു വിവരങ്ങൾ നോട്ടീസ് ബോർഡിൽ കുട്ടികൾ പ്രദർശിപ്പിക്കുകയും, തുടർന്ന് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

            Read More

              ഡിസംബര്‍ മാസത്തെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും; ഒന്നിന് അവധി

              ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരിക്കും.   അതേസമയം, നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാൻ ഇന്ന് (നവംബർ 29, ശനിയാഴ്ച) കൂടി അവസരമുണ്ട്.

              Read More

                കൈറ്റ് റിയാലിറ്റി ഷോയില്‍ ജില്ലയിൽ നിന്ന് 4 സ്കൂളുകൾ

                പനമരം : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയില്‍ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4 എണ്ണം വയനാട് ജില്ലയിൽ നിന്ന്. ജി.എച്ച്.എസ് കുറുമ്പാല, ജി.എച്ച്.എസ് ബീനാച്ചി, ജി.എൽ.പി.എസ് മീനങ്ങാടി, ജി.എൽ.പി.എസ് അമ്പലവയൽ എന്നീ വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത്…

                Read More

                  മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രധാന പെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍

                  മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രധാന പെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍   മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2025 ഡിസംബര്‍ 1, 2, 3 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടത്തപ്പെടുന്നു. 1 ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക്…

                  Read More

                    തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി

                    വടുവന്‍ചാല്‍(വയനാട്): തോമാട്ടുചാല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ ശാഖ രൂപീകരിച്ചു. വികാരി ഫാ.വിന്‍സന്റ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകാംഗങ്ങളുടെ യോഗത്തിലാണ് സെന്റ് മേരീസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ ശാഖയ്ക്ക് രൂപം നല്‍കിയത്. ഭാരവാഹികളായി ലൂസി ചേറാടിയില്‍(പ്രസിഡന്റ്), മഹേഷ് പുളിമൂട്ടില്‍(വൈസ് പ്രസിഡന്റ്), ഷീനു കാക്കോടിയില്‍(സെക്രട്ടറി), സണ്ണി ചേറാടിയില്‍(ജോയിന്റ് സെക്രട്ടറി), ലിസി ചേറാടിയില്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ശാഖ ഉദ്ഘാടനം ബത്തേരി എസി പ്രസിഡന്റ് ബ്രദര്‍ ജോസ് പാലാട്ടില്‍ നിര്‍വഹിച്ചു. സൊസൈറ്റി രൂപത വൈസ് പ്രസിഡന്റ്…

                    Read More

                      പഴശ്ശി ദിനാചരണം നാളെ

                      കൽപറ്റ:പുരാവസ്തു വകുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടി പഴശ്ശി മ്യൂസിയത്തിൽ നാളെ രാവിലെ 9.30 ന് പഴശ്ശി ദിനാചരണവും സ്മൃതി സദസ് സെമിനാറും സംഘടിപ്പിക്കും. രാവിലെ 8.30 ന് ചൂട്ടക്കടവ് ടിപ്പു സുൽത്താൻ്റെ മരുന്നറ പരിസരത്ത് നിന്നു പഴശ്ശി കുടീരത്തേക്ക് സ്മൃതി യാത്ര ആരംഭിക്കും. തുടർന്ന് 9.30ന് നടക്കുന്ന പഴശ്ശി അനുസ്മരണ സമ്മേളനം എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷത വഹിക്കും. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ,…

                      Read More