wenewser-user

    കേരള നടനത്തിൽ എ ഗ്രേഡ് നേടി എയ്ഞ്ചലീന മരിയ ഷൈൻ

    സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം കേരള നടനത്തിൽ എ ഗ്രേഡ് നേടിയ എയ്ഞ്ചലീന മരിയ ഷൈൻ പുൽപ്പള്ളി കല്ലുവയൽ ജയശ്രീ. എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഡോ: നാട്യ പൂർണ്ണ, കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്. പുൽപ്പള്ളി, കാര്യംപാതിക്കുന്നു ആക്കപ്പള്ളി ഷൈൻ- സൗമ്യ ദമ്പതികളുടെ മകളായ എയ്ഞ്ചലീന പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയിൽ നിന്നും നാലുവയസ്സ് മുതൽ നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചു വരുന്നു.

    Read More

      സ്കൂൾ കലോത്സവത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനക്കാരിയെ പിന്തള്ളി എ ഗ്രേഡ് സ്വന്തമാക്കി ശ്രദ്ധലക്ഷ്മി

      തൃശ്ശൂർ :തൃശ്ശൂരിൽ നടക്കുന്ന 64മത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനകാരിയെ  പിന്തള്ളി എ ഗ്രേഡ് സ്വന്തമാക്കി ശ്രദ്ധലക്ഷ്മി ജിഎച്ച്എസ്എസ് മൂലൻകാവിലെ പ്ലസ്‌ വൺ വിദ്യാർത്ഥിനിയാണ് എച്ച് എസ്  ഭരതനാട്യം മത്സരത്തിലാണ് അപ്പീലിമായ എത്തി  എ ഗ്രേഡ് നേടിയത്.  സായന്ത്, അനന്യ സായന്ത്, അനിൽ കുമാർ ആണ് ഗുരുക്കൾ

      Read More

        ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ

        ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് പിടിയിലായത്. ഇരുളം ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുഞ്ഞുമോൻ പി.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എസ്.എഫ്.ഒ സുരേഷ് എം.എസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജീഷ് പി.എസ്, ജിതിൻ വിശ്വനാഥ്, അജിത്ത് എം.എൻ, വിനീഷ്…

        Read More

          സുവർണ ജൂബിലി സമാപനവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു

          കല്ലോടി: കുടിയേറ്റ ഗ്രാമത്തിൻ്റെ ഭദ്രദീപമായി വിളങ്ങി പ്രശോഭിക്കുന്ന കല്ലോടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം “സുവർണം 2026” മാനന്തവാടി രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയനാടിൻ്റെ പ്രിയ മന്ത്രി ശ്രീ ഒ ആർ കേളു അവർകൾ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിൻ്റെ സമഗ്ര വികസനത്തിലും, സ്വഭാവരൂപവത്കരണത്തിലും അഞ്ചുപതിറ്റാണ്ടുകളായി കല്ലോടി സ്കൂൾ ചെയ്തു വരുന്ന സേവനങ്ങളെ അദ്ദേഹം വില മതിച്ചു. ഒപ്പം സർവീസിൽ…

          Read More

            ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിംഗ് നടത്തി

            മാനന്തവാടി : വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും ,മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും ,ഗവ: എഞ്ചിനിയറിംങ്ങ് കോളേജ് മാനന്തവാടി വയനാട് ഭുമിത്ര സേനാ ക്ലബ്ബ് വിദ്യാർത്ഥികൾ ക്ക് തിരുനെല്ലി ബ്രഹ്മഗിരി യിലേയ്ക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്ങ് നടത്തി ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ ശ്രീ. സി .എസ് .വേണു ,ശ്രീ:ടി .ബി .സത്യൻ എന്നിവർ ക്യമ്പിന് നേതൃത്വം നൽകി , ശ്രീ .പി .എ .അരുൺ പരിസ്ഥിതി പ്രവർത്തകൻ വിദ്യാർത്ഥികൾ ക്ലാസെടുത്തു ,അധ്യാപകരായ…

            Read More

              ആസിഡ് ആക്രമണം: പ്രതി റിമാന്‍ഡില്‍

              പുല്‍പ്പള്ളി: വിദ്യാര്‍ഥിനിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍. മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ വേട്ടറമ്മല്‍ രാജു ജോസിനെയാണ്(53)ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. അയല്‍വാസിയും വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ മഹാലക്ഷ്മിക്കുനേരേയാണ്(14)കഴിഞ്ഞ ദിവസം പ്രതി ആസിഡ് ആക്രമണം നടത്തിയത്. ഉന്നതിയിയിലെ മണികണ്ഠന്റെ മകളാണ് മഹാലക്ഷ്മി. മുഖത്ത് ഗുരുതര പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഉന്നതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ആസിഡ്…

              Read More

                സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

                കമ്പളക്കാട്: ഗവ. യു.പി. സ്കൂൾ കമ്പളക്കാട് സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിന്റെ ഉദ്ഘാടനം വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബാബു ടി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. എമ്മാനുവൽ ഒ.സി സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ. ഷമീർ സുൽത്താൻ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ജമീല, പി.ടി.എ അംഗം ശ്രീ. ഷമീർ സി.കെ എന്നിവർ ആശംസകൾ…

                Read More

                  “നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു.

                  പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികളായി വിജയിച്ച് വന്നവർ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ളവരും, അവരെ കേൾക്കാൻ സമയവും,മനസ്സും ഉള്ളവരാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ പറഞ്ഞു. പ്രദേശത്തുനിന്ന് തെരഞ്ഞെടുത്ത മുഴുവൻ ജനപ്രതിനിധികളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുകയുണ്ടായി. നാടിൻ്റെ വികസന…

                  Read More

                    ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

                    കൽപറ്റ:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുട്ടിലിൽ നടന്ന പരിപാടി കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ഹനീഫ ഉദ്ഘാടനം ചെയ്തു. സംരംഭകരുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്‌പ ലഭ്യത വർധിപ്പിക്കുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ്…

                    Read More

                      മദ്യവിൽപനക്കാരനെ അറസ്റ്റ് ചെയ്തു

                      മാനന്തവാടി: മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന നടത്തുന്നതിനിടെ 6.7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്തു. മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ രഞ്ജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജേഷ്കുമാർ.പി., അമൽ ജിഷ്ണു.എസ്, സജിലാഷ്.കെ,…

                      Read More