wenewser-user

    അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പിനെ വരവേൽക്കാൻ കുണ്ടാല ഒരുങ്ങി

    മാനന്തവാടി : അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പിനെ വരവേൽക്കാൻ കുണ്ടാല ഒരുങ്ങി. അഞ്ചുകുന്ന് പള്ളി കൂദാശയും അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നാളെ ( 11 ന് ) നടക്കും. യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അഞ്ചു കുന്ന് കുണ്ടാലയിലെ ദേവാലയത്തിൽ എത്തി മൂറോൻ അഭിഷേക കൂദാശയുടെ ഒരുക്കങ്ങൾ വിലയിരുത്തി. വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. എൽദൊ വട്ടമറ്റം, ഫാ. ബാബു നീറ്റുങ്കര, ഫാ. ലിജൊ…

    Read More

      മെഡിക്കൽ കോളജ്, ബ്രഹ്മഗിരി വിഷയങ്ങളിൽ സി പി എം നിലപാട് വ്യക്തമാക്കണം: കോൺഗ്രസ്

      കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മൂലം യുവതിക്ക് നേരിടേണ്ടി വന്ന ദുരാവസ്ഥയിൽ മന്ത്രി ഒ ആർ കേളുവിന്റെ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അസൗകര്യത്തിന്റെയും അനാസ്ഥകളുടെയും വിളനിലമായി മെഡിക്കൽ കോളജ് മാറി. പ്രഖ്യാപനങ്ങൾ അല്ല സേവനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നര വർഷമായി സിടി സ്കാൻ സൗകര്യം ലഭ്യമല്ല. എം ആർ ഐ സ്കാൻ സൗകര്യം ലഭ്യമല്ലാത്ത ഏക മെഡിക്കൽ കോളജ് ആയി വയനാട് മെഡിക്കൽ കോളജ് മാറി. 2014…

      Read More

        സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി

        സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി 42 വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കും 41-ാം മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി ഗവ ടെക്ന‌ിക്കൽ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഓരോ മേളകളിലൂടെയും മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.   മേളയുടെ ദീപശിഖ ജില്ലാ കളക്ടർ ഡി. ആർ…

        Read More

          സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

          സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെയും പിടിഎയുടെയും സംയുക്ത നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്.   കാബേജ്, തക്കാളി, പയർ വർഗങ്ങൾ തുടങ്ങി നിരവധി ഇനം പച്ചക്കറികളാണ് വിദ്യാർത്ഥികൾ തോട്ടത്തിൽ വിളയിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഇവിടെ നിന്നാണ് പ്രധാനമായും…

          Read More

            ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

            ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച് നടത്തി. 50 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കുകയുണ്ടായി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. അർജുൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. അസ്കർ അലിഖാൻ, ഷിബി എന്നിവർ…

            Read More

              മുളകുപൊടി എറിഞ്ഞ ശേഷം മുഖത്ത് തുണിയിട്ട് കവര്‍ച്ചച വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ.

              നടവയല്‍: നടവയല്‍ ചീങ്ങോട് അയനിമലയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മുളകുപൊടി എറിഞ്ഞ ശേഷംമുഖത്ത് തുണിയിട്ട് വയോധികയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിലായി. അയനിമല സരോജിനിയുടെ മാല കവര്‍ന്ന കേസില്‍ നടവയല്‍ പുഞ്ചയില്‍ ജിനേഷ് (37) ആണ് ബത്തേരി ഡിവൈഎസ്പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 1 നാണ് പ്രതി മാല പൊട്ടിച്ചത്.സഹോദരിക്കൊപ്പം താമസിച്ചു വരുന്ന സരോജിനിയുടെ വീട്ടിലെത്തി തലയിലൂടെ മുളക് പൊടി വിതറിയ ശേഷം കഴുത്തിലെ…

              Read More

                മണലാരണ്യത്തിൽ മഞ്ഞുപുതപ്പ്; സൗദിയിൽ അതിശൈത്യം തുടരുന്നു: പ്രവാസികൾ ജാഗ്രതയിൽ

                റിയാദ്: സൗദി അറേബ്യയിൽ പതിവിനു വിപരീതമായി അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നു. സാധാരണയായി അനുഭവപ്പെടാറുള്ള ശൈത്യകാലത്തേക്കാൾ തീവ്രമായ അവസ്ഥയാണ് നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്. വടക്കൻ പ്രവിശ്യകളിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രിയിലും താഴെ എത്തിയതോടെ മഞ്ഞു വീഴ്ചയും (Snowfall) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   സൗദിയിലെ തബൂക്ക്, അൽ-ജൗഫ്, ഖുറയ്യാത്ത് തുടങ്ങിയ വടക്കൻ മേഖലകളിലാണ് ശക്തമായ മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. മണൽക്കുന്നുകൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്രയും…

                Read More

                  പുഴയിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

                  മാനന്തവാടി: പനമരം മാത്തുർവയലിൽ ഇന്നലെ രാത്രി 12 മണിയോടെ സ്ത്രീ അബദ്ധത്തിൽ വെള്ളത്തിൽ അകപ്പെട്ടതായിട്ട് സേനയിക്ക് വിവരം ലഭിക്കുകയും, തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങളായ സ്റ്റേഷൻ ഓഫീസർ ശ്രീ നിധീഷ് കുമാർ പി യുടെ നേതൃത്വത്തിൽ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ രഞ്ജിത്ത് ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ് എം ബി,ജയൻ സി എ, സുജിത്ത് എം എസ്, മനു അഗസ്റ്റ്യൻ,ജിതിൻ കെജെ,വിനു…

                  Read More

                    ലഹരി വിരുദ്ധ സെമിനാർ നടത്തി

                    പുൽപ്പള്ളി : സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സുൽത്താൻബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും വയനാട് വിമുക്തി മിഷന്റെയും നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സെമിനാർ നടത്തി.ലഹരിയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കെതിരെ അധ്യാപക സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും നിയമവശങ്ങളെക്കുറിച്ചും സിവിൽ എക്സൈസ് ഓഫീസറും, വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്ററുമായ നിക്കോളാസ് ജോസ് ക്ലാസ് എടുത്തു.ഐ.ടി. ഇ. പ്രിൻസിപ്പാൾ ഷൈൻ പി. ദേവസ്യ പരിപാടി…

                    Read More

                      താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

                      താമരശ്ശേരി: ചുരത്തിലെ ഒമ്പതാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിവരികയാണ്. നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനും റോഡ് അറ്റകുറ്റപ്പണികൾക്കുമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവൃത്തി സമയം.

                      Read More