റിപ്പബ്ലിക് ദിനാഘോഷം; അവലോകന യോഗം ചേർന്നു
കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ജനുവരി 26 ന് രാവിലെ 9 നാണ് ആഘോഷ പരിപാടികൾ നടക്കുക. ജനുവരി 22, 23, 24 തിയതികളിൽ രാവിലെ 7.30 മുതൽ സ്‌കൂൾ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പോലീസ്, പൊതുമരാമത്ത്, റവന്യു, ഫയർ ഫോഴ്സ്…
