തേനീച്ച ആക്രമണം: മീനങ്ങാടി അമ്പലപ്പടി ജനവാസ മേഖലയിൽ വിദ്യാർത്ഥികൾക്കടക്കം കുത്തേറ്റ തേനിച്ച കൂട് ഒഴിവാക്കി പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : തുടർച്ചയായ രണ്ടാം ദിവസവും പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർന്നു. ഇന്നലെ ആക്രമണമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സംഭവം ആവർത്തിച്ചത്. ഇന്നലെ തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ബന്ധപ്പെട്ടെങ്കിലും, രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്. പ്രദേശം ജനവാസ മേഖലയായതിനാൽ സ്ഥിതി ഗുരുതരമാകാതിരിക്കാൻ അധികൃതരെ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു. തുടർന്ന്, പൾസ്…
