wenewser-user

    ‘മഷിയൂറും കഥകൾ’ ശില്പശാല സംഘടിപ്പിച്ചു.

    കണിയാമ്പറ്റ: അറിവനുഭവങ്ങളുടെ അമ്പത് സംവത്സരങ്ങൾ പൂർത്തികരിക്കുന്ന കണിയാമ്പറ്റ ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിലെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ഇങ്ക് ടെയിൽസ്’ എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.         വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവർണ്ണ ജൂബിലി മാഗസിൻ്റെ പത്രാധിപ സമിതി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. അധ്യാപകനും എഴുത്തുകാരനുമായ അജ്മൽ കക്കോവ് ആണ് ശില്പശാല നയിച്ചത്. പ്രധാനഅധ്യാപിക ശ്രീമതി:ഷിംജി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.അധ്യാപകരായ ശ്രീ: ജോഷി തോമസ് ,സന്ധ്യ ,നിഷ വടക്കേടത്ത് എന്നിവർ…

    Read More

      ഇന്ത്യനാകുന്ന് നടപ്പാത ഉദ്ഘാടനം ചെയ്തു

      തരുവണ: ജില്ലാ പഞ്ചായത്തിന്റെ പത്ത്ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇന്ത്യാനക്കുന്ന് നടപ്പാതയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായുള്ള തരുവണ ഇന്ത്യാനക്കുന്ന് പ്രദേശവാസികളുട യാത്ര പ്രശ്നമാണ് ഈ പദ്ധതിവഴി പരിഹരിക്കപ്പെടുന്നത്.കെ. കെ ജംഷീർ, നൗഫൽ പള്ളിയാൽ, ബിനീഷ് എ, അഷ്‌റഫ്‌ എം. കെ, ശ്രീജേഷ്, റഫീഖ് എ.സി,മാധവി തുടങ്ങിയവർ പ്രസംഗിച്ചു

      Read More

        മാനന്തവാടി കേരളോത്സവം; എൻ സഫ്‌വാന കലാതിലകം

        മാനന്തവാടി : മാനന്തവാടി നഗരസഭാതല കേരളോത്സവത്തിൽ കലാതിലകമായി എൻ സഫ്‌വാനയെ തിരഞ്ഞെടുത്തു. കവിതാരചന ഉപന്യാസ രചന എന്നിവയിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും നേടിയാണ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.

        Read More

          യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു.

          തരിയോട്: സർക്കാർ മോഡൽ ഹോമിയോ ഡിസ്പെൻസറിയിൽ നിർമ്മാണം പൂർത്തിയാക്കിയ യോഗാ ഹാൾ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് സൗകര്യപ്രദമായ രീതിയിൽ യോഗാ ഹാൾ നിർമ്മിച്ചത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രത്യേകമായി നിയമിച്ച യോഗ ഇൻസ്ട്രക്ടറുടെ കീഴിൽ സൗജന്യമായി പൊതുജനങ്ങൾക്ക് യോഗ പരിശീലനം ലഭ്യമാകുന്നതാണ്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിബു വി ജി,…

          Read More

            ‘തരിയോട്’ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു

            തരിയോട് :തരിയോട് സെന്റ്മേരീസ്‌ യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രം തരിയോട് സെന്റ് മേരീസ് യു. പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. സംവിധായകൻ നിർമൽ,ഹെഡ്മാസ്റ്റർ സജി ജോൺ, വർക്കി ടി. എസ്, റെജിലാസ്‌ കാവുംമന്ദം എന്നിവർ സംസാരിച്ചു.  …

            Read More

              സ്വർണത്തിളക്കവുമായി ആയിഷ നാഫിയ

              കണിയാരം: കേരള സംസ്ഥാന സ്ക്കൂൾ റസ്ലിംഗ് ചാംപ്യൻഷിപ്പ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടി കണിയാരം ഫാ.ജികെഎം ഹൈസ്‌ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാടിന് അഭിമാനതാരമായി .ഒളിംപിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട റസ്ലിംഗ് മത്സരത്തിലാണ് സയ്യിദത്ത് ആയിശ നാഫിയ പി.എം ഈ വിജയത്തിളക്കത്തിനർഹയായത് പിതാവ് മനാഫ് തങ്ങളുടേയും പിതൃസഹോദരൻ ജമാലുദ്ധീനിന്റേയും കീഴിൽ മൂന്ന് വർഷമായി ഗുസ്തിയും കളരിയും പരിശീലിച്ചു വരികെയാണ് ഈ മെഡൽ തിളക്കം.

              Read More

                മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു 

                മൂലങ്കാവ് : മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ മൂലങ്കാവ് സ്കൂളിൽ എത്തി വാദ്യമേളങ്ങളോടെ പിടിഎ, എസ് എം സി, എംപിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു  കൈകൊട്ടികളി, നാടൻ പാട്ട് തുടങ്ങി വിവിധതരം വയനാടൻ കലാരൂപങ്ങൾ നാടൻ കലാരൂപങ്ങൾ എന്നിവ അവതരിപ്പിച്ചു  വയനാട്…

                Read More

                  ജില്ലാ പോലീസ് കായികമേള: ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

                  പനമരം: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി പനമരം ഫിറ്റ്ക്കാസ ടർഫിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് കൽപ്പറ്റ ഡിവൈഎസ്പി പി.എൽ. ഷൈജു ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീം, സ്‌പോർട്‌സ് സംഘാടക സമിതി അംഗങ്ങളായ ബിപിൻ സണ്ണി, ഇർഷാദ് മുബാറക്, നൗഫൽ, എം. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ ബത്തേരി സബ് ഡിവിഷൻ, ഡി. എച്ച്. ക്യൂ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു.   എട്ടിന് വൈകീട്ട് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ…

                  Read More

                    ഉപജില്ലാ കലോത്സവം: ചെണ്ടമേളത്തില്‍ താളവിസ്മയം തീർത്ത് മാനന്തവാടി ജിവിഎച്ച്എസ്എസ്; എ ഗ്രേഡോടെ രണ്ടാം സ്ഥാനം

                    മാനന്തവാടി: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളത്തില്‍ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (ജിവിഎച്ച്എസ്എസ്) മാനന്തവാടിക്ക് മികച്ച വിജയം. ടീം എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.   നിഷാൽ എസ്.പി, ശ്രീശാന്ത് കെ.പി, ആദിത്യ രാജ്, ഗോകുൽ കൃഷ്ണ, അനന്ദു, അഭിനവ്, പ്രണവ് പ്രശാന്ത് എന്നിവരാണ് താളവിസ്മയം തീർത്ത ടീം അംഗങ്ങൾ.   മേപ്പയൂർ രഞ്ജിത്ത് മാരാരുടെ ശിഷ്യൻ ഉണ്ണികൃഷ്ണൻ എ.കെ. ആണ് ടീമിന്റെ പ്രധാന പരിശീലകൻ. കുഴൽ വിദ്വാൻ പയ്യോളി…

                    Read More

                      കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്.

                      മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്.   ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബോർഡ് സെൽവന്റെ മുഖത്തടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നിർത്താതെ പോയ ബസ്, യാത്രക്കാരായ വിദ്യാർത്ഥികൾ ബഹളം വെച്ചതിനെ തുടർന്നാണ് നിർത്തിയത്. തുടർന്ന് ഡ്രൈവർ പരിക്കേറ്റയാളെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു….

                      Read More