wenewser-user

    വന്യജീവികളെ കൂട്ടിലടക്കാതെ കാണാം! കോഴിക്കോട് മാതൃകാ ബയോളജിക്കൽ പാർക്ക് വരുന്നു; അനിമൽ ഹോസ്പൈസ് സെന്ററിന് തറക്കല്ലിട്ടു

    കോഴിക്കോട്: മുതുകാടിൽ മാതൃകാ ബയോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നു. വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയിൽ നിർത്തി കണ്ടാസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കൽ പാർക്കാണ് മുതുകാട് ആരംഭിക്കാൻ പോകുന്നത്. വനം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബയോളജിക്കൽ പാർക്കിൻ്റെ നിർമാണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസിന്റെ ഉദ്ഘാടനവും അനിമൽ ഹോസ്പൈസ് സെന്ററിന്റെ തറക്കല്ലിടലും പെരുവണ്ണാമൂഴിയിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. വന്യജീവികൾക്കും ജനങ്ങൾക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് ബയോളജിക്കൽ പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത്….

    Read More

      സ്കൂൾ മേളകളിലെ വിജയികളെ പെരിക്കല്ലൂർ സ്കൂളിൽ അനുമോദിച്ചു

      പുൽപ്പള്ളി : ഉപജില്ലാ ,ജില്ല ശാസ്ത്രോത്സവം ഉപജില്ല കലാമേള, കായികമേള എന്നിവയിൽ ഉന്നത വിജയം നേടിയ പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാജേന്ദ്രൻ കെ എ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി സ്വാഗതം പറയുകയും, എസ് എം സി ചെയർമാൻ ഷിജു കൊച്ചുപുരയിൽ ആശംസ അർപ്പിച്ചു. സ്കൂളിൻറെ ഭൗതിക…

      Read More

        റെൻസ്ഫെഡ് കൺവെൻഷൻ നടത്തി.

        മാനന്തവാടി:രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റെൻസ്ഫെഡ് താലൂക്ക് പ്രസിഡന്റ്‌ എം അഭിനവ് അധ്യക്ഷത വഹിച്ചു. നകുൽ പി നായർ, നൗഫൽ പി,അക്ഷയ് ഡി. എസ്,ഷഫീക് നിയാസ്,നബീൽ തച്ചോളി,ആതിര എം. യു,വിശാൽ,വി. എം,നിഷീദ് കെ. വി,സന്തോഷ്‌ കെ. ടി, യാസർ വി. പി,ജോസ് പി മാണി,ഹരി സി. കെ,…

        Read More

          ആര്‍ജെഡി ബത്തേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

          സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജൈന ക്ഷേത്രത്തിനു എതിര്‍വശം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ആര്‍ജെഡി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കട്ടയാട്, സെക്രട്ടറി നസീര്‍ കക്കോടന്‍, അര്‍ഷാദ് കുണ്ടാക്കോല്‍, നാസര്‍ കണ്ടോത്ത്, ഫയാസ്, സൈഫ് നെസ്, അജ്മല്‍ ബാവ, രതീഷ് കുപ്പാടി എന്നിവര്‍ പങ്കെടുത്തു.

          Read More

            സുൽത്താൻ ബത്തേരി മലവയൽ അമ്പുകുത്തി എടക്കൽ അമ്പലവയൽ പ്രൈവറ്റ് ബസ് പണിമുടക്ക് ചർച്ച ഇന്ന്

            ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ ബസ്സ് ജീവനക്കാരനെ ഈ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോ ടാക്സി ഡ്രൈവർ മർദിച്ചതിനെ തുടർന്നുള്ള പണിമുടക്ക് അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഇന്ന് സുൽത്താൻ ബത്തേരിയിൽ. ബസ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ബത്തേരി പൂമല മലവയൽ വെള്ളച്ചാട്ടം കുപ്പക്കൊല്ലി എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തുന്നതിനെതിരെ പരാതികൾ പല തവണ ഉയർന്നിട്ടും ശാശ്വത പരിഹാരം കാണാത്തതിനാൽ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്നവരുടെ ഗുണ്ടായിസം ബസ്സ് ജീവനക്കാർക്ക് നേർക്ക്…

            Read More

              നമ്മുടെ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ട് GHSS പനമരം NSS യൂണിറ്റ്.

              നമ്മുടെ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ട് GHSS പനമരം NSS യൂണിറ്റ്.   പനമരം : നാഷണൽ സർവീസ് സ്കീം ഈ വർഷം നടപ്പിലാക്കുന്ന ‘നമ്മുടെ കൃഷിത്തോട്ടം’ പ്രവർത്തനത്തിന്റെ ഭാഗമായി GHSS പനമരം NSS യൂണിറ്റ് ‘കദളീവനം’ എന്ന പേരിൽ വാഴ കൃഷിക്ക് തുടക്കമിട്ടു. പ്രിൻസിപ്പൽ രമേഷ് കുമാർ, പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ എന്നിവരുടെ മേൽനോട്ടത്തിൽ NSS വളണ്ടിയർമാരുടെ സാന്നിധ്യത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ അനിൽ എ. വി, വളണ്ടിയർ ലീഡർമാരായ ഇൻഷാ നിജാസ്, ശ്രീഹരി…

              Read More

                LDF തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി വികസന സെമിനാർ വിഷൻ 2031 സംഘടുപ്പിച്ചു

                  LDF തിരുനെല്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന സെമിനാർ LDF ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.കെ ആർ ജിതിൻ സ്വാഗതം പറഞ്ഞു.കെ കൃഷ്ണൻകുട്ടി അധ്യക്ഷൻ ആയി. പി വി ബാലകൃഷ്ണൻ, സി കെ ശങ്കരൻ,ഗിരിജ ടീച്ചർ, സി കെ പുരുഷോത്തമൻ,കെ സി സുനിൽ കുമാർ, ബേബി മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിവരണം നടത്തി. പൊതു ചർച്ചക്ക് ശേഷം പുതിയ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് വിഷം 2031 വികസനരേഖ…

                Read More

                  ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

                  ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും   കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.   ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാര്‍ക്കിങ് സ്ഥലത്തായിരിക്കും ഇടുകയെന്ന് മന്ത്രി…

                  Read More

                    ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പൺമൂൺ ഇന്നുരാത്രി; എവിടെയൊക്കെ കാണാം

                    ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പൺമൂൺ ഇന്നുരാത്രി; എവിടെയൊക്കെ കാണാം 2025ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്നു രാത്രി കാണാം. ഈ വർഷം ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പൂർണ്ണചന്ദ്രനാണിത്. അതിനാൽ തന്നെ ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ചന്ദ്രപ്രതിഭാസമാണ് കാണാനിരിക്കുന്നത്. എന്താണ് സൂപ്പർമൂൺ? ഒരു പൂർണചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ ബിന്ദുവായ പെരിജിയവുമായി ചേരുമ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥം പൂർണ്ണവൃത്തമല്ലാത്തതുകൊണ്ട്, ഭൂമിയിൽ നിന്നുള്ള ദൂരം വ്യത്യാസപ്പെട്ടേക്കാം. പൂർണ്ണചന്ദ്രൻ പെരിജിയത്തിനടുത്തു വരുമ്പോൾ…

                    Read More

                      സമയബന്ധിതമായ ഇടപെടൽ സഞ്ചാരികൾക്ക് ആശ്വാസം : റാഫ്

                      കൽപ്പറ്റ: പടിഞ്ഞാറത്തറ മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ കുണ്ടും കുഴിയും ആയിരുന്ന റോഡിന്റെ മെയിന്റനൻസ് സമയബന്ധിതമായി നടപ്പാക്കിയതിൽ നാട്ടുകാരും യാത്രികരും ഏറെ സന്തുഷ്ടരാണ്. തുടർച്ചയായ മഴയെ തുടർന്ന് തകർന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈനും ജനറൽ സെക്രട്ടറി സജി മണ്ഡലത്തിലും ചേർന്ന് ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടികൾ പെട്ടെന്നുണ്ടായത്.

                      Read More