wenewser-user

    പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം: കെ.കെ. അഹമദ് ഹാജി

    പനമരം: പെൻഷൻകാരുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കുന്നതിനും, യഥാസമയങ്ങളിൽ ലഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ആവശ്യപ്പെട്ടു. ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ നിഷേധിക്കുകയൂം,ശമ്പള പരിഷ്കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകൾ മുതലായവ പരിഹരിക്കാത്ത സർക്കാരിന്റെ പ്രവർത്തനം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽസി.പി. ഹാജി നഗറിൽ നടന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.കെ.അബ്ദുൽ…

    Read More

      വയനാട് എം പി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം: കേരള കോൺഗ്രസ്‌ ബി

      പുൽപള്ളി: രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എം പി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത്, തന്നെ വിജയിപ്പിച്ചാൽ വയനാടൻ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ രാത്രി യാത്രാ നിരോധനം പിൻവലിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസ് നേതാവും കർണ്ണാടക ഉപ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ വയനാട്ടിലെ തിരഞ്ഞെടുപ്പ്…

      Read More

        ഒന്നിക്കാം ലഹരിക്കെതിരെ; സർക്കാർ ജീവനക്കാർക്ക് സെമിനാർ സംഘടിപ്പിച്ചു

        ലഹരിക്കെതിരെ സർക്കാർ ജീവനക്കാർക്ക് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം ഡോക്ടർ കെ.ജംഷീല സെമിനാറിന് നേതൃത്വം നൽകി. ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ അധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ. ഷാജി, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ സജിത് ചന്ദ്രൻ, ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

        Read More

          കായിക സ്വപ്ന സാക്ഷാത്കാരം; തരിയോട് ഫുട്ബോൾ അക്കാദമി ആരംഭിച്ചു

          പുതുതലമുറയിൽ സമഗ്ര കായിക വികസനവും കായിക സംസ്കാരവും വളർത്താൻ ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു. സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ കായിക സ്വപനം സാക്ഷാത്കരിക്കുന്നത്.   സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരി ഉപയോഗവും മൊബൈൽ ഫോണിന് അടിമപ്പെടുന്നതും തടയുക, കായിക ക്ഷമതയുള്ള പുതുതലമുറയെ വാർത്തെടുക്കുക, പുതിയ കായിക സംസ്കാരം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്രാമപഞ്ചായത്ത് അക്കാദമി രൂപീകരിച്ചത്. എസ്.ടി, ജനറൽ…

          Read More

            ഭരണഭാഷാ സേവന പുരസ്‌കാരം ബിജു ജോസഫിന്

            ഭരണരംഗത്ത് മലയാളം ഭാഷ പ്രയോഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരം സുല്‍ത്താന്‍ ബത്തേരി കിടങ്ങനാട് വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ബിജു ജോസഫിന്. ജില്ലാതലത്തില്‍ നടന്ന് ക്ലാസ്-ത്രി വിഭാഗത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷ പരിപാടിയില്‍ എ.ഡി.എം കെ ദേവകി ബിജു ജോസഫിന് സത് സേവന സര്‍ട്ടിഫിക്കറ്റ് കൈമാറി.

            Read More

              50 ലക്ഷംരൂപയുടെ തൊഴിൽ പരിശീലനകേന്ദ്രം; തറക്കല്ലിട്ടു

              വാരാമ്പറ്റ:വയനാട് ജില്ലാപഞ്ചായത്ത്‌,മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 50 ലക്ഷം രൂപ വകയിരുത്തി വാരാമ്പറ്റ കോടഞ്ചേരിയിൽ നിർമിക്കുന്ന കാവുംകുന്ന് തൊഴിൽ പരിശീലനകേന്ദ്രത്തിന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി തറക്കല്ലിട്ടു പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വിജയൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ് ആമുഖപ്രസംഗം നടത്തി. രമേശൻ ഐ, കെ ബാബു ബാവ തുടങ്ങിയവർ സംസാരിച്ചു.

              Read More

                സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്  വയനാട് ജേതാക്കൾ

                സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാട് ജേതാക്കൾ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി. 18 പോയിൻ്റുമായി വയനാട് ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 14 (പെൺ) ഡിയോന മേരി ജോബിഷ് , അണ്ടർ 16 (പെൺ) മൈസ ബക്കർ, അണ്ടർ 16 (ആൺ ) അമൻ മി ഷ്ഹൽ ഒന്നാം സ്ഥാനവും അണ്ടർ 16 (പെൺ) വിഭാഗത്തിൽ അബീ ഷാ സിബി രണ്ടാം സ്ഥാനവും നേടി. സുബൈർ ഇള കുളം ടീം…

                Read More

                  ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്രക്ക് വടുവഞ്ചാലില്‍ തുടക്കമായി

                  ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്രക്ക് വടുവഞ്ചാലില്‍ തുടക്കമായി   സര്‍ക്കാരിന്റെ പി ആര്‍ വര്‍ക്കിനായി അതിദരിദ്രരെ ഉപയോഗിച്ചത് മനുഷ്യത്വരഹിതമായ നടപടി: എ പി അനില്‍കുമാര്‍ എം എല്‍ എ   വടുവഞ്ചാല്‍: കേരളത്തിലും വയനാട്ടിലും സ്ഥലവും വീടും ജീവനോപാതിയും ആരോഗ്യസുരക്ഷയും പ്രധാനം ചെയ്‌തെന്നും, അതിദരിദ്രരില്ലെന്നും പ്രഖ്യാപിച്ച നടപടി ആദിവാസി ഗോത്രസമൂഹത്തോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ കനത്ത വെല്ലുവിളിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ്…

                  Read More

                    ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദ്വാരക സ്കൂൾ

                    ഏച്ചോം: വയനാട് ജില്ലാ എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിൽ (WizKid Championship 2025-26) ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ്.സി.എച്ച്.എസ്.എസ് ദ്വാരക ഒന്നാം സ്ഥാനം നേടി. സ്വാതി സാബു, ശ്രീലക്ഷ്മി സുരേഷ്, വന്ദന ബാബു എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. ഇവർ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. പൊതു വിജ്ഞാനം, ആനുകാലികം, ഇന്ത്യൻ ചരിത്രം, രാഷ്ട്രീയം, കല, കായികം, സിനിമ, എസ്.പി.സി പദ്ധതി, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ 01.11.2025 ശനിയാഴ്ച രാവിലെ മുതൽ…

                    Read More

                      വാളത്തൂരിലെ വന്യ മൃഗ ആക്രമണം: ശാശ്വത പരിഹാരം കാണുകയും, നഷ്ടപരിഹാരം നൽകുകയും ചെയ്യണം: ആം ആദ്മി പാർട്ടി.

                      റിപ്പൺ: വാളത്തൂരിലെ നിരന്തരമായ വന്യമൃഗ സാന്നിധ്യവും, വന്യമൃഗ ആക്രമണവും മൂലം പ്രദേശവാസികൾ ഭീതിയിലാണ്. വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിക്കുകയും വന്യമൃഗത്തെ പിടികൂടാൻ സംവിധാനങ്ങൾ ക്രമീകരിക്കുകയും, നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ യുസഫ് നടുത്തൊടി മുഖ്യ പ്രഭാഷണം നടത്തി. സൽമാൻ എൻ, നിഅ്മത് പിച്ചൻ, മൻസൂർ അലി പി. കെ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ്, പോൾസൺ കെ.എം,പത്മരാജ്, നജ്മുദ്ദീൻ എന്നിവർ സംഭവ സ്ഥലം…

                      Read More