wenewser-user

    വിമൻ ചേംബർ ഓഫ് കൊമേഴ്സ് ‘സാരി വാക്കത്തോൺ’ സംഘടിപ്പിച്ചു.

    കൽപ്പറ്റ : വയനാടിന് വേണ്ടത് `സുസ്ഥിര വികസനം’ എന്ന സന്ദേശവുമായി വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് `റീ – തിങ്ക് വയനാട്- എഡിഷൻ-2 എന്ന പേരിൽ സാരി വാക്കത്തോൺ സംഘടിപ്പിച്ചു . കൽപ്പറ്റ ഹോട്ടൽ ഹോളിഡേയ്‌സ് പരിസരത്തു വെച്ച് വിമൻ ചേംബർ ഭാരവാഹികൾ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെ നടന്ന വാക്കത്തോണിൽ നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്തു.  മുൻസിപ്പൽ ചെയർമാൻ വിനോദ് കുമാർ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. വിമൻ ചേംബർ…

    Read More

      കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു.

      വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു .മാറുന്ന മലയാളി എന്ന വിഷയത്തിൽ നടത്തിയ സംവാദം കരിങ്ങാരി ഗവ.യു.പി സ്കൂൾ അധ്യാപിക കെ.എം സിന്ധു വിഷയമവതരിപ്പിച്ചു. പ്രസിഡൻ്റ് കെ.കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി എം ശശിമാസ്റ്റർ സ്വാഗതം പറഞ്ഞു. എസ്.കെ തങ്ങൾ, എം.അബ്ദുൾ അസീസ് മാസ്റ്റർ, കെ.മമ്മൂട്ടി, എം.സഹദേവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി അബ്ദുള്ള ചടങ്ങിന് നന്ദി പറഞ്ഞു.

      Read More

        ഓഡിറ്റോറിയം ഉദ്ഘാടനം നാളെ

        കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും. 170 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2 ലക്ഷം രൂപയുടെ പ്രതിമാസ സമ്പാദ്യ പദ്ധതിയും നാളെ ആരംഭിക്കും.

        Read More

          കായികപരിശീലന പദ്ധതി കുടുംബ സംഗമം സംഘടിപ്പിച്ചു

          ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ യുവത കായിക പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലനാർത്ഥികളുടെ കുടുംബ സംഗമം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. 2018 മുതൽ വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ, നെൻമേനി, അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ്ഗക്കാരായ 120 പേർക്ക് ഫുട്ബോൾ പരിശീലനം നൽകിവരുന്നു. നിരവധി പരിശീലനാർത്ഥികൾ ജില്ലാ, സംസ്ഥാന ടൂർണമെൻറുകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.   കുട്ടികളിൽ…

          Read More

            ഒ. പി അധിഷ്ഠിത പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു

            ഈരം കൊല്ലി രാമൻ സ്മാരക ഗവ ആയുർവേദ ഡിസ്പെൻസറിൽ ഒ. പി അധിഷ്ഠിത പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ആയുർകർമ്മ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശീലനം നേടിയ പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ ആയുർവേദ ക്രിയാക്രമങ്ങൾ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ആയുർവേദ ഡിസ്പെൻസറിതലത്തിൽ ഒ.പി പഞ്ചകർമ്മ ചികിത്സ നടപ്പിലാക്കുന്ന ജില്ലയിലെ ഏക തദ്ദേശസ്ഥാപനമാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത്‌.   കോട്ടത്തറ…

            Read More

              ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു

              ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.   വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

              Read More

                കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

                കൽപ്പറ്റ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു   61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത്     സംസ്ഥാന പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും   ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും   ജില്ലാ കൗൺസിൽ യോഗം സംസ്ഥാന…

                Read More

                  ചെറുകര ശ്രീ ശങ്കര വിദ്യാനികേതന് സ്മാർട്ട് ബോർഡുകളും കബ്യൂട്ടർ ലാബും അനുവദിച്ചു.

                  വെള്ളുണ്ട: കേമ്പിയം നെറ്റ് വർക്ക് കോ ഓപറേഷൻ ഓഫ് ഇന്ത്യ ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി.സ്ക്കൂളിന് അനുവദിച്ച സ്മാർട്ട് ബോർഡുകളുടെയും കബ്യൂട്ടർ ലാബിന്റെ യും ഉത്ഘാടനം കമ്പനിയുടെ ഓപറേഷൻ മാനേജറുംവൈ ചെയർമാനുമായശ്രീ. ബിജു കുഞ്ഞുഞ് നിർവഹിച്ചു. പത്മശ്രീ. ഡോ.ഡി.ഡി. സഗ്ദേവ് അദ്ധ്യക്ഷത വഹിച്ചു.കമ്പിനിയുടെ സീനിയർ ഡയറക്ടർ ഓഫ് ഫൈനാൻസ് ശ്രീ. സന്ദീപ് ബിസ്വാൾ മുഖ്യ പ്രഭാഷണം നടത്തി. കമ്പനി ഡയറക്ടർ ഡോ. ദീപു നായർ, ശ്രീ.വി.എം. കിഷോർ, പി.ടി.എ.പ്രസിഡന്റ് ശ്രീ. ഷൈജൻ, ശ്രീമതി.എം. സൗദാമിനി, ശ്രീ….

                  Read More

                    വയനാട്ടിലെ സിപ്പ് ലൈൻ അപകടം: വ്യാജ എഐ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു

                    വയനാട്ടിലെ സിപ്പ് ലൈൻ അപകടം എന്ന പേരിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്തു. കുഞ്ഞുമായി ഒരു യുവതി സിപ്പ് ലൈനിൽ സഞ്ചരിക്കവെ ലൈൻ പൊട്ടി ഗൈഡ് താഴേക്ക് വീഴുന്നതായുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.   പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് ടൂറിസം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.   വീഡിയോയിൽ കാണുന്ന…

                    Read More

                      ജീവദ്യുതി 2025; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

                      കണിയാമ്പറ്റ : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും കണിയാമ്പറ്റ ഗോൾഡൻ ജൂബിലി ഫെസ്റ്റിന്റെ ഭാഗമായി ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രിൻസിപ്പാൾ ശ്രീ അജേഷ് പി ആർ നിർവഹിച്ചു. പ്രധാന അധ്യാപിക ഷിംജി ജേക്കബ്, പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഫസീല, പ്രോഗ്രാം ഓഫീസർ ശ്രീ മുജീബ് റഹ്മാൻ, എൻഎസ്എസ് വളണ്ടിയർ ലീഡർ ജഷ്മിൻ ഷിഹാദ്, അനന്യ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

                      Read More