wenewser-user

    ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ. പി. കുഞ്ഞായിഷ

    കൽപ്പറ്റ : പഞ്ചായത്ത് തലത്തിലെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. വഴിതര്‍ക്കം പോലുള്ള പരാതികളില്‍ ജാഗ്രതാ സമിതികള്‍ യഥാസമയം ഇടപ്പെട്ട് പരിഹാരം കാണണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് പിന്തുണ നല്‍കി സംരക്ഷണം ഉറപ്പുവരുത്താന്‍ വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ജില്ലാ- പ്രാദേശിക തലത്തില്‍ നിരവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും ഗാര്‍ഹിക തലത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍…

    Read More

      പുകയില വിരുദ്ധ സ്ക്കൂൾ: റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

      ചുണ്ടേൽ: ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ പുകയില വിമുക്ത സ്ക്കൂൾ ക്യാമ്പെയിൻ്റെ ഭാഗമായി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്ലക്കാർഡുകളുമേന്തി ടൗണിലേക്ക് റാലി നടത്തി. ടൗണിൽ കുട്ടികൾ ലഹരിക്കെതിരെ അവബോധവുമായി ഫ്ലാഷ് മോബും നടത്തി. നാട്ടുകാരും, വ്യാപാരികളും പരിപൂർണ പിന്തുണ നല്കി. പി ടി എ പ്രസിഡൻ്റ് ശ്രീ സക്കീർ വി.പി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജുലി കെ.പി എന്നിവർ സംസാരിച്ചു. റോസ് മേരി ടീച്ചർ പരിപാടിക്ക് നേതൃത്വം നല്കി.

      Read More

        കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പൊതുയോഗം സംഘടിപ്പിച്ചു

        വൈത്തിരി: കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ടൗണില്‍ പൊതുയോഗം നടത്തി. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. അസീസ്, വിശാല, ശാന്തി, എത്സി ജോര്‍ജ്, എം. രമേഷ്, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം ടി.കെ. അബ്ബാസ് സ്വാഗതവും ഉപജില്ലാ ട്രഷറര്‍ ശരത്ത് റാം നന്ദിയും പറഞ്ഞു.

        Read More

          പിഎം ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതിയ പിണറായി സർക്കാറിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

          മാനന്തവാടി: വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ‘പിഎം ശ്രീ’യിൽ ധാരണാപത്രം ഒപ്പുവെച്ച പിണറായി സർക്കാരിനെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പുതിയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗൂഢശ്രമമാണ് പിഎം ശ്രീ പദ്ധതിയെന്ന് എസ്ഡിപിഐ ആരോപിച്ചു. മറ്റ് നയങ്ങളേക്കാൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും തെറ്റായ ചരിത്രം അടിച്ചേൽപ്പിച്ച് വരും തലമുറയെ വഴിതെറ്റിക്കുന്നതുമായ തീരുമാനമാണിത്. ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിലൂടെ പിണറായി സർക്കാർ കേരളത്തെ വഞ്ചിച്ചുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. മാനന്തവാടി…

          Read More

            തോട്ടം തൊഴിലാളികളുടെ മക്കൾക്ക് കോഫീ ബോർഡിൽ നിന്നും ധനസഹായം

            കൽപ്പറ്റ: കാപ്പി തോട്ടങ്ങളിലോ അംഗീകൃത കാപ്പി സംസ്കരണ ശാലകളിലോ ജോലി ചെയ്യുന്ന  തൊഴിലാളികളുടെ മക്കൾക്ക് കോഫി ബോർഡിൽ നിന്നും ധനസഹായം നൽകുന്നതിനുവേണ്ടി അപേക്ഷകൾ ക്ഷണിച്ചു.   സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വൺ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിങ്, അഗ്രികൾച്ചർ, ഫാർമസി, ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം .   ഫോട്ടോ,  ആധാർ കാർഡ്, 2024-25 അദ്ധ്യയന വർഷത്തെ…

            Read More

              വയനാട് ഓപ്പണ്‍ വെറ്ററന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി

              കല്‍പ്പറ്റ: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബും കൊട്ടാരം ചാരിറ്റീസും സംയുക്തമായി സംഘടിപ്പിച്ച വയനാട് ഓപ്പണ്‍ വെറ്ററന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വൈസ്‌മെന്‍ ക്ലബില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.റോജേഴ്‌സ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് മുഖ്യാതിഥിയായി. കൊട്ടാരം ചാരിറ്റീസ് സെക്രട്ടറി കെ. കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ നിജിത സുഭാഷ്, ബേബി മാത്യു, പി.ജെ. ജോസുകുട്ടി, പി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക,…

              Read More

                മുട്ടിൽ ഈട്ടിമുറി: കർഷകർക്കും ആദിവാസികൾക്കും എതിരായ കെഎൽസി നടപടി ഒഴിവാകില്ല

                കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ 2020-2021ൽ നടന്ന അനധികൃത ഈട്ടിമുറിയിൽ ആദിവാസികളും ചെറുകിട കർഷകരും അടക്കം റവന്യു പട്ടയം ഉടമകൾക്കെതിരായ കെഎൽസി(കേരള ലാൻഡ് കൺസർവൻസി) നടപടി ഒഴിവാകില്ല. കെഎൽസി നടപടിയിൽ അപാകത പരിഹരിച്ച് അപ്പീൽ സമർപ്പിക്കുന്നതിന് മാനന്തവാടി ആർഡിഒ 29 ഭൂവുടമകൾക്ക് നോട്ടീസ് അയച്ചു. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് ആദിവാസികൾക്കും കർഷകർക്കുമെതിരേ കെഎൽസി നടപടികൾ ഉണ്ടാകില്ലെന്ന് ഭരണപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നിരിക്കേ ആർഡിഒയുടെ നോട്ടീസ് ലഭിച്ചവർ അങ്കലാപ്പിലാണ്. കെഎൽസി നടപടികൾ ഒഴിവാക്കുന്നതിന് പട്ടയം ഉടമകൾ…

                Read More

                  ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു

                  മീനങ്ങാടി: പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രചരാണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ജില്ലയിലെ എൽ.പി. യു.പി, ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന മത്സരത്തിൽ എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി വിവിധ സ്ക്കൂളുകളിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ വിനയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻറ് ഡയറക്ടർ അശ്വിൻ, പി.കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡെപ്യൂട്ടി…

                  Read More

                    എസ്‌ഐആറിനെതിരെ എൽഡിഎഫ്‌ പ്രതിഷേധം 

                    മുട്ടിൽ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) കേരളത്തിലും നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണനക്കെതിരെയും എൽഡിഎഫ് മുട്ടിലിൽ പ്രതിഷേധ സംഗമം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്ഘാടനംചെയ്തു. പി എ ബാബു അധ്യക്ഷനായി. കെ സുഗതൻ, കെ കെ ഹംസ, സി എസ് സ്റ്റാൻലി, വി പി വർക്കി, ജോസഫ് മാണിശ്ശേരി, എ പി അഹമ്മദ്, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. പി എം സന്തോഷ് കുമാർ സ്വാഗതവും വി വേണുഗോപാൽ…

                    Read More

                      മണിയങ്കോടിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

                      കൽപ്പറ്റ: നഗരസഭയിലെ മുണ്ടേരി, മണിയങ്കോട്, പൊന്നട, പുളിയാർമല റോഡുകളിലെ ദുരിതയാത്രക്ക്‌ പരിഹാരമാവശ്യപ്പെട്ട്‌ പ്രതിഷേധ ജ്വലയുമായി സിപിഐ എം. യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച്‌ വ്യാഴം വൈകിട്ട്‌ മണിയങ്കോട്‌ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു.  ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന നഗരസഭയുടെ പാതകൾ വർഷങ്ങളായി തകർന്ന്‌ തരിപ്പണമാണ്‌. കാൽനടയാത്രപോലും പ്രതിസന്ധിയിലായ റോഡിന്റെ ദുരവസ്ഥ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ഭരണസമിതി. കുണ്ടിലും കുഴിയിലും ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും വീണ്‌ അപകടം പതിവായതിലും മഴയത്ത്‌ വെള്ളമുയർന്ന്‌ റോഡ്‌ തോടിന്‌ സമാനമാകുന്ന ദുരിതത്തിലും പ്രതിഷേധം…

                      Read More