wenewser-user

    ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്

    ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്   ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ – എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെയും ആസ്‌പിരേഷണൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി അമ്പലവയൽ കുടുംബാരോഗ്യ…

    Read More

      കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ

      ഈപിസുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.   കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം മാലിന്യം തള്ളുന്നത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, അറവുശാലാ മാലിന്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മാലിന്യം അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ മൂക്കുപൊത്തിയാണ് ഈ ഭാഗം കടന്നുപോകുന്നത്.  …

      Read More

        സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാർക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകൽ 6മണിക്കൂർ, രാത്രി 12 മണിക്കൂർ

        തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്‌സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നൽകണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു

        Read More

          തൊഴിലുറപ്പ് പദ്ധതി: സര്‍ക്കാരുകള്‍ക്കെതിരായ സമരം ശക്തമാക്കും: അഡ്വ.എം.റഹ്‌മത്തുള്ള

          കല്‍പറ്റ: തൊഴിലുറപ്പ് പദ്ധതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നതിനെതിരായ സമരം തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍ ശക്തമാക്കുമെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹ്‌മത്തുള്ള. ഫെഡറേഷന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കണമെന്നു റഹ്‌മത്തുള്ള ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ. റഫീക്ക് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മന്‍സൂര്‍, ലുഖ്മാന്‍ അരിക്കോട്, പാറക്കല്‍ മുഹമ്മദ്, സി. മൊയ്തീന്‍കുട്ടി, സി. മുഹമ്മദ് ഇസ്മയില്‍, ടി. ഹംസ, അബു ഗൂഡലായ്, ടി. ഖാലീദ്, എന്‍….

          Read More

            തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

            തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. ചൊവ്വ പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ പി ഉല്ലാസ് നമ്പൂതിരി. എ രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ…

            Read More

              ഹൃദ്യം ചെന്നലോട്, ജനങ്ങളെ ആദരിച്ച് വാർഡ് മെമ്പർ. 

                ചെന്നലോട്: ജനപ്രതിനിധിയായി അഞ്ചു വർഷം പൂർത്തീകരിക്കുന്ന സമയത്ത് ഈ കാലയളവിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങളും പിന്തുണയുമായി കൂടെ നിന്ന വാർഡിലെ ജനങ്ങളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് (ചെന്നലോട്) വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിൽ ‘ഹൃദ്യം ചെന്നലോട്’ എന്ന പേരിൽ സ്നേഹ സംഗമം നടത്തി ആദരിച്ചത്. വയനാട് ജില്ലയ്ക്ക് നീതി ആയോഗിന്റെ പുരസ്കാരം ലഭിക്കുന്നതിന് കാരണമായ സുരക്ഷാ പദ്ധതി രാജ്യത്ത് തന്നെ ആദ്യമായി ഒരു വാർഡിൽ…

              Read More

                വയനാട് ടൌൺഷിപ്പ് നിർമ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്. 

                വയനാട് ടൌൺഷിപ്പ് നിർമ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്.   കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിർമ്മാണ സ്ഥലത്തുതന്നെ പൂർണ്ണ സജ്ജമായ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഓരോ വീടിൻ്റേയും മണ്ണ് പ്രത്യേകമായി പരിശോധിച്ചാണ് വീടിൻ്റെ അടിത്തറയുടേയും മറ്റും ഘടന തീരുമാനിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ പ്ലിന്ത്…

                Read More

                  തലപ്പുഴ ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം

                  മാനന്തവാടി: തലപ്പുഴ വെൺമണിയിലെ കൊളങ്ങോട് ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ചോളം കാട്ടുപോത്തുകളെ പ്രദേശത്ത് കണ്ടത്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപോത്തുകൾ വ്യാപകമായി വാഴകൾ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.   ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ പ്രദേശത്ത് കാട്ടുപോത്തുകൾ ഇറങ്ങി പുളിക്കൽ അപ്പച്ചൻ എന്ന കർഷകൻ്റെ വാഴകൃഷി നശിപ്പിച്ചിരുന്നു. വീണ്ടും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായതോടെ വാഴക്കർഷകർ ഉൾപ്പെടെയുള്ളവർ വലിയ ആശങ്കയിലാണ്.   വിവരമറിഞ്ഞെത്തിയ വനപാലകർ ഏറെ പണിപ്പെട്ടാണ് കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക്…

                  Read More

                    സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളുടെ സ്വത്ത് കണ്ടു കെട്ടണം: എൻസിപി

                      പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട ഭരണസമിതി അംഗങ്ങളുടെ സ്വത്ത് കണ്ടു കെട്ടണമെന്നും പൊതു ലേലത്തിൽ വച്ച് ആ തുക ഉപയോഗിച്ചുകൊണ്ട് വഞ്ചിക്കപ്പെട്ട കർഷകർക്ക് ഉടൻ വിതരണം ചെയ്യണമെന്നും എൻ സി പി എസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു….ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വഞ്ചന കേസ് അതീവ ഗൗരവമുള്ളതാണ്, കോടിക്കണക്കിന് രൂപയാണ് വ്യാജ പേരിൽ ലോണുകൾ തരപ്പെടുത്തി ഈ മാഫിയ തട്ടിയെടുത്തിട്ടുള്ളത്.. കടക്കണിയിൽ ആയി കിടപ്പാടം നഷ്ടപ്പെട്ട പെരുവഴിയിലായ…

                    Read More

                      സംസ്ഥാനതല എക്സൈസ് കലാ-കായിക മേളയിൽ എറണാകുളം ചാമ്പ്യന്മാർ 

                      സംസ്ഥാനതല എക്സൈസ് കലാ-കായിക മേളയിൽ എറണാകുളം ചാമ്പ്യന്മാർ   ജില്ലയ്ക്ക് നാലാം സ്ഥാനം   21-മത് എക്‌സൈസ് കലാ-കായിക മേളയിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ സമാപന പരിപാടി എക്സൈസ് വിജിലൻസ് ഓഫീസർ പി. വിക്രമൻ ഉദ്ഘാടനം ചെയ്തു. കലാ -കായിക മേളയിൽ 458 പോയിന്റുകളോടെയാണ് എറണാകുളം ജില്ല ഒന്നാം സ്ഥാനം നേടിയത്. 239 പോയിന്റുകളോടെ തൃശ്ശൂർ രണ്ടാമതും 211 പോയിന്റുമായി കാസർഗോഡ്…

                      Read More