പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭഗമായി ഊരുത്സവം സംഘടിപ്പിച്ചു
തവിഞ്ഞാൽ :പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി തലപ്പുഴ ഗോദാവരി, കോട്ടാകുന്ന് ഉന്നതിയിൽ സംഘടിപ്പിച്ച ഊരുത്സവം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ബഹു: പി.എസ്.മുരുകേശൻ ഉദ്ഘാടനം ചെയ്തു. ഊരു മൂപ്പൻ സി.പി രാജൻ അധ്യക്ഷത വഹിച്ചു. 10-ാം വാർഡ് മെമ്പർ ഗോപി,മുൻ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, പ്രോമോട്ടർമാരായ രാജു പി. എ, രമ്യ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.തലപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സാജിർ, പ്രകാശൻ, അണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോക്സോ,ലഹരി എന്നിവയെക്കുറിച്ച് ഉന്നതി…
