wenewser-user

സ്ത്രീ സ്വാതന്ത്ര്യം; ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ.

ജില്ലയിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ച് ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ പലരും ഭയം കാണിക്കുന്നുവെന്നും വനിത കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ ജനം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു. ജില്ലയിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാന-ജില്ലാ-സബ്ജില്ലാ തല സെമിനാറുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ അറിയിച്ചു. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. അദാലത്തില്‍…

Read More

അമ്പലവയൽക്ഷീര സംഘം പൊതുയോഗവും, അനുമോദനവും സംഘടിപ്പിച്ചു.

  അമ്പലവയൽ: ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗവും ക്ഷീര കർഷകരുടെ കുട്ടികളിൽ കൂടുതൽ മാർക്ക് നേടി വിജയിച്ചവരെ അനുമോദിക്കലും സംഘത്തിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കലും നടത്തി. ബത്തേരി എം എൽ എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എ. പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഹഫ്‌സത്ത്. സി. കെ, വാർഡ് മെമ്പർ എം. യു. ജോർജ്, ക്ഷീര വികസന ഓഫിസർ പ്രജീഷ പി.പി, മിൽമ പി &…

Read More

ആദിവാസി യുവാവിന് നീതി ലഭ്യമാക്കണം: എസ്ഡിപിഐ.

കൽപ്പറ്റ: ഭാര്യയുടെ പ്രസവാനന്തരം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പിന് എത്തിയ കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹസഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് തുടരന്വേഷണ വിധി പറയൽ നീട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡൻ്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഒരുക്കം യോഗം ചർച്ച ചെയ്തു. മണ്ഡലത്തിൽ പാർട്ടിക്ക് സ്വാധീനമുള്ള മുഴുവൻ വാർഡുകളിലും മൽസരിക്കാൻ…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴതുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത്‌ തീരം മുതല്‍ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി. വരുന്ന മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കോട്ടയം,…

Read More

ധര്‍മ്മസ്ഥലയിലെ ബലാത്സംഗ- കൊലപാതക പരമ്പര: വനിതാ സംഘടനകൾ മൗനം വെടിയണം: വിമൻ ഇന്ത്യ മൂവ്മെന്റ്

കൽപ്പറ്റ: ജില്ലയുടെ അയൽ സംസ്ഥാനമായ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നടന്ന കൊലപാതക- ബലാല്‍സംഗ പരമ്പര സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും വനിതാ സംഘടനകൾ മൗനം വെടിയണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി. 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450-ലധികം പേരെ ചിലരുടെ നിര്‍ദ്ദേശപ്രകാരം കുഴിച്ചുമൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളുമുണ്ടെന്നും ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി സ്ത്രീകളെ ലൈംഗീക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചുമൂടിയ ഭയാനകരമായ സംഭവത്തില്‍ ഭരണകര്‍ത്താക്കളും മാധ്യമങ്ങളും…

Read More

‘പുഞ്ചിരിമല കരയുമ്പോൾ’ കൽപ്പറ്റയിൽ കാവ്യശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറിയും ചേർന്ന് കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ കാവ്യ ശ്രദ്ധാഞ്ജലി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ വിവർത്തന സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കർ എഴുതിയ കവിതാസമാഹാരമായ പുഞ്ചിരിമല കരയുമ്പോൾ എന്ന പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ മൂപ്പയ്നാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ലൈബ്രറികൾക്കും…

Read More

ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മ്മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായി. ഇതില്‍ 107 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി രേഖപ്പെടുത്തി. 51 വീടിന്റെ ബില്‍ഡിങ് സെറ്റ് ഔട്ടും തറയൊരുക്കലിന്റെ ഭാഗമായുള്ള ഖനനവും പൂര്‍ത്തിയായി. 41 വീടുകള്‍ക്കുള്ള…

Read More

പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ബാങ്ക് കുന്ന് – തേർത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഓട്ടോക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരണപ്പെട്ടു

കോറോം :കോറോം കൂട്ടപ്പാറയിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവറായ നിരവിൽ പുഴ, കൂട്ടപ്പാറ മഹല്ലിലെ വൈശ്യൻ ഇബ്രായിയുടെ മകൻ (പൂരിഞ്ഞി സദർ മുഅല്ലിം) വൈഷൻ അയ്യൂബ് (45) മരണപ്പെട്ടു. ഓട്ടോയുടെ പിറകിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്കണ് സംഭവം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിന്‍വലിച്ചു

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരംകണ്ടി, ചെമ്പ്ര, മീന്‍മുട്ടി, നീലിമല വ്യൂ പോയിന്റ്, മുനീശ്വരന്‍കുന്ന് ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും. റിസോര്‍ട്ട് – ഹോം സ്റ്റേകളിലെ നിരോധനം പിന്‍വലിച്ചു ജില്ലയിലെ റിസോര്‍ട്ട് – ഹോം സ്റ്റേകളില്‍…

Read More