wenewser-user

ഗ്രീൻ ഡ്രീംസ്‌ പദ്ധതി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ അമ്പലവയൽ ആമീസ് ഗാർഡൻസുമായി ചേർന്ന് സ്കൂളുകളിൽ നടത്തുന്ന പരിസ്ഥിതി, കാർഷിക ബോധവൽക്കരണ പദ്ധതിയായ ഗ്രീൻ ഡ്രീംസിന് തുടക്കമായി. കാക്കവയൽ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് നിർവഹിച്ചു.ചാപ്റ്റർ വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. ചാപ്റ്ററിന് കീഴിൽ 10 സ്കൂളുകളിലാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിൽ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിദ്യാർത്ഥികൾക്ക് നൽകി…

Read More

ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂളിൽ “അനീമിയ – പോഷകാഹാരം” എന്ന വിഷയത്തെക്കുറിച്ച് ബാങ്കുകുന്ന് ഹോസ്പിറ്റലിലെ JPHN ധന്യ ജി.എസ് ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു.സ്റ്റാഫ് നഴ്സ് ലിപ്സിയും ക്ലാസ്സ് അസിസ്റ്റ് ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു. യോഗത്തിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു മോൾ.കെ സ്വാഗതമാശംസിച്ചു.റോസ ഒ.ജെ, അരവിന്ദ് കുമാർ ബി,ജോൺ എം.വി,ഷേർളി ജോൺ,രാധിക ബിജു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന്…

Read More

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ലീഡേഴ്സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു

കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിയേഷൻ 25 തരുവണയിൽ സമാപിച്ചു.ജില്ലാ ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ.അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും പരസ്പര സ്നേഹവും സൗഹൃദവുമാണ് കേരളിയ പണ്ഡിതർ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ മത സൗഹാർദ്ദത്തിനും ഐക്യത്തിനും ഊന്നൽ നൽകിയ പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയത്.സമസ്ത സെൻ്റിനറിയുടെ ഭാഗമായി എല്ലാ…

Read More

നേതാക്കളുടെ മരണവും സി പി എമ്മിന് മത്സര വേദി:സന്ദീപ് വാര്യർ

ബത്തേരി:മരണവും മരണാനന്തര ചടങ്ങുകളും മത്സരമായി കണക്കാക്കുന്ന അധമ മനസാണ് ഇപ്പോഴത്തെ സി പി എമ്മുകാരുടേതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കോൺഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഷ്ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും രണ്ട് വ്യത്യസ്ത ശൈലികളുടെ ഉടമകളായിരുന്നു. ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവരെയും ഇപ്പോഴും കല്ലറയിൽ എത്തുന്നവരെയും പരിഹസിക്കുന്ന രീതിയിൽ ചാനലിൽ വാർത്തകൾ വരെ സൃഷ്ടിച്ചു. ചൂരൽമല മുണ്ടക്കൈ ദുരന്തം…

Read More

എസ് എം എഫ് മേഖല ഖുബാ സംഗമംവും ആദരിക്കൽ ചടങ്ങും നടത്തി.

മാനന്തവാടി: എസ് എം എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ഖുബാ സംഗമം മാനന്തവാടി എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു. സംഗമം കേന്ദ്രമുശാഫറ അംഗം ബഹു കെ ടി ഹംസ ഉസ്താത് ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ ഉസ്താതിനെയും സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി സി ഇബ്രാഹിം ഹാജിയും ചടങ്ങിൽ ആദരിച്ചു. ജനറൽസെക്രട്ടറി അലി ബ്രാൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യുസുഫ് ഫൈസി അദ്ധ്യക്ഷം വഹിച്ചു. ഇബ്രാഹിം ഹാജി,…

Read More

ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ്; എസ്‌ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മനുഷ്യകടത്തും നിർബന്ധ മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതപ്രചരണത്തിനുള്ള അവകാശത്തിന്റെ കടക്കൽ കത്തിവെക്കുകയാണ് ബിജെപി സർക്കാർ. ന്യൂനപക്ഷങ്ങക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ പൗര സമൂഹം പ്രതികരണങ്ങൾ ഉയർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ,മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി,…

Read More

അതിജീവനത്തിന്റെ ഒരാണ്ട്; ദുരന്തം നാള്‍വഴികളിലൂടെ

കൽപ്പറ്റ: ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തുകയും തുടര്‍ന്ന്…

Read More

മണ്ണ് പരിശോധന ക്യാമ്പയിനും കർഷക പരിശീലന പരിപാടിയും നടത്തി

മാനന്തവാടി : ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ഷീരോത്പാദക സഹകരണ സംഘം ഹാളിൽ ഏകദിന കർഷക പരിശീലന പരിപാടിയും മണ്ണ് പരിശോധന ക്യാമ്പയിനും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ അധ്യക്ഷത വഹിച്ച പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി‌ഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മണ്ണ് സംരക്ഷണത്തിന്റെയും മണ്ണ് പരിപാലനത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്….

Read More

അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി, വയനാട് സ്വദേശിനി

ജർമ്മനി: ജർമനിയിലെ, പ്രശസ്ത ഗവേഷണ സ്ഥാപനമായ, ഫ്രൌൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി സിസ്റ്റംസ് (Fraunhofer Institute for Solar Energy Systems) നൽകുന്ന, മികച്ച മാസ്റ്റർ തീസീസ് പുരസ്ക്കാരം, വയനാട് സ്വദേശിയായ ആതിര ഷാജിക്ക് ലഭിച്ചു. യൂറോപ്പിലെ,ഏറ്റവും വലിയ,സോളാർ എനർജി, ഗവേഷണ സ്ഥാപനമായ ഫ്രൌൺഹോഫർ ISE , നവീന ഊർജ സാങ്കേതിക വിദ്യകളിൽ, ലോകത്തെ മുൻനിരയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. ആതിര ഷാജി, ഇവിടെ Thin Film and High Efficiency Silicon Solar Cells…

Read More

സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ പരാതിയുമെന്ന് നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി

  സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ ഫയൽ പരാതിയെന്നും അതിനാൽ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി അധ്യക്ഷൻ വി ആർ സുനിൽകുമാർ എംഎൽഎ. കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടൻ ചെട്ടി സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ എലിമെന്ററി സ്കൂൾ അസോസിയേഷൻ നടത്തിവരുന്ന ചീരാൽ എയുപി സ്കൂളിന് അനുവദിച്ചു കിട്ടിയ മൂന്ന് ഏക്കർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സർക്കാർ തീരുമാനം…

Read More