wenewser-user

ബാണാസുര സാഗർ ഷട്ടർ ഇന്ന് രണ്ടുമണിക്ക് തുറക്കും. ജനങ്ങൾ ജാഗ്രത പാലിക്കണം

കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18, 2025) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. 15 സെൻറീമീറ്റർ ആണ് ഒരു ഷട്ടർ രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന…

Read More

മാനന്തവാടിയിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 13.5 കോടിയുടെ ഭരണാനുമതി

മാനന്തവാടി: മാനന്തവാടിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 13.5 കോടി രൂപയുടെ ഭരണാനുമതി. ബജറ്റിൽ അനുവദിച്ച വിവിധ റോഡ് നവീകരണ പ്രവൃത്തികൾക്കും മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് നിർമാണത്തിനുമാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.വള്ളിയൂർക്കാവ് പാലം- കമ്മന-കുരിശിങ്കൽ റോഡ് ടാറിങ്ങിന് രണ്ട് കോടി, മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് രണ്ട് കോടി, തരുവണ- പാലിയാണ-കക്കടവ് റോഡ് ടാറിങ്ങിന് മൂന്ന് കോടി, കണ്ണോത്ത്മല-ഇടമന-വരയാൽ റോഡ് ടാറിങ്ങിന് മൂന്ന് കോടി, വെണ്മണി-തിടങ്ങഴി റോഡ് ടാറിങ്ങിന് 1.5 കോടി, അഞ്ചാംപീടിക- പുതുശ്ശേരി-…

Read More

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷൻ സെൻ്ററുകളിലും സേവനം ചെയ്യാൻ തൊഴിൽ മാറ്റിവെച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുകയും ചെയ്‌തു. പക്ഷെ, സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചുമട്ടുതൊഴിലാളികളെ പല സന്ദർഭങ്ങളിലും മോശമായ രീതിയിലാണ് ചിത്രീകരിച്ചു…

Read More

ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകൽപ്പ് പുരസ്കാരം

മാനന്തവാടി: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലാ ഹോമിയോ ആശുപത്രി. ജില്ലയിൽ മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങൾ സംസ്ഥാന ആയുഷ് വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും കായകൽപ്പ് അവാർഡിന് അർഹമായി. 95.24 ശതമാനം മാർക്കോടെയാണ് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന…

Read More

കാട്ടാനയെ കുളത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: കുള്ളൻ ആനയെ അയനിമല വനാതിർത്തിയിലെ കുളത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ ആനയുടെ ജഡം കണ്ടെത്തിയത്. ഒരു സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി നെയ്കുപ്പയിലും പരിസര പ്രദേശങ്ങളിൽ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയാണ് ചരിഞ്ഞതെന്നാണ് കരുതുന്നത്.

Read More

വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റിയും, പിങ്കി ടെക്സ്റ്റൈൽസ് പനമരവും സംയുക്തമായി പനമരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രമേശൻ മാസ്റ്റർ യൂണിഫോം ഏറ്റുവാങ്ങി.ചടങ്ങിൽ കർഷകസംഘം വില്ലേജ് സെക്രട്ടറി ശൈലേഷ് കുമാർ,പ്രകാശൻ പിങ്കി, കർഷകസംഘം വില്ലേജ് കമ്മിറ്റി ട്രഷർ ടി അസൈനാർ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ, വൈസ് പ്രസിഡണ്ട് ശ്രീ ദിലീപ് എം ജി എന്നിവർ പങ്കെടുത്തു.

Read More

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ് പഠന ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ഇത് അറിയിച്ചത്. ക്യാമ്പിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സര്‍വ്വേ പരിശീലനം കണ്ണൂര്‍ സർവകലാശാല വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എം എ ഷെറീന ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷന്‍ വയനാട്…

Read More

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് ലൈറ്റ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് ലൈറ്റ് പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലട്ടും പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ വയനാട് ജില്ലകളിൽ ഞായറാഴ്ച വരെ റെഡ് അലർട്ട് തുടരും കോഴിക്കോട് ജില്ലയിൽ നാളെ ഒഴികെയുള്ള ദിവസങ്ങളിൽ റെഡ് അലർട്ട് ആണ്. കോഴിക്കോട് നാളെ…

Read More

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു 118 പുതിയ രജിസ്ട്രേഷൻ പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രവാസി മലയാളികളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ അംശദായത്തിൽ കുടിശ്ശിക വരുത്തിയ 82 പ്രവാസികൾ നിലവിലുള്ള…

Read More

ഇഞ്ചിക്കർഷകർക്ക് പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം

കൽപ്പറ്റ: വയനാട്ടിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കർഷകർക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കർണാടകയിലെ കൂർഗ്, മൈസൂരു, ഹാസൻ, ചാമരാജ്നഗർ, ഷിമോഗ ജില്ലകളിലും ഇഞ്ചിക്കൃഷിയിടങ്ങളെ രോഗം കടന്നാക്രമിക്കുകയാണ്. രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയുമാണ്. രോഗബാധയുള്ള ചെടിയുടെ വേരിലും കിഴങ്ങിലും പ്രത്യക്ഷത്തിൽ കുഴപ്പം കാണുന്നില്ലെങ്കിലും കനത്ത ഉത്പാദനനഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ. ഇഞ്ചിച്ചെടികളിൽ കിഴങ്ങിന്റെ വളർച്ചാഘട്ടത്തിലാണ് ഇലകളും തണ്ടും നശിക്കുന്നത്. ഇത് കിഴങ്ങിന്റെ വളർച്ച മുരടിക്കുന്നതിനിടയാക്കുമെന്ന് കർഷകർ പറയുന്നു….

Read More