wenewser-user

വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ദേശീയ അംഗീകാരം

വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് അഭിമാനമായി വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ദേശീയ അംഗീകാരം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ ‘വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്റ്റ്‌’ പദ്ധതിയിലാണ് വയനാടന്‍ കാപ്പിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചത്. കൃഷി-എ വിഭാഗത്തിലാണ് റോബസ്റ്റ കാപ്പി അംഗീകരിക്കപ്പെട്ടത്. രാജ്യാന്തര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാ പദവി ലഭിച്ചിട്ടുണ്ട്. വയനാടൻ മണ്ണില്‍ യഥേഷ്ടം വളരുന്ന റോബസ്റ്റ കാപ്പി ചെടിയില്ലാത്ത വീടുകള്‍ ജില്ലയിൽ വിരളമാണ്. പൊതുവെ കടുപ്പം…

Read More

ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി പനമരം ടൗണിലെ ബാർബർ ഷോപ്പ് തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ സ്വദേശി ലക്ഷ്‌ി നിവാസ് ബാബു രാജ് (47) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ബാബു രാജിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ താമസ സ്ഥലത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. പനമരം…

Read More

അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.

കൽപ്പറ്റ:അമിതാവേശവും അഹങ്കാരവും മൂലമുണ്ടാകുന്ന അപകടങ്ങളിൽ ലഹരി വസ്തുക്കളുടെ പങ്ക് വളരെ വലുതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏജെ ഷാജി അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാനുള്ള ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്ന ഡിപ്പാർട്ടുമെന്റുകളോടൊപ്പം തന്നെ ലഹരി വിരുദ്ധ നിലപാടുകൾ ജനങ്ങളിലുമുണ്ടാകണമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറo വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് വയനാട് ജില്ലാ ജന:സെക്രട്ടറി…

Read More

അമ്മിണിയമ്മയുടേത് ഒറ്റാള്‍ പോരാട്ട വിജയം

  ഭൂമിക്ക് പട്ടയം ലഭിക്കാന്‍ നമ്പ്യാര്‍കുന്ന് സ്വദേശിനി 75-കാരി അമ്മിണിയമ്മ നടത്തിയ ഒറ്റാള്‍ പോരാട്ടത്തിന് ശുഭാന്ത്യം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചൊവ്വാഴ്ച്ച നടന്ന പട്ടയമേളയിൽ അമ്മിണിയമ്മ പട്ടയം ഏറ്റുവാങ്ങി. ഏട്ട് വര്‍ഷം മുന്‍പ് നെന്മേനി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച വീട്ടിലാണ് അമ്മിണിയമ്മ താമസിക്കുന്നത്. വീട് സ്ഥിതി ചെയ്യുന്ന 30 സെന്റ് സ്ഥലത്തിനുള്ള പട്ടയമാണ് ജില്ലാതല പട്ടയ മേളയിലൂടെ അമ്മിണിയമ്മയുടെ കൈകളിലേക്ക് എത്തിയത്. “വീടുണ്ടെങ്കിലും സ്ഥലത്തിന് പട്ടയമില്ലെന്ന ആധിയായിരുന്നു എനിയ്ക്ക്. സ്വന്തമായി ഭൂമിയില്ലാത്തതിന്റെ പേരില്‍ മക്കളില്‍ നിന്നുണ്ടായ ദുരനുഭവമാണ്…

Read More

ജയ്ഹിന്ദ് ഉന്നതിക്കാര്‍ക്ക് പട്ടയം വിതരണം ചെയ്തു.

മൂപ്പൈനാട് ജയ്ഹിന്ദ് ഉന്നതിയിലെ മാളു, വെള്ളച്ചി, ബാബു, ലീല, അമ്മിണി എന്നിവരുടെ ഭൂമിക്ക് രേഖയായി. ഉന്നതിയിലെ അഞ്ച് കുടുംബങ്ങള്‍ക്കാണ് മീനങ്ങാടിയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം ലഭിച്ചത്. 1971 ല്‍ 25 ഹെക്ടര്‍ സ്ഥലമാണ് മിച്ചഭൂമിയായി ലഭിച്ചത്. ഇവിടെ 205 ഓളം കുടുംബങ്ങൾ താമസിക്കുന്നു. ഇതില്‍ ഗോത്രവിഭാഗക്കാരായ 100 കുടുംബങ്ങളാണുള്ളത്. ജില്ലയില്‍ നടന്ന വിവിധ പട്ടയമേളകളിലായി 50 കുടുംബങ്ങള്‍ക്ക് പട്ടയം നേരത്തെ അനുവദിച്ചിരുന്നു. ഓരോ കുടുംബത്തിനും 10 സെന്റ് മുതല്‍ ഒരേക്കര്‍ ഭൂമിക്കുവരെ ഉടമസ്ഥാവകാശം ലഭിച്ചിട്ടുണ്ട്.

Read More

കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 600 അപേക്ഷകൾ പരിഗണിച്ചു

കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 600 അപേക്ഷകൾ പരിഗണിച്ചു ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനമായ ചൊവ്വാഴ്ച്ച 600 അപേക്ഷകൾ പരിഗണിച്ചു. 2020 ഓഗസ്റ്റ് 31 മുൻപുള്ള കാർഷിക ലോൺ സംബന്ധിച്ച അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. അദാലത്ത് ഇന്നും നാളെയും (ജൂലൈ 16, 17) തുടരും. കളക്ടറേറ്റ് എപിജെ ഹാളിൽ നടന്ന അദാലത്തില്‍ സംസ്ഥാന കര്‍ഷക കടാശ്വാസ…

Read More

ഒരിറ്റുശ്രദ്ധ ഒരുപാടായുസ്സ് ‘റാഫ്’ മേഖല കൺവെൻഷൻ നടത്തി

മാനന്തവാടി: റോഡ് ആക്‌സിഡൻ്റ് ആക്‌ഷൻ ഫോറത്തിന്റെ (റാഫ് ) ആഭിമുഖ്യത്തിൽ ഡബ്ലൂ.എം.ഒ ബാഫഖി ഹോം ഓഡിറ്റോറിയത്തിൽ നടന്ന മാനന്തവാടി മേഖല കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. റാഫ് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി. കെ.അഹമ്മദ് മാസ്റ്റർ,പി. ഉസ്മാൻ,എ. അബ്ദുൽ റസാഖ്, കെ.എം ഷിനോജ്,ആമിന സത്താർ,സി. കുഞ്ഞബ്ദുള്ള ഹാജി, പ്രേംരാജ് ചെറുകര,എം.മണികണ്ഠൻ, സി.മമ്മു,സൗജത്ത് ഉസ്മാൻ, കെ. എം…

Read More

റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍

റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു പട്ടയ അര്‍ഹതയുടെ വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി സംസ്ഥാനത്ത് റവന്യു ഡിജിറ്റല്‍ കാര്‍ഡ് 2025 നവംബറോടെ നടപ്പാക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പൊതുജനങ്ങള്‍ക്ക് ഒരേ സര്‍ട്ടിഫിക്കറ്റ് ഒരേ ആവശ്യത്തിന് ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നിലധികം തവണ ലഭ്യമാക്കേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഭൂമി സംബന്ധമായ 14…

Read More

അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ ആര്‍ കേളു

അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ ആര്‍ കേളു ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ കര്‍മ്മ പദ്ധതിയുടെ ഭാഗമായി അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരമേറ്റശേഷം ജില്ലയില്‍ നടന്ന ഏഴ് പട്ടയ മേളകളിലായി 5413 പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി…

Read More

തകർന്ന റോഡുകൾ നന്നാക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണം

  കോട്ടത്തറ: കാലവർഷത്തിലും കാലപ്പഴക്കത്തിലും തകർന്ന പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് എക്സിക്യുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിൽ കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതൽ റോഡ് തകരാറിലാവുന്നത് വെള്ളപ്പൊക്കകെടുതി നേരിടുന്ന കോട്ടത്തറ പഞ്ചായത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വി അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ്‌ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടി ഹംസ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്…

Read More