wenewser-user

തീവ്ര ന്യൂനമർദം; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, ജില്ലകളിലും വ്യാഴാഴ്ചഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച്…

Read More

ഷാര്‍ജയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റര്‍ ആർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ജൂലൈ 12-ന് ഷാര്‍ജയിൽ വെച്ച് ആഘോഷാത്മകമായി സംഘടിപ്പിച്ചു. കുട്ടികളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിനായി ബോക്സിങ്, വ്യക്തിത്വ വികസനം, പ്രസംഗ പരീശീലനം എന്നതിലൂടെ ഒരുക്കിയ ഈ ക്യാമ്പ്, പങ്കെടുത്തവർക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. ആർട്സ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിമിഷ മനോജിത് കൺവീനർ ശ്രീമതി നന്ദിത ബിനോയ്‌ ചേർന്ന് നൽകിയ ശക്തമായ നേതൃത്വം ആയിരുന്നു. രജീഷ് ആലത്ത് ,…

Read More

പ്രിയദർശിനി ടീ എസ്‌റ്റേറ്റിലെതൊഴിലാളികൾ പണിമുടക്കി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിക്കുന്നു

പഞ്ചാരക്കൊല്ലി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രിയദർശിനി ടീ എസ്റ്റേറ്റിലെ തൊഴിലാളികൾ പണിമുടക്കി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ നടത്തിയ സമരത്തെ തുടർന്ന് സബ്ബ്കലക്ടറുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും റവന്യൂ ഉദഭാഗസ്ഥരും തൊഴിലാളി പ്രതിനിധി കളും നടത്തിയ ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും ആദിവാസി വിഭാഗങ്ങൾ മാത്രം ജോലിചെയ്യുന്ന പ്രിയദർശിനി എസ്‌റ്റേറ്റിലെ തൊഴിലാളികളോടുള്ള അവഗണന അംഗീകരിക്കില്ലെന്നും കഴിഞ്ഞ ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

Read More

മുഅല്ലിം ഡെ ദിനാചരണം നടത്തി

കാട്ടിച്ചിറക്കൽ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ നിർദ്ദേശപ്രകാരം ജമാലുൽ ഇസ്ലാം മദ്രസ കാട്ടിച്ചിറക്കലിൽ മുഅല്ലിം ഡെ ദിനാചരണം സംഘടിപ്പിച്ചു. 15 വർഷമായി ജമാലുൽ ഇസ്ലാം മദ്രസയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന റഷീദ് ഉസ്താദിനേയും മുദരിബായി സെലക്ഷൻ ലഭിച്ച അബ്ദുൽലത്തീഫ് ഗസ്സാലിയെയും യോഗത്തിൽ ആദരിച്ചു. യോഗം മഹല്ല് ഖത്തീബ് സവാദ് റഹ്മാനി ഉൽഘാടനം ചെയ്യുകയും മഹല്ല് പ്രസിഡൻ്റ് വി സി അഷറഫ് അധ്യക്ഷത വഹിക്കുകയും ചെയ്തു. യോഗത്തിൽ മഹല്ല് സെക്രട്ടറി അത്തിലൻ ഇബ്രാഹിം ഹാജി, തിരിക്കോടൻ അബ്ദുല്ല,…

Read More

കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു.

കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടിട ഉടമകൾക്കായി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് യു എ മനാഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബിഎൻ ശിവശങ്കർ കെട്ടിട നിയമങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. നിരവധി കെട്ടിട ഉടമകൾ പങ്കെടുത്ത യോഗത്തിൽ അവരുടെ സംശയങ്ങൾക്ക് അഡ്വക്കേറ്റ് ശിവശങ്കർ വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു….

Read More

തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും.

തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും -തൊഴിലന്വേഷകർക്ക് ഡിഡബ്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കാൻ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചേർന്ന തൊഴിൽ അന്വേഷകരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു. അസാപ്പിന്റെ സഹകരണത്തോടെ തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന…

Read More

മുണ്ടക്കൈ -ചൂരല്‍മല: ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി. ജൂലൈ 11 മുതൽ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ ലഭ്യമാകുക. ഡാറ്റ എൻറോൾമെന്റ് ക്യാമ്പിന്റെ ആദ്യ ദിനത്തിൽ…

Read More

ഹാരിസ് ഖുതുബി ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി ഏറ്റുവാങ്ങി. വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരത്തിന് ഖുതുബി അർഹനായത്. വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി സ്വദേശിയാണ്. തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജം ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

Read More

കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം: കേരള കർഷക സംഘം

അമ്പലവയൽ: പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സമ്മേളനം…

Read More

വിദ്യാനിധി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.

  കൽപ്പറ്റ: കൽപ്പറ്റ ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാനിധി പദ്ധതിക്ക് തുടക്കമായി. പഠനോപകരണങ്ങളുടെ വിതരണം, വിവിധ യോഗ്യതാ പരീക്ഷകളിൽ ജേതാക്കളായ പ്രതിഭകളെ ആദരിക്കൽ, മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകൽ, വിജയോൽസവം തുടങ്ങിയ പരിപാടികളാണ് സൊസൈറ്റി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നാല് സ്കൂളുകളിലെ 252 കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. വിജയോത്സവം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ജേതാക്കളെ ആദരിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കൽപ്പറ്റ ലിയോ…

Read More