wenewser-user

    ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു

    ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി കെ. രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ. ജെ, എസ്.എം. സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്, വി.എച്ച്.എസ് ഇ ‘…

    Read More

      റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9ന്

      ‍സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.   രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 2023 മാർച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്….

      Read More

        വായ്പ തട്ടിപ്പ്:രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ സമരം തുടരുന്നു.

        പുൽപ്പള്ളി: സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു.   രാജേന്ദ്രന്റെ പിതാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാജേന്ദ്രന്‍ നായരുടെ ഭാര്യയും മക്കളുടെയും നേതൃത്വത്തിലാണ് സമരം തുടരുന്നത്. വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ നായരുടെ പേരില്‍* കടബാധ്യത നീക്കി വസ്തുവിന്റെ ആധാരംതിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം. തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് രാജേന്ദ്രന്റ…

        Read More

          എം.ഡി.എം.എയും കഞ്ചാവുമായി ബാംഗ്ലൂർ സ്വദേശികൾ പിടിയിൽ

          തിരുനെല്ലി : ബാംഗ്ലൂർ സ്വദേശികളായ അർബാസ്(37),ഉമർ ഫാറൂഖ് (28), മുഹമ്മദ്‌ സാബി (28), ഇസ്മയിൽ (27), ഉംറസ് ഖാൻ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. 04.10.2025 രാവിലെ ബാവലിയിൽ വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ 2 ഗ്രാം എം. ഡി. എം. എ യും 2 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. പനമരം പോലിസ് സബ് ഇൻസ്പെക്ടർ കെ.എം…

          Read More

            കുന്നുമ്മൽ കുടുംബ സംഗമം നടത്തി

            കൂളിവയൽ:പ്രമുഖ കുടുംബമായി കുന്നുമ്മൽ കുടുംബത്തിന്റെ സംഗമവും സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കൂളിവയലിൽ നടന്ന പരിപാടിയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. ഉമ്മർ മുസ്‌ലിയാർ, ഉനൈസ് മുസ്‌ലിയാർ,അബുബക്കർ കെആഷിക് കെ,ശരീഫ് ഫൈസി,ഇബ്രാഹിം കെ, അബ്ദുറഹ്മാൻ എം. സി, ഉസ്മാൻ കെ, മുഹമ്മദ്‌ കെ, നാസർ കെ, സുഹൈൽ സഅദി തുടങ്ങിയവർ സംസാരിച്ചു

            Read More

              കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം 

              മാനന്തവാടി : കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം, മാനന്തവാടി പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓട് കൂടിയാണ് അപകടം. കറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67) സത്താർ (30) തസ്‌ലീന (17) റിഫ (10) മിസ്ബ താജ് (23) ആയിഷ (2) ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു.

              Read More

                പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കണം

                കൽപറ്റ:ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും, ശമ്പള പരിഷ്കരണം, കുടിശിക ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കണമെന്നും കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ബത്തേരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി ചെട്ടി സർവീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് പി സുമോദ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി എസ്.എ താലൂക്ക് പ്രസിഡൻ്റ് കെ.വാസു പതാക ഉയർത്തി. താലൂക്ക് വൈസ് പ്രസിഡൻ്റ് ടി.കെ.ഷിജു അധ്യക്ഷത വഹിച്ചു. താലൂക്ക്…

                Read More

                  അറിവ് ജീവിത വ്യവസ്ഥയുടെ അടിസ്ഥാനം:ജുനൈദ് കൈപ്പാണി

                  മീനങ്ങാടി: അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മീനങ്ങാടി ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി സെമിനാർ ഹാളിൽ സംവദിക്കുയായിരുന്നു അദ്ദേഹം. ജി.സി.ഐ സൂപ്രണ്ട് സിൻഡ്രീല്ല ജേക്കബ്,പ്രതിഭ കെ.എസ്, ഹരീഷ് കുമാർ എ.വി, മിഥുന സി.വി, അശ്വനി കെ.ആർ തുടങ്ങിയവർ സംസാരിച്ചു. മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വാണിജ്യ വ്യവസായ യുഗങ്ങളിലൂടെ…

                  Read More

                    പടിഞ്ഞാറത്തറ കാപ്പിക്കളത്ത് വാഹനാപകടം; യുവാവ് മരിച്ചു

                    പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബണാസുര സാഗർ ഡാമിന് സമീപം കാപ്പിക്കളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നായ്മൂല സ്വദേശി സഞ്ജിത്ത് (32) ആണ് മരിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പടിഞ്ഞാറത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                    Read More

                      പെരിക്കല്ലൂർ റോഡിനെതിരെയുള്ള സി പി എം ആരോപണം അടിസ്ഥാനരഹിതം ഐ സി ബാലകൃഷ്ണൻ എം എൽ എ

                      പുൽപ്പള്ളി:പെരിക്കല്ലൂര്‍-ബത്തേരി റോഡിന്റെ നിര്‍മാണ പ്രവൃത്തി കരാറുകാരന്‍ ഉപേക്ഷിച്ചുവെന്ന സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റിയുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാള്‍കൂടുതല്‍ മെറ്റീരിയലുകള്‍ റോഡിന്റെ നിര്‍മാണത്തിന് ആവശ്യമായിവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡിന്റെ ലെവല്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ള അനുമതിനല്‍കിയുള്ള ഉത്തരവ് വരും. തുടര്‍ന്ന് എത്രയുംപെട്ടന്ന് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. റോഡിന് അനുവദിച്ച ഫണ്ട് സ്റ്റേ…

                      Read More