താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന് മറുപടിയായി നിതിൻ ഗഡ്കരി
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, ഐ.ഐ.ടി. പാലക്കാട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ പി.വി. എന്നിവരടങ്ങുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ…
