wenewser-user

    കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

    പുൽപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തുനിന്ന് ചൂണ്ടക്കൊല്ലിയിലേക്കുള്ള കോൺക്രീറ്റ് റോഡ് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കോടതി വ്യവഹാരങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ ദീർഘകാലമായി അത്യന്തം ശോചനീയമായി കിടന്നിരുന്ന റോഡ് ആണിത്.ഈ റോഡ് പുതുക്കി പണിയാത്തതിന്റെ പേരിൽ വ്യാപാരി സമൂഹം ഗ്രാമ പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരം വരെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇപ്പോൾ തടസ്സങ്ങളെല്ലാം നീങ്ങി എട്ടിഞ്ചിലധികം കനത്തിൽ വളരെ മനോഹരമായി കുറ്റമറ്റ രീതിയിൽ റോഡിൻ്റെയും, ഓടയുടെയും പണികൾ വൃത്തിയായി തീർത്തിരിക്കുകയാണ്.റോഡ് തുറന്നു കൊടുത്തതിന്റെ സന്തോഷം…

    Read More

      അമ്പലവയലിൽ ഓടുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

      അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം.   ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി ഇറങ്ങി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം ബൈക്ക് പൂർണ്ണമായി തീനാളങ്ങളിൽ അമരുകയായിരുന്നു.   വിവരമറിഞ്ഞെത്തിയ നാട്ടുകാരും അമ്പലവയൽ പോലീസും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

      Read More

        ഫലസ്തീൻ ഐക്യദാർഢ്യ കോർണർ നടത്തി

        ഫലസ്തീൻ ഐക്യദാർഢ്യ കോർണർ നടത്തി കാട്ടിക്കുളം മഹല്ല് കമ്മിറ്റി എസ്എംഎഫ് നിർദ്ദേശപ്രകാരം കാട്ടികുളത്ത് ഫലസ്തീൻ സോളിഡാരിറ്റി കോർണർ സംഘടിപ്പിച്ചു കാട്ടികുളം മഹല്ല് ഖത്തീബ് ഇബ്രാഹിം മദനി മഹല്ല് പ്രസിഡണ്ട് ഷംസുദ്ദീൻ എം എച്ച് ജനറൽ സെക്രട്ടറി ഹാരിസ് കാട്ടിക്കുളം ട്രഷറർ ഹമീദ് കെ പി സീനിയർ വൈസ് പ്രസിഡണ്ട് അഷ്റഫ് സി എച്ച് ഉനൈസ് യമാനി മുഹമ്മദ് ഷിബിൽ മഖ്ബൂൽ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് റിൻഷാദ് റോഷ് സെക്രട്ടറി മുഹ്സിൻ ഫായിസ് ഇച്ചു എന്നിവർ നേതൃത്വം നൽകി

        Read More

          ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി

          മാനന്തവാടി: മാനന്തവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട്സ്& ഗൈഡ്സ് യൂനിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി. ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച റാലി വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ പ്ലാക്കാർഡുകളേന്തി നഗരം ചുറ്റി റാലി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുകയും ബസ് സ്റ്റാൻഡിൽ വെച്ച് എൻ.എസ്. എസ് വിദ്യാത്ഥികൾ ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ…

          Read More

            സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു

            സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു. എൻ യു എൽ എം സിറ്റി മിഷൻ മാനേജർ ശ്രീമതി അമൽഡ പി ഡി സ്വാഗതo പറഞ്ഞു. ബഹു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലി പൗലോസ് അധ്യക്ഷ ആയിരുന്നു. ബഹു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് മേള ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,കൗൺസിലർമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സിറ്റി മിഷൻ മാനേജർ പദ്ധതി വിശദീകരിച്ചു. പിഎം സ്വാനിധി ഒന്ന്,…

            Read More

              കബനിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ എത്തിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഓപ്പൺ ഫോറം

              കബനിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ എത്തിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഓപ്പൺ ഫോറം   മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസിലെ ഓപ്പണ്‍ ഫോറം പൊതുജന നിര്‍ദ്ദേശങ്ങളാൽ ശ്രദ്ധേമായി.   കബനി നദിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ കൃഷിഭൂമിയിൽ എത്തിക്കുന്നതിനുള്ള വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുക, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, ലൈഫ് പദ്ധതിയിൽ വാർഡ് തല വികസന സമിതികൾ രൂപീകരിക്കുക, കേന്ദ്ര-സംസ്ഥാന…

              Read More

                ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മൊബൈൽ കണക്ടിവിറ്റി; ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എൻഎൽ

                ന്യൂഡല്‍ഹി:* രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും.   പരമ്പരാഗതമായ രീതിയില്‍ സിം ഇട്ട് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന രീതിക്ക് പകരം ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ കണക്ഷന്‍ ആക്ടീവ് ആക്കുന്ന രീതിക്ക് തുടക്കമിടാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. ഡ്യുവല്‍ സിം ഫോണ്‍ ഉള്ളവര്‍ക്കും യാത്ര…

                Read More

                  തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

                  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ വോട്ടർസെർച്ച് ( Voter search) ഓപ്ഷനിൽ ക്ളിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.   വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകി പേര് തിരയാം. EPIC കാർഡ് നമ്പർ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും….

                  Read More

                    പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം: പെൻഷനേഴ്സ് ലീഗ്. 

                    കൽപ്പറ്റ: സംസ്ഥാനത്തെ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2019 ജൂലൈയിൽ പരിഷ്കരിച്ച പെൻഷൻ തുകയാണ് ഇപ്പോഴും സർക്കാർ നൽകി കൊണ്ടിരിക്കുന്നത്. അഞ്ചുവർഷത്തിലൊരിക്കൽ പെൻഷൻ തുക പരിഷ്കരിക്കേണ്ടതുണ്ട്. 5 വർഷ തത്വം പാലിച്ച് 2024 ജൂലൈയിൽ നൽകേണ്ട ആനുകൂല്ല്യങ്ങള്‍ 2025 ഒക്ടോബർ ആയിട്ടും സർക്കാർ അംഗീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.   മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറ് സംവിധാനം അട്ടിമറിച്ച് നടപ്പാക്കിയ മെഡിസെപ്പ് പദ്ധതി ഗുണപരമല്ല. പരാതി രഹിതമായി…

                    Read More

                      വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു.

                      കൽപ്പറ്റ : 2025 ഒക്ടോബർ 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആതിഥേയത്വത്തിൽ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ ഇൻചാർജ് കൂടിയായ എ.ഡി.എം. ദേവകി കെ നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. മണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും തരിയോട് ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ രാധിക…

                      Read More