wenewser-user

തൊഴിലുറപ്പ് പദ്ധതി കൃഷിയിടത്തിലേക്ക്

മീനങ്ങാടി: ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിച്ച കാർഷിക നഴ്സറികളിൽ ഉത്പാദിപ്പിച്ച തൈകൾ വിതരണത്തിന് തയ്യാറായി. തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പലതും കൃഷിയിടങ്ങളിൽ പണിയെടുപ്പിക്കുന്നതിന് തടസ്സമാകുകയും പദ്ധതി ആരംഭിച്ചതോടുകൂടി സമയാസമയങ്ങളിൽ തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതി ഉയരുകയും ചെയ്യുമ്പോൾ തൈകൾ ഉത്പാദിപ്പിച്ച് കൃഷിയിടങ്ങളിൽ നട്ടു കൊടുക്കുന്നത് കർഷകർക്ക് ആശ്വാസമാകും. സി x ആർ ,റോബസ്റ്റ ഇനത്തിൽപ്പെട്ട രണ്ട് ലക്ഷം കാപ്പി തൈകളും പതിനായിരം കുറ്റ്യാടി തെങ്ങിൻ തൈകളും പതിനായിരം വീതം നാരങ്ങ ചെറുനാരങ്ങ…

Read More

വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ ‘വരവേൽപ്പ്’ സംഘടിപ്പിച്ചു

വെള്ളമുണ്ട: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ തല പ്രവേശനോത്സവം വരവേൽപ്പ് 2025 വെള്ളമുണ്ട ജി.എം എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.

Read More

“മടിത്തട്ട് “ലഹരി വിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായി സെമിനാറും ചർച്ചയും സംഘടിപ്പിച്ചു

കണിയാമ്പറ്റ : കബ്ലക്കാട് പതിമൂന്നാം വാർഡ് വെസ്റ്റ് കനാൽപ്രദേശം അംഗൻവാടിയിൽ വച്ച് വനിതാ ലീഗിൻ്റെ “മടിത്തട്ട് ” ലഹരി വിരുദ്ധ ക്യാമ്പയ് ൻ്റെ ഭാഗമായി അമ്മമാർക്കുള്ള ലഹരി വിരുദ്ധ സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.നഫീസത്ത് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മറ്റി ചെയർപേർസണുമായ സീനത്ത് തൻവീർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം അമ്മമാർക്കായി ലഹരി വിരുദ്ധ സെമിനാറും ചർച്ചയും…

Read More

കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു

പനമരം കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ). സംസ്കാരം നാളെ (23 ന് ) ചെറുകാട്ടൂർ സെന്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Read More

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ യോ ഗ ദിനാചരണം സംഘടിപ്പിച്ചു

മാനന്തവാടി: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട് ഫീൽഡ് ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനചരണം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. യോ ഗയിലൂടെ പുതുതലമുറ ശാക്തീകരിക്കപ്പെടണമെന്ന് രത്നവല്ലി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ശ്രീ പ്രണവം യോ ഗ വിദ്യാപീഠത്തിലെ യോ ഗാചാര്യൻ പ്രവീൺ ടി രാജന്റെ നേതൃത്വത്തിൽ യോ ഗ പരിശീലനവും സംഘടിപ്പിച്ചു. ശ്രീ പ്രണവം യോഗവിദ്യാപീഠം ഗോത്രമേഖലയിൽ നടപ്പാക്കുന്ന ലഹരി…

Read More

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയ് (28) ഒഴികെ മറ്റാർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരും നാട്ടുകാരും…

Read More

വിജയികൾക്കും പിതാക്കന്മാർക്കും ശ്രേയസിന്റെ സ്നേഹാദരം

കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടിക ളെയും,പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെയും ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത്‌ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് ധന്യ നേതൃത്വം നൽകി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാവർക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.സോഫി ഷിജു,ലിസി ബാബു,സിനി ഷാജി എന്നിവർ സംസാരിച്ചു.

Read More

ആനേരിയിലെ റോഡുകളിൽ വാഴ നട്ട്‌ സിപിഐ എം സമരം

ആനേരി: കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴ നട്ട്‌ സിപിഐ എം പ്രതിഷേധം. കമ്പളക്കാട്‌–കുതിരക്കുണ്ട്‌ റോഡിലും ആനേരി–മടക്കിമല കനാൽ റോഡിലുമാണ്‌ വാഴവച്ചത്‌. റോഡുകൾ തകർന്ന്‌ കാലങ്ങളായിട്ടും നന്നാക്കിയിട്ടില്ല. പാതളക്കുഴികളാണ്‌. ഓട്ടോ റിക്ഷകൾ സർവീസ്‌ നിർത്തി. കമ്പളക്കാട്‌–പള്ളിക്കുന്ന്‌ റോഡിൽനിന്ന്‌ എളുപ്പത്തിൽ കൽപ്പറ്റ–മാനന്തവാടി പാതയിലെ മടക്കിമലയിലേക്ക്‌ എത്താവുന്ന പാതകളാണ്‌ രണ്ടും. തകർന്ന്‌ തരിപ്പണമായിട്ടും യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതിയോ ബിജെപി അംഗമായ വാർഡ്‌ മെമ്പറോ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു സമരം. വിദ്യാർഥികൾ ഉൾപ്പെടെ നിത്യേന നിരവധിപേർ സഞ്ചരിക്കുന്ന പാതകളാണ്‌….

Read More

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് പടിഞ്ഞാറൻ ബിഹാറിനും വടക്ക് കിഴക്കൻ രാജസ്ഥാനിനും മുകളിലെ ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴിയും മൂലമാണ് മഴ ശക്തമാകുന്നത്. ജൂൺ 22 മുതൽ 27 വരെ കേരളത്തിൽ ഇടവിട്ട് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് – ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. ഇതിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…

Read More

യാത്രകാരെ ഭീതിയിലാക്കി ബസ് സ്റ്റാൻഡിൽ പാമ്പ്

പുല്പള്ളി : പഞ്ചായത്ത് ബസ്റ്റാൻഡിൽ യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തിക്കിടയാക്കി. യാത്രക്കാരു ടെ ഇരിപ്പിടത്തിന് തൊട്ടുമുകളിലെ മേൽക്കൂരയുടെ കമ്പിയിയിലാ യിരുന്നു പാമ്പുണ്ടായിരുന്നത്. തലയ്ക്കുമുകളിലായി പാമ്പിനെ ക ണ്ടതോടെ ഇരിപ്പിടത്തിലിരുന്ന യാത്രക്കാർ പുറത്തേക്കിറങ്ങിനിന്നു. സന്നദ്ധ പ്രവർത്തകരെത്തിയാണ് പാമ്പിനെ പിടികൂടി ബസ് സ്റ്റാൻ ഡിന് പുറത്തേക്ക് മാറ്റിയത്. ഇതിന് മുൻപും ബസ്സ്‌റ്റാൻഡിൽ പാമ്പു ശല്യമുണ്ടായിട്ടുണ്ട്.

Read More