എസ്എസ്എഫ് സെക്ടർ സാഹിത്യോത്സവ് സംഘടിപ്പിച്ചു
കണിയാമ്പറ്റ:എസ്എസ്എഫ് കണിയാമ്പറ്റ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് ഗ്രന്ഥകാരനും വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മൈലാടിയിൽ നടന്ന പരിപാടികൾ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലാസമ്പന്നതയുടെ ആഢ്യത വിളിച്ചോതുന്ന, മൗലികമായ കഴിവിനെ മാത്രം അംഗീകരിക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മാതൃകപരമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.സെക്ടർ പ്രസിഡന്റ് വി. പി സൽമാൻ അധ്യക്ഷത വഹിച്ചു. ഷമീം വെട്ടൻ, മമ്മൂട്ടി തൈക്കണ്ടി,അബ്ദുറഹ്മാൻ അലുവ, ജി.മൂസ,മുഹ്സിൻ മൈലാടി, അജ്നാസ് സഖാഫി,…
