ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി
ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി ജില്ലയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ദേശീയ അന്ധതാ കാഴ്ച വൈകല്യ നിവാരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. നേത്രദാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഡോ സന്ധ്യാ റാം ക്ലാസെടുത്തു. നേത്രദാന സമ്മതപത്ര വിതരണവും നേത്രപരിശോധനാ ക്യാമ്പും നടന്നു. സെപ്തംബര്‍ 8 വരെ നടക്കുന്ന ദേശീയ…
