മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
കൽപ്പറ്റ: സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ ഒ.വിഷ്ണു വന്യജീവി സംരക്ഷണം മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലാ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ അധ്യക്ഷനായ…
